രോഗികള്‍ക്കുവേണ്ടി പ്രര്‍ത്ഥിക്കുന്നു എന്ന കുറ്റം ചുമത്തി വിശ്വാസിയെ ജയിലില്‍ അടച്ചു

Breaking News Global

രോഗികള്‍ക്കുവേണ്ടി പ്രര്‍ത്ഥിക്കുന്നു എന്ന കുറ്റം ചുമത്തി വിശ്വാസിയെ ജയിലില്‍ അടച്ചു
ഇസ്ലാമബാദ് : രോഗികള്‍ക്കുവേണ്ടി പ്രര്‍ത്ഥിച്ചു എന്ന കുറ്റം ചുമത്തി പാക്കിസ്ഥാന്‍ ക്രൈസ്തവനെ ജയിലില്‍ അടച്ചു.

 

സര്‍ഗോദയിലെ മറിയം കോളനിയിലെ താമസക്കാരനായ നവീദ് ജോണ്‍ എന്ന ക്രൈസ്തവനെയാണ് പോലീസ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചത്. ഒക്ടോബര്‍ 8-നായിരുന്നു സംഭവം. നവീദിന്റെ വീട്ടിലെത്തിയ പോലീസ് ഇദ്ദേഹത്തെ വ്യാജ കേസുണ്ടാക്കി അറസ്റ്റു ചെയ്യുകയായിരുന്നു.

 

നവീദിന്റെ വീട്ടില്‍ നിന്നും ഒരു വാള്‍ കണ്ടെത്തി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഇത് തന്റെ സുഹൃത്ത് സമ്മാനിച്ചതാണെന്നും വീട്ടിലെ ആവശ്യത്തിനു വേണ്ടിയാണെന്നും നവീദ് പറഞ്ഞു. എന്നാല്‍ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് കള്ളക്കേസുണ്ടാക്കി ജയിലില്‍ അടച്ചത്.

 

നവീദ് തന്റെ വീട്ടില്‍ വെച്ച് രോഗികളായ അനേകര്‍ക്കുവേണ്ടി പ്രര്‍ത്ഥന നടത്താറുണ്ട്. ചില മുസ്ലീങ്ങളും ഇവിടെയെത്തി പ്രാര്‍ത്ഥനയുടെ ഫലമായി യേശുക്രിസ്തുവിനെ കണ്ടെത്തിയിരുന്നു. ഇതില്‍ അസഹിഷ്ണുതയുള്ളവരാണ് പോലീസിനെ വരുത്തി പ്രശ്നമുണ്ടാക്കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.