എംപിഎ യുകെ നാഷണല്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 30 മുതല്‍

Breaking News Europe

എംപിഎ യുകെ നാഷണല്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 30 മുതല്‍
വെയ്ല്‍സ്: യു.കെയിലുള്ള മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ പതിനഞ്ചാമതു നാഷണല്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 1 വരെ വെയ്ല്‍സില്‍ നടക്കും.

 

രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമായി മലയാളി വിശ്വാസികളും പ്രസംഗകരും എത്തിച്ചേരുന്ന ഈ സംഗമം യു.കെയിലുള്ള എല്ലാ വിഭാഗം പെന്തക്കോസ്തു വിശ്വാസികളുടെയും ഏറ്റവും വലിയ സംഗമമാണ്. വെയ്ല്‍സിലെ ന്യൂപോര്‍ട്ടിലെ സെന്റ് ജൂലിയന്‍സ് സ്കൂളിലാണു സമ്മേളനം.

 

എംപിഎ യുകെ പ്രസിഡന്റ് പാസ്റ്റര്‍ ടി.എസ്. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ റെജി മാത്യു ശസ്താംകോട്ട, എന്‍ ‍. പീറ്റര്‍ എന്നിവര്‍ അതിഥി പ്രസംഗകരാണ്.

 

യൂത്ത് സെക്ഷനില്‍ പാസ്റ്റര്‍ സി.എസ്. റോബിന്‍സണും സഹോദരി സമ്മേളനത്തില്‍ ഷൈനി തോമസും പ്രസംഗിക്കും. എംപിഎ യുകെ നാഷണല്‍ ക്വയര്‍ അംഗങ്ങളോടൊപ്പം പാസ്റ്റര്‍ സാമുവേല്‍ വില്‍സണ്‍ ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

 

‘വിശ്വാസത്തിന്റെ നല്ല പോര്‍ പൊരുതുക, നിത്യ ജീവനെ പിടിച്ചുകൊള്‍ക’ എന്നതാണു ചിന്താവിഷയം.

 

ആത്മനിറവിലുള്ള ആരാധന, വചനധ്യാനം, കര്‍ത്തൃമേശ കൂടാതെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും, സഹോദരിമാര്‍ക്കും വേണ്ടിയുള്ള വിവിധ സെക്ഷനുകള്‍ ഉണ്ടായിരിക്കും.