കേരളീയരില്‍ 10 ശതമാനം പേര്‍ മനോരോഗികള്‍

കേരളീയരില്‍ 10 ശതമാനം പേര്‍ മനോരോഗികള്‍ പാലക്കട്: കേരളത്തിലെ ജനസംഖ്യയില്‍ 10 ശതമാനം പേര്‍ മാനസീക രോഗം ബാധിച്ചവരാണെന്ന് കേരളാ സ്റ്റേറ്റ് മെന്റല്‍ഹെല്‍ത്ത് അതോറിറ്റിയുടെ നിരീക്ഷണം. മാനസീകരോഗം ബാധിച്ചവര്‍ 30 ലക്ഷത്തിലധികം വരുമെന്നാണ് കണക്ക്.   അഞ്ചിലൊരാള്‍ വൈകാരിക പ്രശ്നമോ, പെരുമാറ്റ വൈകല്യമോ ഉളവരാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2011-ലെ സി.എ.ജി. റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ആറു ശതമാനം ആളുകള്‍ രോഗാതുരമായ മിഥ്യാദര്‍ശനങ്ങളും, സങ്കല്‍പ്പങ്ങളുമുള്ള “സൈക്കോസിസം” അനുഭവപ്പെടുന്നവരാണെന്ന് പറയുന്നു.   അപ്രകാരം ഗുരുതര മനോരോഗങ്ങളുടെ കാര്യത്തില്‍ ദേശീയ ശരശരിയായ 2 […]

Continue Reading

അല്‍ ‍-ഷിമേഴ്സ് രോഗം നേരത്തേ തിരിച്ചറിയാനാകുമെന്ന് പഠനം

അല്‍ ‍-ഷിമേഴ്സ് രോഗം നേരത്തേ തിരിച്ചറിയാനാകുമെന്ന് പഠനം ബോണ്‍ : അല്‍ ‍-ഷിമേഴ്സ് സാധ്യത വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കണ്ടെത്താമെന്ന് പുതിയ പഠനം. ജര്‍മ്മന്‍ നാഡീരോഗ വിദഗ്ദ്ധരായ ഒരു സംഘം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.   ബോണിലെ ജര്‍മ്മന്‍ സെന്റര്‍ ഫോര്‍ ന്യൂറോ ഡീ ജനറേറ്റീവിലെ ശാസ്ത്രജ്ഞരാണ് 18 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ തലച്ചോറുകളിലെ സെല്ലുകളില്‍ പഠനം നടത്തിയത്. വിര്‍ച്വല്‍ റിയാലിറ്റി പരിശോധനയിലൂടെ അല്‍ ഷിമേഴ്സ് സാദ്ധ്യത തിരിച്ചറിയാനാകുമെന്നാണ് കണ്ടെത്തല്‍ ‍.   വ്യക്തികളുടെ സവിശേഷതകളും, […]

Continue Reading

യോസേഫിന്റെ കല്ലറ തകര്‍ത്തു, വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം

യോസേഫിന്റെ കല്ലറ തകര്‍ത്തു, വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം വെസ്റ്റ് ബാങ്ക് : ബൈബിളിലെ പൂര്‍വ്വ പിതാക്കന്മാരിലൊരാളായ യോസേഫിന്റെ കല്ലറ ഇസ്ലാമിക മത മൌലിക വാദികളുടെ ആക്രമണത്തില്‍ തകര്‍ന്നു. പലസ്തീന്‍ സ്വയം ഭരണ അധീനതയിലുള്ള വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞചില ദിവസങ്ങളിലായി യിസ്രായേല്‍ അനുകൂലികളും പലസ്തീന്‍ മുസ്ലീങ്ങളും തമ്മില്‍ നടന്നു വരുന്ന സംഘട്ടനത്തിനിടയിലാണ് ആക്രമണമുണ്ടായത്.   ഒക്ടോബര്‍ 16-നു രാവിലെ നൂറുകണക്കിനു വരുന്ന പലസ്തീന്‍ മുസ്ലീങ്ങള്‍ വെസ്റ്റ് ബാങ്കിലെ നബ്ലസിലുള്ള യോസേഫിന്റെ കല്ലറയും സ്മാരക സ്തംഭങ്ങളും പെട്രോള്‍ ബോബ് എറിഞ്ഞും, […]

