രോഗികള്‍ക്കുവേണ്ടി പ്രര്‍ത്ഥിക്കുന്നു എന്ന കുറ്റം ചുമത്തി വിശ്വാസിയെ ജയിലില്‍ അടച്ചു

രോഗികള്‍ക്കുവേണ്ടി പ്രര്‍ത്ഥിക്കുന്നു എന്ന കുറ്റം ചുമത്തി വിശ്വാസിയെ ജയിലില്‍ അടച്ചു ഇസ്ലാമബാദ് : രോഗികള്‍ക്കുവേണ്ടി പ്രര്‍ത്ഥിച്ചു എന്ന കുറ്റം ചുമത്തി പാക്കിസ്ഥാന്‍ ക്രൈസ്തവനെ ജയിലില്‍ അടച്ചു.   സര്‍ഗോദയിലെ മറിയം കോളനിയിലെ താമസക്കാരനായ നവീദ് ജോണ്‍ എന്ന ക്രൈസ്തവനെയാണ് പോലീസ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്. ഒക്ടോബര്‍ 8-നായിരുന്നു സംഭവം. നവീദിന്റെ വീട്ടിലെത്തിയ പോലീസ് ഇദ്ദേഹത്തെ വ്യാജ കേസുണ്ടാക്കി അറസ്റ്റു ചെയ്യുകയായിരുന്നു.   നവീദിന്റെ വീട്ടില്‍ നിന്നും ഒരു വാള്‍ കണ്ടെത്തി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. […]

Continue Reading

ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു സുവുശേഷകയെ കൊലപ്പെടുത്തി

ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു സുവുശേഷകയെ കൊലപ്പെടുത്തി നെയ്റോബി : ഇസ്ലാം മതം വിട്ട് ക്രിസ്ത്യനിയായതിന് മതമൌലിക വാദികള്‍ സുവിശേഷകയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ കിബുര്‍കു ജില്ലയിലെ കലാം പേട്ട് ഗ്രാമത്തില്‍ ഒക്ടോബര്‍ 19-നായിരുന്നു ദാരുണ സംഭവം നടന്നത്.   ഗ്രാമത്തിലെ ജോര്‍ജ്ജ് മ്വാനിക എന്ന ക്രൈസ്തവന്റെ ഭാര്യ മാംവി കോംബ മ്വാനികയാണ് കൊലചെയ്യപ്പെട്ടത്. മാംവി കോംബ സുവിശേഷ പ്രസംഗികയായിരുന്നു. രാത്രി 9 മണിയോടെ അപരിചിതരായ മുസ്ലീങ്ങള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ജോര്‍ജ്ജിനെ അന്വേഷിച്ചു.   ഈ […]

Continue Reading

അയര്‍ലന്റില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം

അയര്‍ലന്റില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം ഡബ്ലിന്‍ : കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ അയര്‍ലന്റില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നു. അഞ്ചുമാസം മുമ്പു നടന്ന ഹിത പരിശോധനയ്ക്കൊടുവിലാണ് സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.   “മാര്യേജ് ബില്‍ 2015” പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഒപ്പു വച്ചതോടെ ഒക്ടോബര്‍ 30 മുതല്‍ നിയമം പ്രാബല്യത്തിലായി. നവംബര്‍ പകുതിയോടെ ആദ്യ സ്വവര്‍ഗ്ഗ വിവാഹം നടക്കും. ലോകത്ത് ഹിത പരിശോധനയിലൂടെ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അയര്‍ലന്റ്. […]

Continue Reading

ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്വന്‍ഷന്‍

ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്വന്‍ഷന്‍ പായിപ്പാട്: ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്വന്‍ഷന്‍ 2016 ഫെബ്രുവരി 11 വ്യാഴം മുതല്‍ 14 ഞായര്‍ വരെ പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ബോയ്സ് ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ വച്ചു നടക്കും. സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് കണ്വന്‍ഷന്‍ ഉത്ഘാടനം ചെയ്യും.   ഡോ. അലക്സാണ്ടര്‍ ഫിലിപ്പ്, ഡോ. ജെയ്സണ്‍ തോമസ്, പാസ്റ്റര്‍ പി.സി. ചെറിയാന്‍ ‍, പാസ്റ്റര്‍ അജി ആന്റണി, പാസ്റ്റര്‍ മാത്യു […]

