മാറുന്ന ജീവിത ശൈലി

മാറുന്ന ജീവിത ശൈലി

മാറുന്ന ജീവിത ശൈലി യൌവ്വനക്കാര്‍ ഇന്ന് ഫാഷനിസത്തിലാണ്. എല്ലാത്തിനും പുതുമവേണം. മറ്റുള്ളവരുടെ മുന്‍പില്‍ ഹീറോയാകണം ഇതുമാത്രമാണ് ബഹുഭൂരിപക്ഷം യൌവ്വനക്കാരുടെയും ആഗ്രഹം. ആ വലിയ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നുമുണ്ട്. വേഷത്തിലും ജീവിതശൈലിയിലും പുതിയ പുതിയ മാറ്റങ്ങള്‍ പകര്‍ന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസിയേത് അവിശ്വാസിയേത് എന്നു തിരിച്ചറിയുവാന്‍ പറ്റാത്ത കാലം. ജീവിതത്തില്‍ മാറ്റമില്ലെങ്കിലും വേഷത്തിലെങ്കിലും മാറ്റം കാണിച്ചുകൂടേ എന്ന് ഒരു പ്രായമായ പിതാവ് പെന്തെക്കോസ്ത്കാരനായ ഒരു യുവാവിനെ ഗുണദോഷിക്കുന്നത് ഒരിക്കല്‍ കാണുവാന്‍ ഇടയായി. വിശ്വാസജീവിതത്തെക്കുറിച്ച് പാരമ്പര്യം അവകാശപ്പെടാറുള്ള കുടുംബങ്ങളിലെ ഇളംതലമുറകള്‍ ദൈവവഴിവിട്ട് കാലത്തിനുതക്ക ജീവിതം […]

Continue Reading
അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍

അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍

അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍ ഇന്ന് പെന്തെക്കോസ്തു സഭകളില്‍ വിവിധ തരത്തിലുള്ള കൂട്ടായ്മകളുണ്ട്. ഞായറാഴ്ചകളിലെ കൂടിവരവുകള്‍ ‍, ഭവനപ്രാര്‍ത്ഥനകള്‍ ‍, പോഷകസംഘടനായോഗങ്ങള്‍ ‍, സ്തോത്രപ്രാര്‍ത്ഥനകള്‍ എന്നിങ്ങനെയാണ് പ്രധാന കൂട്ടായ്മകള്‍ ‍. ഇവയിലെല്ലാം കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുക്കാറുണ്ട്. പക്ഷേ പഴയതുപോലുള്ള ആത്മീക കൂട്ടായ്മകള്‍ ഇന്ന് പലസഭകളിലും ഇല്ലാ എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതായ കാര്യമാണ്. അതിനുപിന്നിലെ രഹസ്യം കൂട്ടായ്മകളില്‍ പങ്കെടുക്കാനുള്ള താല്പര്യക്കുറവ് അഥവാ അലസത, സമയക്കുറവ് എന്നിവയാണ്. പകല്‍ സമയങ്ങളില്‍ ഒട്ടുമിക്ക ഭവനങ്ങളും ശൂന്യമാണ്. കുട്ടികള്‍ പഠന ആവശ്യങ്ങള്‍ക്കായി […]

Continue Reading
കുട്ടികളിലെ ലഹരി ഉപയോഗം

കുട്ടികളിലെ ലഹരി ഉപയോഗം

കുട്ടികളിലെ ലഹരി ഉപയോഗം സമൂഹത്തില്‍ വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗ ശീലങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ തലത്തിലും വിവിധ സന്നദ്ധ സംഘടനാ തലത്തിലും വന്‍പ്രചരണങ്ങളൊക്കെ നടന്നുവെങ്കിലും ഇതിന്റെയൊക്കെ ലക്ഷ്യം ചിലപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഫലം കാണാതെ വരുന്നു. എങ്കിലും പ്രചരണംമൂലം ചെറിയരീതിയിലെങ്കിലും ചിലയിടങ്ങളില്‍ ഇതിന് ഫലം കാണുന്നുണ്ട് എന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. പ്രചരണം തകൃതിയായി നടക്കുമ്പോഴും മദ്യം, പുകയില മുതലായ ലഹരിപദാര്‍ത്ഥങ്ങളുടെ പരസ്യങ്ങളും ഇതിനേക്കാളുപരിയായി നടക്കുന്ന കാര്യം കാണുമ്പോഴാണ് കൂടുതല്‍ വിഷമം തോന്നുന്നത്. അതിനൊരു നിയന്ത്രണംകൂടി നടത്തിയാല്‍ നല്ലതായിരിക്കും. ഇന്നു […]

