സ്വന്തം പോക്കറ്റില്‍നിന്ന് ചികിത്സയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് മലയാളികള്‍

സ്വന്തം പോക്കറ്റില്‍നിന്ന് ചികിത്സയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് മലയാളികള്‍ ന്യൂഡല്‍ഹി: ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍നിന്ന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് മലയാളികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.   സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലുള്ള ഒരു കുടുംബം ശരാശരി 244 രൂപയും നഗരമേഖലയിലുള്ളവര്‍ ശരാശരി 275 രൂപയുമാണ് ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍നിന്നും പ്രതിമാസം ചിലവാക്കുന്നത്. ഈ വിഷയത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പഞ്ചാബാണ്.   ഗ്രാമീണ മേഖലയില്‍ 196 രൂപായും നഗര മേഖലയില്‍ 197 രൂപയുമാണ്. രാജ്യത്തിന്റെ […]

Continue Reading

മനുഷ്യനെ കൊല്ലുന്ന ബാക്ടീരിയ: ഗള്‍ഫ് കടല്‍ തീരങ്ങളില്‍ ജാഗ്രത

മനുഷ്യനെ കൊല്ലുന്ന ബാക്ടീരിയ: ഗള്‍ഫ് കടല്‍ തീരങ്ങളില്‍ ജാഗ്രത ദുബായ്: ഗള്‍ഫ് കടല്‍ത്തീരങ്ങളില്‍ മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന പ്രത്യേകതരം ബാക്ടീരിയ പെരുകുന്നതായി വാര്‍ത്ത:   ഇതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലകളിലെ കടല്‍ത്തീരങ്ങളില്‍ വിനോദയാത്രയ്ക്ക് പോകുന്ന സഞ്ചാരികള്‍ക്ക് ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് ബാക്ടീരിയായിക്ക് എതിരെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.   മനുഷ്യ ജീവന് ഭീഷണിയായി ഗള്‍ഫ് മേഖലകളില്‍ ‘വിബ്രിയോ വള്‍നിഫിക്കസ്’ എന്ന പ്രത്യേകയിനം ബാക്ടീരിയായാണ് പടരുന്നതായി കണ്ടെത്തിയത്. കടല്‍ത്തീരങ്ങളിലെത്തുന്നവരുടെ ശരീരത്തിലുള്ള […]

Continue Reading

ഫാസ്റ്റ് ഫുഡ് സംസ്ക്കാരം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങളുണ്ടാക്കുന്നു.

ഫാസ്റ്റ് ഫുഡ് സംസ്ക്കാരം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങളുണ്ടാക്കുന്നു. കണ്ണൂര്‍ ‍: ഫാസ്റ്റ് ഫുഡ് സസ്ക്കാരം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതായി ഡോക്ടര്‍മാര്‍ ‍.   കൊഴുപ്പും പഞ്ചസാരയും കൂടിയ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങളായ അമിത വണ്ണത്തിനും വളര്‍ച്ചക്കുറവിനും വഴി വെയ്ക്കുന്നതായി കണ്ണൂര്‍ ന്യൂട്രിക്കോണ്‍ 2015 സെമിനാറില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.   വേണ്ടത്ര സൂര്യപ്രകാശം ഏല്‍ക്കാത്തതടക്കം വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളിലുണ്ടാകുന്നുണ്ടെന്നും സെമിനാറില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ […]

Continue Reading

25 മിനിറ്റ് നടന്നാല്‍ ആയുസ്സ് കൂടും

25 മിനിറ്റ് നടന്നാല്‍ ആയുസ്സ് കൂടും നടത്തവും ആയുസ്സും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ‍. ദിവസവും 25 മിനിറ്റ് വീതം നടന്നാല്‍ നിങ്ങളുടെ ആയുസ്സ് 7 വര്‍ഷം വരെ വര്‍ദ്ധിക്കുമെന്നാണ് ജര്‍മ്മനിയിലെ സാര്‍ലാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.   30നും 60നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള വ്യായമം ചെയ്യാത്തവരെയാണ് പഠനത്തിന് വിധേയരാക്കിയത്. വ്യായമം ചെയ്തശേഷം നടത്തിയ ഗവേഷണത്തില്‍ ഇവരുടെ ഹൃദയാരോഗ്യവും രക്ത സമ്മര്‍ദ്ദ നിലയും മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടതായി കണ്ടെത്തി.   ആറു […]