Continue Reading

സുഡാന്‍ ക്രൈസ്തവനെ കഴുത്തറക്കുന്ന ദൃശ്യം പുറത്തു വിട്ടു

സുഡാന്‍ ക്രൈസ്തവനെ കഴുത്തറക്കുന്ന ദൃശ്യം പുറത്തു വിട്ടു സൌത്ത് സുഡാന്‍ : ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസിന്റെ ക്രൂരതയെ കാണിക്കുന്ന വീഡിയോ ദൃശ്യം വീണ്ടും പുറത്തു വന്നു.   തെക്കന്‍ സുഡാന്‍ പൌരനായ അല്‍ ‍-ഗൈദ് എന്ന ക്രൈസ്തവനെയാണ് ഐ.എസ്. തീവ്രവാദി ലിബിയയിലെ അജ്ഞാത കേന്ദ്രത്തില്‍ കഴുത്തറത്തു കൊലപ്പെടുത്തുന്ന ദൃശ്യം പുറത്തു വിട്ടത്. ഓറഞ്ച് നിറത്തിലുള്ള ഒറ്റ വസ്ത്രം ധരിച്ച അല്‍ ‍-ഗൈദിനെ കറുത്ത വസ്ത്രം ധരിച്ച മുഖം മൂടി അണിഞ്ഞ തീവ്രവാദി കഴുത്തറത്തു കൊല്ലുന്നതാണ് ചിത്രത്തില്‍ […]

Continue Reading

ഇന്റര്‍നെറ്റിലെ ‘ഫോട്ടോ മോഷണം’ തടയാന്‍ സംവിധാനം വരുന്നു

ഇന്റര്‍നെറ്റിലെ ‘ഫോട്ടോ മോഷണം’ തടയാന്‍ സംവിധാനം വരുന്നു ഇന്റര്‍നെറ്റില്‍ എന്തിനേയും ഏതിനേയും മോഷ്ടിച്ച് സ്വന്തമായി പോസ്റ്റ് ചെയ്ത് ഹീറോ ആകുന്നവര്‍ കഷ്ടത്തിലാകും.   ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം വരുന്നു. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ജെ.പി.ഇ.ജി. (ജോയിന്റ് ഫോട്ടോഗ്രാഫിക് എക്സ്പേര്‍ട്ട് ഗ്രൂപ്പ്) ചിത്രങ്ങള്‍ പകര്‍ത്തുന്നത് അറുതി വരുത്തുന്നതിനാണ് ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റിന്റെ (ഡി.ആര്‍ .എം.) തീരുമാനം.   ഇതിനായി ഒരു സോഫ്റ്റ് വെയര്‍ ഇറക്കുകയാകും ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ് ചെയ്യുക. ഇതോടെ ഇന്റര്‍നെറ്റില്‍ നിന്ന് അനുമതിയില്ലാതെ […]

Continue Reading

യു.എസില്‍ രണ്ടാഴ്ചയ്ക്കിടയില്‍ 6 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു, വംശീയ വിദ്വേഷമോ?

യു.എസില്‍ രണ്ടാഴ്ചയ്ക്കിടയില്‍ 6 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു, വംശീയ വിദ്വേഷമോ? സെന്റ് ലൂയിസ് : അമേരിക്കയില്‍ മിഷൌറിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 6 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായി. സെന്റ് ലൂയിസിലെ ജന്നിംഗ്സിലെ ബഥേല്‍ ചര്‍ച്ചിലാണ് ഒക്ടോബര്‍ 8-ന് ആദ്യ ആക്രമണമുണ്ടായത്. തീവെച്ചും തല്ലിത്തകര്‍ത്തുമാണ് ആക്രമണം നടത്തിയത്. പിന്നീട് ദി ന്യൂ നോര്‍ത്ത് സൈഡ് മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ച്, സെന്റ് അഗസ്റ്റിന്‍ കാത്തലിക് ചര്‍ച്ച്, ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്, ദി ന്യൂ ലൈഫ് മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ച്, […]

Continue Reading

യേശുവേ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കരഞ്ഞു, കൊല്ലനൊരുങ്ങിയ തീവ്രവാദികള്‍ ഓടി രക്ഷപെട്ടു

