പാക്കിസ്ഥാനില്‍ സഭാ ആരാധനാ സമയത്ത് ആക്രമണം: 7 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനില്‍ സഭാ ആരാധനാ സമയത്ത് ആക്രമണം: 7 പേര്‍ക്ക് പരിക്ക് ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ഞായറാഴ്ച സഭാ ആരാധനാ സമയത്ത് പുറത്തുനിന്നെത്തിയ മുസ്ളീങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 7 വിശ്വാസികള്‍ക്കു പരിക്കേറ്റു.   മാര്‍ച്ച് 18-ന് പഞ്ചാബ് പ്രവിശ്യയിലെ ബുറേവാലായിലെ കിംഗ് ജീസസ് ചര്‍ച്ചിലാണ് ആക്രമണം ഉണ്ടായത്. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഹലിം ഫെറോസ് മസിയുടെ നേതൃത്വത്തില്‍ ആരാധന കഴിഞ്ഞു എല്ലാവരും ചര്‍ച്ച് വളപ്പില്‍ നില്‍ക്കുമ്പോള്‍ ഉച്ചയ്ക്കു 1 മണിയോടുകൂടി സ്ഥലവാസിയായ മുഹമ്മദ് ഷെറിഫ് എന്ന ആളുടെ നേതൃത്വത്തില്‍ […]

Continue Reading

യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19 മുതൽ

യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19 മുതൽ ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ സുവിശേഷ യോഗങ്ങൾ ഏപ്രിൽ 19,20,21 (വ്യാഴം,വെള്ളി,ശനി) തീയതികളിൽ നടത്തപ്പെ ടുന്നതാണ്.   സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റൺ (10502, Altonbury, Houston, TX, 77036) ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.   തനിക്കുണ്ടായിരുന്ന ഉന്നതമായ ജോലി ഉപേക്ഷിച്ചു പൂർണ സമയം സുവിശേഷ […]

Continue Reading

തമിഴ്നാട്ടില്‍ 4 ചര്‍ച്ചുകള്‍ക്കുനേരെ ആക്രമണം

തമിഴ്നാട്ടില്‍ 4 ചര്‍ച്ചുകള്‍ക്കുനേരെ ആക്രമണം മധുര: തമിഴ്നാട്ടില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ 4 പെന്തക്കോസ്തു ചര്‍ച്ചുകളില്‍ ആക്രമണം നടത്തി. മാര്‍ച്ച് 11-ന് ഞായറാഴ്ച രാവിലെ മധുര ജില്ലയിലെ സിക്കന്തര്‍ ചാവടിയിലെ റീമാ ചര്‍ച്ചില്‍ സഭായോഗം നടക്കുന്ന സമയത്ത് 10-ഓളം വരുന്ന ഹിന്ദു മുന്നണി പ്രവര്‍ത്തകരെത്തി സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ രവി ജേക്കബിനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സഭാ ആരാധന നിര്‍ത്തി വെയ്ക്കുവാന്‍ ആവശ്യപ്പെട്ടു. അക്രമികള്‍ ബൈബിളുകളും മൊബൈല്‍ ഫോണും ലഘു ലേഖകളും, പുസ്തകങ്ങളും ബലമായി പിടിച്ചു വാങ്ങി […]