Continue Reading

യിസ്രായേലിനെ അനുകൂലിച്ച് ക്രിസ്ത്യന്‍ ‍-യെഹൂദ സംയുക്ത റാലി

യിസ്രായേലിനെ അനുകൂലിച്ച് ക്രിസ്ത്യന്‍ ‍-യെഹൂദ സംയുക്ത റാലി ക്വീവ് : സമകാലിക സംഭവങ്ങളെ തുടര്‍ന്ന് ഉക്രൈനില്‍ ക്രിസ്ത്യനികളും യെഹൂദന്മാരും പങ്കെടുത്ത യിസ്രായേല്‍ അനുകൂല റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.   ഉക്രൈന്റെ തലസ്ഥാന നഗരമായ ക്വീവില്‍ ഒക്ടോബര്‍ 28-ന് യിസ്രായേല്‍ എംബസിക്കു മുമ്പില്‍ നടന്ന റാലിയില്‍ തീവ്രവാദത്തിനെതിരായ ശക്തമായ താക്കീതായി ക്രൈസ്തവരും, യെഹൂദന്മാരും സംയുകതമായി രംഗത്തുവന്നു. റലിക്ക് ഉക്രൈന്‍ എം.പിയും ഓള്‍ ഉക്രൈന്‍ ജ്യൂവിഷ് കോണ്‍ഗ്രസ്സ് നേതാവുമായ വഡിം റാബിനോവിച്ച് നേതൃത്വം നല്‍കി.   നിരവധി ക്രൈസ്തവ സഭകളുടെയും, […]

Continue Reading

ശാരോന്‍ ചര്‍ച്ച് സെന്റര്‍ കണ്വന്‍ഷന്‍

ശാരോന്‍ ചര്‍ച്ച് സെന്റര്‍ കണ്വന്‍ഷന്‍ പത്തനംതിട്ട : ശരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സെന്റര്‍ കണ്വന്‍ഷന്‍ 2016 ജനുവരി 14-17 വരെ ചിറ്റാര്‍ ശരോന്‍ ചര്‍ച്ചില്‍ നടക്കും.   പാസ്റ്റര്‍ വി.ജെ. തോമസ് ഉത്ഘാടനം ചെയ്യും പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ് റന്നി, കെ.ജെ. തോമസ് കുമളി, റ്റി.ഡി.ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും. സയോണ്‍ സിംഗേഴ്സ് വെണ്ണിക്കുളം ഗാനങ്ങള്‍ ആലപിക്കും.

Continue Reading

നോര്‍ത്ത് മലബാര്‍ സണ്ടേസ്കൂള്‍ ക്യാമ്പ് സമാപിച്ചു

നോര്‍ത്ത് മലബാര്‍ സണ്ടേസ്കൂള്‍ ക്യാമ്പ് സമാപിച്ചു പരിയാരം: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ ഡിപ്പര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോര്‍ത്ത് മലബാര്‍ ക്യമ്പ് സമാപിച്ചു.   ഒക്ടോബര്‍ 23, 24 തീയതികളില്‍ കണ്ണൂര്‍ മൌണ്ട് പാരാന്‍ ബൈബിള്‍ സെമിനാരിയില്‍ നടന്ന ക്യമ്പ് സോണല്‍ പ്രസിഡന്റ് പാസ്റ്റര്‍ ബിനു പി. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ബ്ലസ്സന്‍ ജോര്‍ജ്ജ് ഉത്ഘാടനം ചെയ്തു.   മലബാര്‍ സോണിലെ അര്‍ഹരായ കുട്ടികള്‍ക്കുള്ള മെറിറ്റ് & സ്കോളര്‍ഷിപ്പ് അവര്‍ഡുകളും വിതരണം […]

