മിഷനറീസ് ഓഫ് ചരിറ്റിയുടെ ലൈസന്‍സ് കേന്ദ്ര ഗവണ്മെന്റ് റദ്ദാക്കി
മദര്‍ തെരേസ തുടങ്ങി വെച്ച Missionaries of Charity(മിഷനറീസ് ഓഫ് ചാരിറ്റി) എന്ന പാവപ്പെട്ടവര്‍ക്കും ആരുമില്ലത്തവര്‍ക്കും മാറാ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ അനാഥാലയങ്ങളുടെ 16ല്‍ 13 എണ്ണത്തിന്റെയും ലൈസന്‍സ് കേന്ദ്ര ഗവണ്മെന്റ് റദ്ദാക്കി.
കഴിഞ്ഞ ദിവസം ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഭരണാധികാരികളുടെ സഹായത്തോടെ മാധ്യമങ്ങള്‍ ചെറിയ കോളത്തില്‍ ഒതുക്കികളഞ്ഞ ഈ വാര്‍ത്ത, നിങ്ങളില്‍ ആരൊക്കെ വായിച്ചു കാണും എന്ന് അറിയില്ല.
കേന്ദ്ര ഗവണ്മെന്റ് കഴിഞ്ഞ ജൂലായില്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ വര്‍ഷങ്ങളായി ഒരായിരം പേരുടെ സാന്ത്വനം ആയി വര്‍ത്തിച്ചു പോന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമയതാണ് ലൈസന്‍സ് റദ്ദാക്കാന്‍ കാരണം എന്ന് കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ വാക്കുകള്‍ വിശ്വസിക്കണം കാരണം മന്ത്രിയല്ലേ അത് പറയുന്നത്.
ഇവിടെ മരവിച്ചു പോകുന്നത് ഒരായിരം ജീവനുകള്‍ മാത്രമല്ല, സ്നേഹിക്കാനും സഹിക്കാനും ലോകത്തെ പഠിപ്പിച്ച പാവപ്പെട്ടവരുടെ അമ്മയായ മദര്‍ തെരേസയുടെ ഒരുപറ്റം സ്വപ്നങ്ങള്‍ കൂടിയാണ്….