Continue Reading

ഉച്ചമയക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കും

ഉച്ചമയക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കും ഉച്ചയ്ക്കു ഭക്ഷണശേഷം ഒന്നു മയങ്ങുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ഗവേഷകര്‍ ‍. ജോലിക്കിടയില്‍ ഭക്ഷണത്തിനുശേഷം ഒരു ഉച്ചമയക്കം, ജോലി ചെയ്യുന്നവര്‍ക്ക് ഉത്സാഹം വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായകരമാണെന്ന് ഗ്രീസിലെ ആതന്‍സില്‍നിന്നുള്ള ഗവേഷകര്‍ പറയുന്നു.   രക്തസമ്മര്‍ദ്ദമുള്ള 386 രോഗികളെയാണ് ഇവര്‍ ഇതിനായി പഠനവിധേയമാക്കിയത്. ശരാശരി ഉച്ചമയക്കം, രക്തസമ്മര്‍ദ്ദ നില, ജീവിത ശൈലി എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം.   പഠനത്തില്‍ ഉച്ചമയക്കത്തിലേര്‍പ്പെട്ടവരുടെ രക്ത സമ്മര്‍ദ്ദം ഉച്ചയ്ക്കുറങ്ങാത്തവരുടെ രക്ത സമ്മര്‍ദ്ദത്തേക്കാള്‍ 5 ശതമാനം വരെ […]

Continue Reading

എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്ക്കാഘാതത്തിനു സാദ്ധ്യതയെന്ന് പഠനം

എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്ക്കാഘാതത്തിനു സാദ്ധ്യതയെന്ന് പഠനം ലണ്ടന്‍ ‍: പ്രതിദിനം എട്ടുമണിക്കൂറിലധികം ജോലി ചെയ്യുന്നവരില്‍ മസ്തിഷ്ക്കാഘാതം ഉണ്ടാകുവാനുള്ള സാദ്ധ്യത 33 ശതമാനം കൂടുതലെന്ന് പഠനം.   പ്രവൃത്തി സമയം ആരോഗ്യത്തിലുണ്ടാക്കുന്ന ഗുരുതരമായ ഭവിഷ്യത്തുക്കളെക്കുറിച്ച് ലോകത്തുതന്നെ നടന്ന ആദ്യത്തെ സമഗ്ര പഠനത്തിലെ കണ്ടെത്തലുകളാണ് സാസ്ത്രജ്ഞര്‍ ‘ലാന്‍സെറ്റ’ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചത്.   ലണ്ടന്‍ സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തില്‍ ആഴ്ചയില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്നവര്‍ക്ക് 35 മുതല്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നവരേക്കാള്‍ 33 ശതമാനം മസ്തിഷ്ക്കാഘാത […]

Continue Reading

ചീര കഴിച്ചാല്‍ തടിയും ബി.പി.യും കുറയുമെന്നു പഠനം

ചീര കഴിച്ചാല്‍ തടിയും ബി.പി.യും കുറയുമെന്നു പഠനം ലൂസിയാന: വിശപ്പും തടിയും, രക്തസമ്മര്‍ദ്ദവുമൊക്കെ കുറയ്ക്കുവാനുള്ള മാന്ത്രിക സിദ്ധി ചീരയ്ക്കുണ്ടെന്നു പുതിയ കണ്ടെത്തല്‍ ‍.   ലൂസിയാനയിലെ പെനിങ്ടണ്‍ ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ചീരയുടെ സവിശേഷ ഗുണം കണ്ടെത്തിയത്. ഭക്ഷണത്തിലെ കൊഴുപ്പിന്റെ ദഹനവേഗം കുറയ്ക്കുന്ന ചീരയിലെ സംയുക്തമാണ് ഇതിനു കാരണം. വയറു നിറഞ്ഞ അനുഭവം പ്രദാനം ചെയ്യുന്ന, ചീരയിലടങ്ങിയ തൈലക്കോയ്ഡ് എന്ന വസ്തുവാണ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.   വിശപ്പ് കുറയ്ക്കുകയും ഉപ്പടങ്ങിയ ഭക്ഷ്യ സാധങ്ങളോടുള്ള […]