Continue Reading

അകാല മരണങ്ങള്‍ക്ക് കാരണം നൈട്രജന്‍ ഡയോക്സൈഡന്റ്: ഗവേഷകര്‍

അകാല മരണങ്ങള്‍ക്ക് കാരണം നൈട്രജന്‍ ഡയോക്സൈഡന്റ്: ഗവേഷകര്‍ ബര്‍ലിന്‍ ‍: പ്രതിവര്‍ഷം ഉണ്ടാകുന്ന അകാല മരണങ്ങള്‍ക്ക് കാരണം ഡീസല്‍ എന്‍ജിനുകള്‍ വഴി പുറത്തേക്ക് തള്ളുന്ന നൈട്രജന്‍ഡഓക്സൈഡ് വാതകമാണെന്ന് ഗവേഷകര്‍ ‍.   ജര്‍മ്മനിയിലെ മ്യൂണിച്ചിലെ ഹെല്‍മ് ഹോറ്റ്സ്സന്റെറ്റും, സ്വകാര്യ കമ്പനിയായ ഐപിയു ഉം വെല്‍റ്റ് ജിഎംബിഎച്ച് എന്ന സ്വകാര്യ കമ്പനിയും സംയുക്തമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരം.   2014-ല്‍ മാത്രം 6000 പേരാണ് ഇതുമൂലമുണ്ടായ അസുഖങ്ങളാല്‍ മരണത്തിനു കീഴടങ്ങിയതെന്നു പഠനത്തില്‍ പറയുന്നു.   പരിസ്ഥിത […]

Continue Reading

ഇറാനില്‍ നൂറുകണക്കിനു ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കം

ഇറാനില്‍ നൂറുകണക്കിനു ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കം ടെഹ്റാന്‍ ‍: ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൌസ് ചര്‍ച്ചുകള്‍ (വീടുകളിലെയും മറ്റു കെട്ടിടങ്ങളിലെയും വിശ്വാസികളുടെ രഹസ്യ ആരാധനാ കേന്ദ്രം) ഉള്ളത് ഇറാനിലാണ്.   ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും ക്രൈസ്തവ ആരാധനകള്‍ക്കും പരസ്യമായ നിരോധനം ഉണ്ടായിട്ടും പതിനായിരക്കണക്കിനു വിശ്വാസികളാണ് ഇത്തരം ഹൌസ് ചര്‍ച്ചുകളില്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചു വരുന്നത്.   എന്നാല്‍ ഇറാന്‍ സര്‍ക്കാരിന്റെ ചില ദിവസങ്ങള്‍ക്കു മുമ്പുണ്ടായ നീക്കങ്ങള്‍ ദൈവജനത്തിനു പ്രതികൂലങ്ങള്‍ സൃഷ്ടിക്കുവാനിടയായിരിക്കുകയാണ്. രാജ്യത്തെ ക്രൈസ്തവരുടെ ഹൌസ് […]

Continue Reading

എംപിഎ യുകെ നാഷണല്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 30 മുതല്‍

എംപിഎ യുകെ നാഷണല്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 30 മുതല്‍ വെയ്ല്‍സ്: യു.കെയിലുള്ള മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ പതിനഞ്ചാമതു നാഷണല്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 1 വരെ വെയ്ല്‍സില്‍ നടക്കും.   രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമായി മലയാളി വിശ്വാസികളും പ്രസംഗകരും എത്തിച്ചേരുന്ന ഈ സംഗമം യു.കെയിലുള്ള എല്ലാ വിഭാഗം പെന്തക്കോസ്തു വിശ്വാസികളുടെയും ഏറ്റവും വലിയ സംഗമമാണ്. വെയ്ല്‍സിലെ ന്യൂപോര്‍ട്ടിലെ സെന്റ് ജൂലിയന്‍സ് സ്കൂളിലാണു സമ്മേളനം.   എംപിഎ യുകെ പ്രസിഡന്റ് പാസ്റ്റര്‍ ടി.എസ്. മാത്യു […]

Continue Reading

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം കേരളത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ നടന്നു വരികയാണല്ലോ. കുട്ടികളുടെ ഒരു വര്‍ഷത്തെ തയ്യാറെടുപ്പും മിടുക്കും തെളിയിക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്. പഴയതുപോലുള്ള കൂട്ടത്തോല്‍വികള്‍ സ്കൂളുകളിലോ, സര്‍വ്വകലാശാലകളിലോ ഇപ്പോള്‍ നടക്കുന്നില്ല.   എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കുന്നു. വിദ്യാര്‍ത്ഥികളെ ശക്തമായി പരിശീലിപ്പിക്കുന്നതിനാല്‍ത്തന്നെ പഴയ കാലത്തു സംഭവിച്ചതുപോലുള്ള കനത്ത തോല്‍വികള്‍ ഇന്നു നടക്കാറില്ല എന്നതാണ് വാസ്തവം. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ […]

