ദൈവാത്മാവിന്റെ ഇടപെടല്‍

ദൈവാത്മാവിന്റെ ഇടപെടല്‍

ദൈവാത്മാവിന്റെ ഇടപെടല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുകൂടെ ഇരിക്കുമാറാകട്ടെ. (2 കൊരി.13:14). നമ്മള്‍ എല്ലാവരോടും കൂടെ ഇരിക്കുന്നത് പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയാണ്. പരിശുദ്ധാത്മാവായ ദൈവം വിശ്വാസിക്ക് പുത്രനായ ദൈവത്തേയും, പിതാവായ ദൈവത്തേയും അറിയിച്ചു കൊടുക്കുന്നതും അനുദിനം ദൈവിക കൂട്ടായ്മ തരുന്നതും പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ ക്രിസ്തുവിന്റെ കൃപയും പകര്‍ന്നു തരുന്നതും, കാര്യസ്ഥന്‍ എന്നാല്‍ നടത്തിപ്പുകാരനും, സൂക്ഷിപ്പുകാരനും, ഉപദേശകനും അങ്ങനെ എല്ലാം ആണ് പരിശുദ്ധാതാമാവ്. ത്രിത്വത്തില്‍ മൂന്നാമനായ ദൈവമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് നിങ്ങളില്‍ […]

Continue Reading
യഥാര്‍ത്ഥ വിശ്വാസവും ആരാധനയും

യഥാര്‍ത്ഥ വിശ്വാസവും ആരാധനയും

യഥാര്‍ത്ഥ വിശ്വാസവും ആരാധനയും ലോക ജനസംഖ്യ 750 കോടി കവിഞ്ഞിരിക്കുകയാണ്. 5 ഭൂഖണ്ഡങ്ങളിലായി ഇത്രയേറെ ജനവിഭാഗങ്ങള്‍ ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ്. വിവിധ ഭാഷക്കാര്‍ ‍, വിവിധ വര്‍ണ്ണക്കാര്‍ ‍, വിവിധ ഗോത്രക്കാര്‍ പരസ്പര ബന്ധമില്ലാതെ ജീവിക്കുന്നു. ബഹുഭൂരിപക്ഷവും യഥാര്‍ത്ഥ സൃഷ്ടാവിനെ മറന്നു ജീവിക്കുന്നുവെന്നതാണ് ഏറെ കഷ്ടം. ഓരോരുത്തരും അവരുടേതായ പാരമ്പര്യങ്ങളില്‍ വിശ്വസിച്ചു പോരുന്നു. സൃഷ്ടിയുടെ ആരംഭം മുതല്‍ ഇന്നുവരെയും ഇതു പിന്‍തുടര്‍ന്നു വരുന്നു. ദൈവം ആദാം എന്ന മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കുവാനായിട്ടാണ്. അതിനുള്ള സര്‍വ്വ സ്വാതന്ത്ര്യവും […]

Continue Reading
മാനസിക രൂപാന്തിരം വേണം

മാനസിക രൂപാന്തിരം വേണം

മാനസിക രൂപാന്തിരം വേണം ക്രൈസ്തവ ജീവിതം ഇന്ന് പല രീതിയിലും തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാമധേയ ക്രൈസ്തവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കര്‍മ്മാനുഷ്ഠാനങ്ങളിലാണ്. അവര്‍ ശുശ്രൂഷകളേക്കാളും ജീവിതത്തേക്കാളും കര്‍മ്മങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. നിലവിളക്ക്, മെഴുകുതിരി, കുരിശു വരയ്ക്കല്‍ പഴയനിയമ ശുശ്രൂഷകളിലെ ആചാര വസ്ത്രങ്ങള്‍ ‍, കര്‍മ്മങ്ങളിലധിഷ്ഠിതമായ ബാഹ്യമായ പ്രകടനങ്ങള്‍ ‍, എന്നിവ നാമധേയ ക്രൈസ്തവര്‍ ആചരിച്ചു വരുന്നു. എന്നാല്‍ പുതിയ നിയമ വ്യവസ്ഥ പ്രകാരം തിരുവചനത്തില്‍ പറയുന്ന പ്രധാന കര്‍മ്മങ്ങളായി, പുതിയ നിയമ സഭയ്ക്കു കര്‍ത്താവു നല്‍കിയിരിക്കുന്നത് ഒന്ന് സ്നാനവും […]