Continue Reading

ചെറുവക്കല്‍ കണ്വന്‍ഷന്‍

ചെറുവക്കല്‍ കണ്വന്‍ഷന്‍ വേങ്ങൂര്‍ : ഐ.പി.സി. വേങ്ങൂര്‍ , നിലമേല്‍ സെന്ററുകളുടെയും, കിളിമാനൂര്‍ ഏരിയായുടെയും, ന്യൂ ലൈഫ് സെമിനാരിയുടെയും ആഭിമുഖ്യത്തില്‍ 23-മതു ചെറുവക്കല്‍ കണ്വന്‍ഷന്‍ ഡിസംബര്‍ 20-27 വരെ നടക്കും.   പാസ്റ്റര്‍ ജോണ്‍സണ്‍ ഡനിയേല്‍ ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോയി പാറയ്ക്കല്‍ ‍, കെ.ജെ. തോമസ്, ജോണ്‍സണ്‍ മേമന, റ്റിനു ജോര്‍ജ്ജ്, വര്‍ഗീസ് ഏബ്രഹാം, ബാബു ചെറിയാന്‍ ‍, സുരേഷ ബാബു, പി.എ. മാത്യു എന്നിവര്‍ പ്രസംഗിക്കും. ശലേം വോയ്സ് ഗാനങ്ങള്‍ ആലപിക്കും.

Continue Reading

വെണ്ടയ്ക്ക പ്രമേഹത്തിനും ആസ്മയ്ക്കും ഉത്തമം

വെണ്ടയ്ക്ക പ്രമേഹത്തിനും ആസ്മയ്ക്കും ഉത്തമം നമ്മുടെ വീട്ടു വളപ്പിലെ സുപരിചിതമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. എന്നാല്‍ ഇതിന്റെ ഗുണം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തവം. വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്കും, ആസ്മ രോഗികള്‍ക്കും ഉത്തമ ഔഷധമാണ്.   ഫൈബര്‍ ‍, വിറ്റാമിന്‍ ബി, എ, കെ, കെ1, ബി6, മഗ്നേഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കായിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനത്തെ നന്നായി സഹായിക്കുന്നു. അതുപോലെതന്നെ ആസ്മാരോഗികള്‍ക്കും ഭക്ഷണത്തില്‍ വെണ്ടയ്ക്കാ ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. […]

Continue Reading

പുതുവസ്ത്രങ്ങളില്‍ ജൈവിക വിഷാംശം; ക്യാന്‍സറിന് സാദ്ധ്യതയെന്ന് ഗവേഷകര്‍

പുതുവസ്ത്രങ്ങളില്‍ ജൈവിക വിഷാംശം; ക്യാന്‍സറിന് സാദ്ധ്യതയെന്ന് ഗവേഷകര്‍ ലണ്ടന്‍ : ലോകം ഇങ്ങനെയായാല്‍ നാം എങ്ങനെ ജീവിക്കുമെന്ന് ആശങ്കപ്പെടാന്‍ പുതിയൊരു വെളിപ്പെടുത്തലുമായി ഗവേഷകര്‍ .   നാം ധരിക്കനുപയോഗിക്കുന്ന പുത്തന്‍ വസ്ത്രങ്ങളില്‍ മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ജൈവിക വിഷങ്ങള്‍ കടന്നു കൂടിയേക്കാമെന്നാണ് ലണ്ടനിലെ സ്റ്റോക്ക് ഹോം സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.   വസ്ത്രം കഴുകിയാലും ഇത്തരം ജൈവിക വിഷങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിനു ഹാനികരമായേക്കാവുന്ന നിരവധി രാസവസ്തുക്കള്‍ പുതു വസ്ത്രങ്ങളില്‍നിന്നും കണ്ടെത്തിയതായി ഗവേഷകര്‍ […]

Continue Reading