Continue Reading

യു.എസില്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കത്തിച്ചു

യു.എസില്‍ പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കത്തിച്ചു ലിറ്റില്‍ടണ്‍ ‍: അമേരിക്കയില്‍ കൊള്ളസംഘം വീട്ടില്‍ അതിക്രമിച്ചു കയറി പാസ്റ്ററെ മര്‍ദ്ദിക്കുകയും ഭാര്യയെ ജീവനോടെ തീകൊളുത്തുകയും ചെയ്തു.   ഭാര്യ തല്‍ക്ഷണം മരിച്ചു. നോര്‍ത്ത് കരോലിന സംസ്ഥാനത്ത് ലിറ്റില്‍ട്ടണിലെ മള്‍ബറി കോര്‍ട്ടിലെ ലേക് ഗാട്ട്സണ്‍ വീട്ടിലെ പാസ്റ്റര്‍ ജോണ്‍ അല്‍ഫോഡും ഭാര്യ നാന്‍സി അല്‍ഫോഡും (76) മാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.   മാര്‍ച്ച് 9-ന് വെള്ളിയാഴ്ച രാവിലെ മുഖംമൂടി ധാരികളായ 2 പേര്‍ ഇവരുടെ വീട്ടില്‍ എത്തി ആയുധം […]

Continue Reading

തെലുങ്കാനയില്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു

തെലുങ്കാനയില്‍ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു കരിംനഗര്‍ ‍: തെലുങ്കാന സംസ്ഥാനത്ത് പ്രാദേശിക ദൈവസഭയുടെ പാസ്റ്ററെയും കുടുംബാംഗങ്ങളെയും ഒരു സംഘം മദ്യപാനികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.   ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് കരിംനഗര്‍ ജില്ലയിലെ രാമചന്ദ്രപുരം ഗ്രാമത്തിലെ പാസ്റ്റര്‍ കൊല്‍ഹപുരി ലാച്ചയ്യ മോസസ് ശുശ്രൂഷിക്കുന്ന സഭാഹാളിനു മുന്നിലാണ് അതിക്രമം നടന്നത്. തന്റെ താമസ സ്ഥലത്തോടു ചേര്‍ന്നുള്ള ആരാധനാ ഹാളിനു മുമ്പില്‍ 2 കൊരിന്ത്യര്‍ 12:9-ാം വാക്യം ‘എന്റെ കൃപ നിനക്കു മതി” എന്നെഴുതിയ ബൈബിള്‍ വാക്യ ബോര്‍ഡ് ഒരു സംഘം […]

Continue Reading

പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക് പഞ്ചാബ്: പാക്കിസ്ഥാനില്‍ ഒരുസംഘം ആളുകള്‍ ചര്‍ച്ചിനുള്ളില്‍ കടന്നു നടത്തിയ ആക്രമണത്തില്‍ സഭാ മൂപ്പന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.   മാര്‍ച്ച് 4-നു ഞായറാഴ്ച പഞ്ചാബ് പ്രവിശ്യയിലെ യൂസഫ് വാലയിലെ ഗോസ്പല്‍ അസ്സംബ്ളീസ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. സഭയുടെ മതിലിന്റെ പണി മേസ്തിരിയും പണിക്കാരും ചെയ്യുന്നുണ്ടായിരുന്നു. ഇതേ സമയം ചര്‍ച്ചിനുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.   പുറത്തുനിന്നും എത്തിയ 20-ഓളം വരുന്ന ആയുധ ധാരികള്‍ ചര്‍ച്ചിനുള്ളില്‍ […]

Continue Reading