Continue Reading
തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക

തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക

തന്നത്താന്‍ ത്യജിച്ചു സ്നേഹം ചെയ്യുക ക്രൈസ്തവര്‍ എപ്പോഴും ഉണര്‍ന്നിരിക്കേണ്ടവരാണ്. അവര്‍ ഈ ലോകത്ത് തീഷ്ണതയോടെ ജീവിക്കേണ്ടവരാണ്. എന്തെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്നു. അതിനുവേണ്ടിയുള്ള ഒരുക്കവും ഉണര്‍വ്വും നാം എപ്പോഴും പ്രകടിപ്പിക്കണം. നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. നമ്മുടെ ലക്ഷ്യം, നിത്യതയില്‍ കര്‍ത്താവിനോടുകൂടെ വാഴുക മാത്രല്ല നമ്മോടൊപ്പം വിശ്വാസത്തില്‍ വരാത്തവര്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കണം, സുവിശേഷം പങ്കുവെയ്ക്കണം എന്നു മാത്രം. അതിനുള്ള ഒരു ഉത്തമ മനസ്സ് നമുക്കുണ്ടായിരിക്കണം. എന്നുവെച്ച് ബൈബിള്‍ വ്യക്തമാക്കാത്ത ചില വ്യര്‍ത്ഥമാര്‍ഗ്ഗങ്ങളിലൂടെ അവ സമൂഹത്തിനു […]

Continue Reading
സമാധാനം അത്യാവശ്യം

സമാധാനം അത്യാവശ്യം

സമാധാനം അത്യാവശ്യം കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. പല കുടുംബങ്ങളിലും ഇത് സ്പഷ്ടമായിക്കാണാം. പരസ്പരമുള്ള സ്നേഹം ഇല്ലയ്മയാണ് കുടുംബ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ ഉണ്ടാകുവാനുള്ള പ്രധാന കാരണം. ആദ്യ മനുഷ്യരായ ആദാം, ഹവ്വാ കുടുംബത്തില്‍ത്തന്നെ ഇത് വ്യക്തമായി നിഴലിച്ചിരുന്നു. അവരുടെ മക്കള്‍ കയീനും ഹാബേലും വ്യത്യസ്ത തൊഴില്‍ ചെയ്യുന്നവരായിരുന്നു. അവരുടെ ഇടയില്‍ സാത്താന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കയീനില്‍ സ്നേഹക്കുറവും കോപവും ഉണ്ടായതായി ദൈവവചനത്തില്‍നിന്നും നമുക്കു ഗ്രഹിക്കുവാന്‍ കഴിയുന്നു. അതിന്റെ ദുരന്ത ഫലമാണല്ലോ ഹാബേല്‍ താന്‍ സ്വന്ത സഹോദരനാല്‍ രക്തസാക്ഷിയാകേണ്ടി […]

Continue Reading
ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ്

ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ്

ബഹുമാനത്തിനു യോഗ്യന്‍ കര്‍ത്താവ് പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നത്താന്‍ പുകഴ്ത്തുന്നവനല്ല, കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ (2 കൊരി. 10: 17). എട്ടാം നാളില്‍ പരിച്ഛോദന ഏറ്റവനും, ബെന്യാമീന്‍ ഗോത്രത്തില്‍ ധനികന്റെ മകനായി പിറന്നവനും, ന്യായപ്രമാണം സംബന്ധിച്ചു പരീശനും, റോമന്‍ പൌരത്വമുള്ളവനും സമൂഹത്തില്‍ ഉന്നതസ്ഥാനവും ലഭിച്ച അപ്പോസ്തോലനായ പൌലോസിന്റെ തന്നെ വാക്കുകളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. മറ്റുള്ളവരേക്കാള്‍ അധികം പ്രശംസിക്കുവാന്‍ വക ഉണ്ടായിരുന്ന വ്യക്തിത്വത്തിനു ഉടമയാണ് പൌലോസ്. എങ്കിലും താന്‍ കര്‍ത്താവിനാല്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു നിമിഷം സകല മഹത്വവും, പുകഴ്ചയും […]