Continue Reading
പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍

പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍

പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ പൊതുവഴികള്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യുവാന്‍ അവകാശപ്പെട്ടതാണ്. ഇന്ത്യയിലെ എല്ലാ പൌരന്‍മാര്‍ക്കും ആ അവകാശം ഉണ്ട്. നമ്മുടെ പൊതുവഴികള്‍ ഇന്ന് ദുഷ്കരമാണ്. പൊതുവേ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഇങ്ങനെയുള്ള നാട്ടില്‍ പല പ്രധാന റോഡുവക്കുകളും ഇന്ന് രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും കൊടിമരങ്ങളും സ്തംഭങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കയാണ്. കൂടാതെ കച്ചവടക്കാര്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും, അനധികൃത കച്ചവടക്കാര്‍ റോഡിന്റെ ഇരുവശങ്ങളിലും കയ്യേറി കച്ചവടം നടത്തുകയും, രാഷ്ട്രീയക്കാരും സംഘടനകളും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പന്തലുകള്‍ ഇടുകയും, ജാഥകളും സമരങ്ങളും […]

Continue Reading
സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍ ഭാരത സുവിശേഷീകരണം ഓരോ ക്രൈസ്തവന്റെയും മനസ്സില്‍ പരമപ്രധാനമായ ലക്ഷ്യമാണ്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഓരോ ദൈവമക്കളും കഠിനമായി പരിശ്രമിക്കേണ്ടത് ഇന്നത്തെ ചുറ്റുപാടില്‍ അത്യന്താപേക്ഷിതമാണ്. എന്തുകൊണ്ടെന്നാല്‍ ദുഷ്ടതയും അതിക്രമങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ മനുഷ്യര്‍ നശിച്ചുകാണ്ടിരിക്കുന്നു. ആത്മഹത്യകളും കൊലപാതകങ്ങളും അരാജകത്വവും രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ നടുവില്‍ രക്ഷയില്ലാതെ അജ്ഞതയില്‍ ലക്ഷക്കണക്കിനു ജീവിതങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ആഡംബര ജീവിതത്തില്‍ മുഴുകി ധനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ഒരു വശത്തും ഉടുതുണിക്കുപോലും കഷ്ടപ്പെടുന്ന നല്ലൊരു വിഭാഗം മറുവശത്തും കഴിയുന്ന […]

Continue Reading
മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍

മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍

മനസ്സ് മരവിപ്പിക്കുന്ന അരും കൊലകള്‍ വിവിധ തരത്തിലുള്ള കൊലപാതകങ്ങള്‍ നാടിനെ ഭീതിയിലാഴ്ത്തുന്നു. ഭവനങ്ങളില്‍ ‍, അയല്‍പക്കത്ത്, തെരുവുകളില്‍ എന്നുവേണ്ട സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിലും സ്വാഭാവികമായും, അസ്വഭാവികമായും ഒറ്റയ്ക്കോ, കൂട്ടമായോ പലരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍ പാവപ്പെട്ടവനെന്നോ, ധനികനെന്നോ ഇല്ലാതെ, ലിംഗഭേദമോ, ജാതിഭേദമോ ഇല്ലാതെ നിഷ്ഠൂരമായി നടമാടുന്നത് സമൂഹത്തിനുതന്നെ അപമാനമായിക്കൊണ്ടിരിക്കുന്നു. ഉന്നത വ്യക്തികള്‍ കൊലചെയ്യപ്പെട്ട പല കേസ്സുകള്‍ ഇന്നും വ്യക്തമായി തെളിയിക്കപ്പെടാതെ കിടക്കുന്ന അവസ്ഥയില്‍ സാധാരണക്കാരുടെ കാര്യം പറയണമോ? പെട്ടന്ന് വൈകാരികതയില്‍ നിന്നുണ്ടാകുന്നത്, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടാകുന്നത്, കരുതിക്കൂട്ടി നടത്തുന്ന […]

Continue Reading
നല്ല കുടുംബം

നല്ല കുടുംബം

നല്ല കുടുംബം ലോകത്ത് ഇന്ന് അധാര്‍മ്മികത പെരുകി വരുന്നു. കുടുംബങ്ങളിലും സമൂഹത്തിലും അതിന്റെ വിഷവ്യാപ്തി പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും കലഹങ്ങളും, കൊലപാതകങ്ങളും നടക്കുന്നു. ഈ അടുത്ത നാളുകളിലെ മാധ്യമ വാര്‍ത്തകള്‍ തന്നെ പരിശോധിച്ചാല്‍ അത് വ്യക്തമാകുന്നു. കുടുംബങ്ങളിലെ നായകനായിരിക്കേണ്ട കുടുംബനാഥന്‍മാര്‍തന്നെ ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങള്‍ പലപ്പോഴും അതിരുവിട്ട് സ്വന്തം മക്കളിലേക്കു വ്യാപരിച്ചിരിക്കുന്നു. അവരെ നിഷ്ക്കരുണം കൊല്ലുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് സ്വയവാദങ്ങള്‍ […]