യേശുവേ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കരഞ്ഞു, കൊല്ലനൊരുങ്ങിയ തീവ്രവാദികള്‍ ഓടി രക്ഷപെട്ടു യരുശലേം: തീവ്രവാദികളുടെ കൊലക്കത്തിക്കും, വെടിയുണ്ടയ്ക്കും മുന്നില്‍ യേശു ക്രിസ്തുവിന്റെ അത്ഭുതകരത്താല്‍ രക്ഷപെട്ട അനുഭവം ഒരു നടുക്കത്തോടെയാണെങ്കിലും ആശുപത്രിക്കിടക്കയില്‍ വിളിച്ചു പറയുകയാണ് മാരികി വെല്‍ഡ് മാന്‍ എന്ന ക്രൈസ്തവ വൃദ്ധ. ഒക്ടോബര്‍ 17-നായിരുന്നു ആ സംഭവം.   നെതര്‍ലന്റുകാരിയായ മാരികി വെല്‍ഡ് മാന്‍ (78) വര്‍ഷങ്ങളായി യിസ്രായേലിലാണ് താമസിക്കുന്നത്. താനും ചില ക്രൈസ്തവ സുഹൃത്തുക്കളും ഒരു ബസില്‍ യെരുശലേമിലേക്ക് യാത്ര പോവുകയായിരുന്നു. പെട്ടെന്നാണ് അത് […]

Continue Reading

ഓസ്ട്രേലിയ യുണൈറ്റട് പെന്തക്കോസ്റ്റൽ ചർച്ചസ്സ് (AUPC) ക്യുൻസിലാന്റ്റ് സ്റ്റേറ്റിന്റെ വാർഷിക കണ്‍വെൻഷൻ 2015

AUPC ക്യുൻസിലാന്റ്റ്  സ്റ്റേറ്റിന്റെ വാർഷിക കണ്‍വെൻഷനുള്ള ഒരുക്കങ്ങൾ  ആരംഭിച്ചു. ബ്രിസ്ബൻ:  ഓസ്ട്രേലിയ  യുണൈറ്റട്  പെന്തക്കോസ്റ്റൽ  ചർച്ചസ്സ്  (AUPC) ക്യുൻസിലാന്റ്റ്  സ്റ്റേറ്റിന്റെ  വാർഷിക കണ്‍വെൻഷൻ 2015  നവംബർ 20,21,22 തീയതികളിൽ  “വെവേൽ ഹൈറ്റസ്  കമ്മ്യൂണിറ്റിഹാൾ, 175 ,  എടിൻബർഗ് , കാസ്ടൽ  റോഡ്‌ വെവേൽ ഹൈറ്റസ്, ബ്രിസ്ബനിൽ ” വെച്ച്  നടത്തുവാൻ  പാസ്റ്റർ തോമസ്‌ എബ്രഹാം അധ്യക്ഷനായീകൊണ്ടുള്ള വിവിധ സഭകളുടെ പ്രതിനിധി സമേള്ളനത്തിൽ തീരുമാനമായി. അതിനുള്ള  ഒരുക്കങ്ങൾ  ആരംഭിച്ചു.

Continue Reading

പത്തനാപുരം ശരോണ്‍ സഭാ ശുശ്രൂഷകന്‍ പസ്റ്റര്‍ ബിനു തങ്കച്ചന്റെ ഭാര്യ സിബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

നിത്യതയില്‍ ചേര്‍ക്കപ്പെട്ടു പത്തനാപുരം സെന്റെറില്‍ കൂടല്‍ സെക്ഷനില്‍ പത്തനാപുരം ശരോണ്‍ സഭാ ശുശ്രൂഷകന്‍ പസ്റ്റര്‍ ബിനു തങ്കച്ചന്റെ ഭാര്യ സിബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു,   നെടുമണ്‍കാവ് ശരോണ്‍ സഭാംഗം. സംസ്കാര ശുശ്രൂഷ പിന്നീട് . കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാര്‍ത്ഥനയില്‍ ഒര്‍ക്കേണമേ‏

Continue Reading

ഇന്തോനേഷ്യന്‍ പ്രവിശ്യയില്‍ ക്രൈസ്തവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നു

ഇന്തോനേഷ്യന്‍ പ്രവിശ്യയില്‍ ക്രൈസ്തവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നു ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പ്രമുഖ പ്രവിശ്യയില്‍ ന്യൂനപക്ഷമായ ക്രൈസ്തവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നു.   കഴിഞ്ഞ ബുധനാഴ്ച എസിഹ് സിംഗ്കില്‍ പ്രവിശ്യയിലെ ജില്ലാ ഭരണകൂടമാണ് ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുത്തത്. എസിഹിലില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭാ ആരാധനാലയങ്ങള്‍ അടച്ചു പൂട്ടാന്‍ നേരത്തേ ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വന്‍ പോലീസ് സന്നഹത്തോടെ അധികാരികളെത്തി ആരാധനാലയങ്ങള്‍ പൂട്ടിച്ചത്.   പത്തോളം പ്രൊട്ടസ്റ്റന്റ് സഭകളുടെ ആരാധനാലയങ്ങള്‍ അടച്ചു പൂട്ടിയതായി ഒരു […]

Continue Reading