Continue Reading
ദൈവാശ്രയമുള്ള യൌവ്വനം

ദൈവാശ്രയമുള്ള യൌവ്വനം

ദൈവാശ്രയമുള്ള യൌവ്വനം യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങളെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മശേഷിയും കൊണ്ട് ആരോഗ്യമുള്ള ഒരു നവലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ ഒരു സംഘടനയുടെയോ ശക്തി സ്രോതസ്സ് യുവാക്കളാണ്. അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം യുവാക്കളാണ്. അവരാണ് പട നയിച്ചത്. […]

Continue Reading
കുറ്റമില്ലാത്തവന്‍

കുറ്റമില്ലാത്തവന്‍

കുറ്റമില്ലാത്തവന്‍ “ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല. ഹെരോദാവും കണ്ടില്ല. അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചല്ലോ, ഇവന്‍ മരണയോഗ്യമായതൊന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം”. (ലൂക്കോ. 23:14,15). യേശുവിനെ വിസ്തരിക്കാനായി ഹെരോദാവ് പീലാത്തോസിന്റെ മുമ്പാകെ അയച്ചപ്പോള്‍ മഹാപുരോഹിതന്മാരേയും, പ്രമാണിമാരേയും ജനത്തേയും സാക്ഷി നിര്‍ത്തി പീലാത്തോസ് വിളിച്ചു പറഞ്ഞ വാക്കുകളാണ് മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍ ‍. ഒരു ഭരണാധികാരിക്ക് തന്റെ മുമ്പാകെ കൊണ്ടുവന്ന ഏതൊരു വ്യക്തിയേയും വിചാരണ നടത്തുവാനും ശിക്ഷിക്കുവാനും അധികാരം […]

Continue Reading
കൃപയ്ക്കനുസരിച്ച് ജീവിക്കുക

കൃപയ്ക്കനുസരിച്ച് ജീവിക്കുക

കൃപയ്ക്കനുസരിച്ച് ജീവിക്കുക അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കണമെന്ന് ഞാന്‍ എനിക്ക് ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. (റോമര്‍ 12:3). പൌലോസ് അര്‍ത്ഥമാക്കുന്നത് ഇതാണ്. എനിക്ക് ദൈവം തന്ന കൃപയുടെ അളവനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം ഞാന്‍ ചെയ്തെടുക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. (ഭാവിക്കുന്നില്ല) എന്നത്രേ അപ്പോസ്തോലന്‍ അര്‍ത്ഥമാക്കുന്നത്. ചെയ്തെടുക്കുവാന്‍ പറ്റാത്ത ഒരു കാര്യവും ദൈവം നമ്മെ ഏല്‍പ്പിക്കുന്നില്ല. […]

Continue Reading
കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക

കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക

കര്‍ത്താവിനായി ഏല്‍പ്പിച്ചു കൊടുക്കുക ഒരു ക്രൈസ്തവ വിശ്വാസി ക്രിസ്തുയേശുവിന്റെ വിളിയുടെയും തിരഞ്ഞെടുപ്പിന്റെയും അര്‍ത്ഥം മനസ്സിലാക്കിയാണ് ജീവിക്കേണ്ടത്. യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തത് യേശുവിന്റെ ഇഷ്ടത്തിനും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുവാനും, ജീവിക്കുവാനും വേണ്ടിയാണ്. വിളിക്കപ്പെട്ട ശിഷ്യന്മാര്‍ക്കും ആ അവബോധം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മാവ് പ്രാപിച്ചശേഷം യേശുവിന്റെ അന്ത്യ കല്‍പ്പനകള്‍ നിറവേറ്റുവാനായി വിവിധ രാജ്യങ്ങളില്‍ പോയി പ്രസംഗിച്ചത്. പാപത്തിന്റെ അന്ധകാരത്തില്‍ കേവലം ഭൌതീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ച ശിഷ്യന്മാര്‍ പിന്നീട് അതെല്ലാം ത്യജിച്ച് ആത്മീക വിപ്ളവത്തിനായി […]

Continue Reading