Continue Reading
ഭൌമ ജീവിതം: ഒരേ ഒരു അവസരം

ഭൌമ ജീവിതം: ഒരേ ഒരു അവസരം

ഭൌമ ജീവിതം: ഒരേ ഒരു അവസരം ഇന്ന് അനേകം യുവജീവിതങ്ങള്‍ തങ്ങളുടെ വിലയേറിയ ജീവനുകളെ അലഷൃമാക്കി കളയുന്നു ദിവസേന നൂറോളം ചെറുപ്പക്കാര്‍ മരിക്കുന്നു, നാടുവിടുന്നു, മയക്കുമരുന്ന്, മദ്യം എന്നിവക്കടിമകളാകുന്നു. എന്തിനാണ് ജീവിതം വെറുതെ നഷ്ടപ്പെടുത്തുന്നത്. ദിവസംതോറുമുള്ള ചെറുപ്പക്കാരുടെ മരണവാര്‍ത്തകേട്ട് നാം വളരെയേറെ സങ്കടപ്പെടാറുണ്ട്. ആത്മഹത്യാ പ്രവണത കൂടിവരുന്ന യുവമനസ്സുകള്‍ ‍. അവര്‍ക്ക് എന്തുകൊണ്ടാണ് ജീവിതം മടുക്കുന്നത്. ജീവിതം എന്നാല്‍ എന്താണ്? ചുരുക്കം ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ. ഒന്നാമതായി ജീവിതത്തെ ഇഷ്ടംപോലെ നാം കൈകാര്യം ചെയ്യരുത്. പകരം ജീവിതം […]

Continue Reading
ജനസേവനവും അഴിമതിയും

ജനസേവനവും അഴിമതിയും

ജനസേവനവും അഴിമതിയും അഴിമതി ആരോപണങ്ങള്‍ ഇന്ന് കേള്‍ക്കുന്നവര്‍ക്ക് പുത്തരിയല്ല. പൊതു വേദികളിലും ആത്മീയ ലോകത്തും സര്‍വ്വസാധാരണമായിരിക്കുന്നു. എല്ലാവരും ദൈവത്തിന്റെ നാമത്തില്‍ ആരംഭിക്കും. പിന്നീട് സാത്താന്റെ കയ്യില്‍ അകപ്പെടുകയാണ് പതിവ്. ജനപ്രതിനിധികള്‍ അവരുടേതായ വിശ്വാസത്തിന്റെ പേരില്‍ ‍, അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുന്നു. പക്ഷേ പലരും പിന്നീട് അഴിമതി, ദൂര്‍ത്ത്, സ്വജനപക്ഷപാതം എന്നീ വിഷയങ്ങളില്‍ അകപ്പെടുകയുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു. ഉന്നത സ്ഥാനത്തെത്തുന്നവര്‍ ആരായാലും അവര്‍ ദൈവത്തോടും സമൂഹത്തോടും നീതി കാട്ടേണ്ടവരാണ്. അവര്‍ അതിനാണ് തെരെഞ്ഞെടുക്കപ്പെട്ടത്. […]

Continue Reading
ഈ ലോകത്തിന്റെ കാവല്‍ക്കാര്‍

ഈ ലോകത്തിന്റെ കാവല്‍ക്കാര്‍

ഈ ലോകത്തിന്റെ കാവല്‍ക്കാര്‍ ഇന്ന് നാട്ടില്‍ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സെക്യൂരിറ്റിക്കാരെ (കാവല്‍ ക്കാര്‍ ‍) നിയമിക്കുന്നു. അവര്‍ ആ സ്ഥാപനത്തിന് കാവലും സംരക്ഷണവും നല്‍കുന്നു. മോഷ്ടാക്കളോ ശത്രുക്കളോ അകത്തു പ്രവേശിച്ചാല്‍ അനുവദിക്കാതെയും സ്ഥാപനത്തില്‍ വരുന്ന കസ്റ്റമേഴ്സിന് സംരക്ഷണവും നല്കുവാനുമാണ് ഇത്തരം കാവല്‍ക്കാരെ നിര്‍ത്തുന്നത്. അവര്‍ സദാ സമയവും ജാഗരൂകരായിരിക്കണം. ഡ്യൂട്ടി സമയത്ത് മറ്റ് കാര്യങ്ങളില്‍ ഇടപെടാനോ അശ്രദ്ധയോടുകൂടി ഇരിക്കുവാനോ കാവല്‍ക്കാരെ അനുവദിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ മനവും ശരീരവും ഒരുപോലെ സ്ഥാപനത്തിനു അകത്തും പുറത്തും സമര്‍പ്പിക്കപ്പെട്ടവരാണ് […]

Continue Reading