Continue Reading

വാഷിംഗ്ടണ്‍ : ഇനി ഷുഗര്‍ ലെവല്‍ നോക്കാനായി ലാബില്‍ പോകണ്ട, രക്തം നല്‍കുകയും വേണ്ട.

വാഷിംഗ്ടണ്‍ : ഇനി ഷുഗര്‍ ലെവല്‍ നോക്കാനായി ലാബില്‍ പോകണ്ട, രക്തം നല്‍കുകയും വേണ്ട. ഗൂഗിളിന്റെ പുതിയ സ്മാര്‍ട്ട് കോണ്ടാക്ട് ലെന്‍സ് ഇനി മുതല്‍ ഷുഗര്‍ ലെവല്‍ പറഞ്ഞു തരും. സാധാരണ കാണുന്ന ലെന്‍സുപോലെയല്ല ഗൂഗിളിന്റെ സ്മാര്‍ട്ട് ലെന്‍സ്.   ഇത് ധരിക്കുന്നവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വരെ ലെന്‍സില്‍ അളക്കുവാന്‍ പറ്റുമെന്നാണ് റിപ്പോര്‍ട്ട്. ലെന്‍സ് ധരിക്കുന്നവരിലെ കണ്ണുനീര്‍ ടെസ്റ്റു ചെയ്ത് ഗ്ലൂക്കോസ് ലെവല്‍ ലെന്‍സ് പറഞ്ഞു തരും.   ഇതിലൂടെ ലെന്‍സ് ധരിക്കുന്നയാളുടെ ശരീരത്തില്‍ എത്ര […]

Continue Reading

മാഗി ഉപയോഗിച്ചവരുടെ രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതലെന്ന് പഠനം

മാഗി ഉപയോഗിച്ചവരുടെ രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതലെന്ന് പഠനം ന്യൂഡല്‍ഹി: മാഗിക്കു പുറമേ സമാന സ്വഭാവമുള്ള മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ലെഡിന്റെ (ഈയത്തിന്റെ) അളവ് കൂടുതലായിരിക്കാമെന്ന് പഠന റിപ്പോര്‍ട്ട്.   പൂനെ കേന്ദ്രീകരിച്ച് നടന്ന രക്ത പരിശോധനയിലാണ് ഇത്തരമൊരു സൂചനയുള്ളത്. വിവിധ സമയങ്ങളിലായി 309 പേരുടെ രക്തം പരിശോധിച്ചതില്‍ 43 ശതമാനം പേരിലും ഈയത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് പരിശോധനാ ഫലം വെളിപ്പെടുത്തുന്നു. ഗോള്‍വില്‍ക്കര്‍ മെട്രി പോളിസ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് പഠനം നടത്തിയത്. 2014 ജൂണ്‍ […]

Continue Reading

വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു

വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു രോഗങ്ങളൊന്നുമില്ലെങ്കിലും വിറ്റാമിന്‍ ഗുളികകള്‍ കഴിച്ചാല്‍ ആരോഗ്യവും വണ്ണവും വര്‍ദ്ധിക്കുമെന്നുള്ള ചിന്താഗതിയില്‍ സ്വന്തമായി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വിറ്റാമിന്‍ ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ കൂടി വരികയാണ്.   ഇത്തരക്കാര്‍ ഇനി സൂക്ഷിക്കണം. അമിതമായ അളവില്‍ വിറ്റാമിന്‍ ഗിളികകള്‍ സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെന്വറിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ബീറ്റാ കരോട്ടിന്‍ ‍, ഫോളിക് ആസിഡ് എന്നീ ഗുളികകള്‍ മൃഗങ്ങളില്‍ ഉപയോഗിച്ചായിരുന്നു […]

Continue Reading