പാസ്റ്റർ പ്രെയ്സ് മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ പ്രെയ്സ് മാത്യു (33) നിത്യതയിൽ ചേർക്കപ്പെട്ടു പഞ്ചാബ്: കപൂർത്തല ഐ പി സി സീനിയിർ പാസ്റ്ററും കൂടാതെ ഡിസ്ട്രിക്ക് പാസ്റ്ററുമായ കെ എം മാത്യുവിന്റെ മകൻ പാസ്റ്റർ പ്രെയ്സ് മാത്യു (ഐ പി സി ബെഥേൽ ചർച്ച് ശുശ്രൂഷകൻ) നിത്യതയിൽ ചേർക്കപ്പെട്ടു. ടൈഫോയിടാണ് മരണ കാരണം, തന്റെ മൂത്ത സഹോദരൻ ഫെബിൻ മാത്യുവും (NTC Dehradun പൂർവ്വ വിദ്യാർത്ഥി) കുറച്ച് വർഷങ്ങൾക്ക് മുൻപ് കർത്താവിനോടൊപ്പം ചേർന്നിരുന്നു. സംസ്കാരം നാളെ ബുധനാഴ്ച (ഓഗസ്റ്റ് 25 ന്) കപൂർത്തലയിൽ […]

Continue Reading
മധ്യപ്രദേശില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു

മധ്യപ്രദേശില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു

മധ്യപ്രദേശില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു ഭിലായി: മധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയ പാസ്റ്ററെ സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ജാംബുവ ജില്ലയിലെ ടിച്ച്കായയിലാണ് സംഭവം. ഭിലാല ആദിവാസി സമൂഹത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന് കര്‍ത്തൃവേല ചെയ്യുന്ന പാസ്റ്റര്‍ ഭരത്തിനാണ് മര്‍ദ്ദനമേറ്റത്. ഭരതും മറ്റു മൂന്നു വിശ്വാസികളും ഒരു ഭവനത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സംഘം ആളുകളെത്തി വാഗ്വാദം നടത്തുകയും ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. മുഖത്തും കണ്ണിനും മാരകമായി പരിക്കേറ്റ പാസ്റ്റര്‍ ഭരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭരത് ആദിവാസി […]

Continue Reading
പണം ശപിക്കപ്പെട്ടത് നഗരവാസി 20 വര്‍ഷമായി ഒറ്റയ്ക്ക് കഴിയുന്നത് ഗുഹയില്‍

പണം ശപിക്കപ്പെട്ടത് നഗരവാസി 20 വര്‍ഷമായി ഒറ്റയ്ക്ക് കഴിയുന്നത് ഗുഹയില്‍

പണം ശപിക്കപ്പെട്ടത്; നഗരവാസി 20 വര്‍ഷമായി ഒറ്റയ്ക്ക് കഴിയുന്നത് ഗുഹയില്‍ ബെല്‍ഗ്രേഡ്: ദക്ഷിണ സെര്‍ബിയായിലെ സ്റ്റാറ പ്ളനിന പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ കഴിഞ്ഞ 20 വര്‍ഷമായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ് പാന്റ പെട്രോവിച്ച് എന്ന 70 കാരന്‍ ‍. കോവിഡ് 19 എന്ന മഹാമാരി ലോകത്ത് വിനാശം വിതച്ച ഒന്നും ഈ പഴയ നഗരവാസി അറിയാതെയായിരുന്നു കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി സ്വന്തം നാടായ പിറോറ്റിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. അപ്പോഴാണ് ലോകത്തിനു വന്ന മാറ്റം പാന്റ അറിയുവാനിടയായത്. ആളുകള്‍ […]

Continue Reading
കുട്ടികളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും നീക്കാനുള്ള സംവിധാനം വരുന്നു

കുട്ടികളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും നീക്കാനുള്ള സംവിധാനം വരുന്നു

കുട്ടികളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും നീക്കാനുള്ള സംവിധാനം വരുന്നു കുട്ടികളുടെ സുരക്ഷയ്ക്കായി ഗൂഗിളിന്റെ പുതിയ സംവിധാനം വരുന്നു. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഗൂഗിള്‍ സേര്‍ച്ചില്‍നിന്നും തങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരമാണ് ഗൂഗിള്‍ ഒരുക്കുന്നത്. ഇതിനായി പുതിയ സംവിധാനം വരും ദിവസങ്ങളില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ അറയിച്ചു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കുമേല്‍ കുട്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഇതുവഴി ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വന്നാല്‍ രക്ഷിതാക്കള്‍ക്ക് ഇതിനായി ശ്രമിക്കാമെന്നാണ് ഗൂഗിള്‍ പറയുന്നത്. […]

Continue Reading
എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂളിന്റെ താങ്ങും കരങ്ങൾ

എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂളിന്റെ താങ്ങും കരങ്ങൾ

എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂളിന്റെ ” താങ്ങും കരങ്ങൾ ” അനുഗ്രഹീതമായി നടത്തപ്പെട്ടു മാവേലിക്കര: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സഹായ വിതരണ പദ്ധതിയായ ” താങ്ങും കരങ്ങൾ ” ഓഗസ്റ്റ് 22ആം തീയതി വളരെ അനുഗ്രഹീതമായി നടത്തപ്പെട്ടു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചടങ്ങ്, സംസ്ഥാനത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിയായ ശ്രീ സജി ചെറിയാൻ ഉത്‌ഘാടനം നിർവഹിക്കുകയും, ഓൾ ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുൻ ജനറൽ സെക്രട്ടറി […]

Continue Reading
ലോകത്തെ രക്ഷിക്കാനെന്നു പറഞ്ഞ് പിതാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു

ലോകത്തെ രക്ഷിക്കാനെന്നു പറഞ്ഞ് പിതാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു

ലോകത്തെ രക്ഷിക്കാനെന്നു പറഞ്ഞ് പിതാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു വാഷിംഗ്ടണ്‍ ‍: പിഞ്ചു കുഞ്ഞുങ്ങള്‍ രാക്ഷസന്മാരായി വളരുമെന്ന് ഭയന്ന് പിതാവ് കൊലപ്പെടുത്തി. രണ്ട് വയസ്സും പത്തു മാസവും പ്രായമുള്ള മക്കളെ കൊന്നതിന് യു.എസിലെ കാലിഫോര്‍ണിയായിലെ സര്‍ഫിംഗ് സ്കൂള്‍ ഉടമയായ മാത്യു ടെയ്ലര്‍ കോള്‍മാനെ (40) യാണ് എഫ് ബി ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. കാലിയോ, റോക്സി എന്നീ ആണ്‍കുഞ്ഞിന്റെയും പെണ്‍കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ മെക്സിക്കോയില്‍നിന്നും കണ്ടെടുത്തു. ഭാര്യയില്‍നിന്ന് സാത്താന്റെ ഡിഎന്‍എ മക്കളിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഇവര്‍ വളര്‍ന്നാല്‍ […]

Continue Reading
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമം വരുന്നു

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമം വരുന്നു

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമം വരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനു നവിയമം കൊണ്ടുവരുമെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും നിയമ പരിഷ്ക്കരണ കമ്മീഷന്റെ അഭിപ്രായംകൂടി തേടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി. പ്രസേനന്‍ അവതരിപ്പിച്ച 2021-ലെ കേരള അന്ധവിശ്വാസ-അനാചാര നിര്‍മ്മാര്‍ജ്ജന ബില്ലിന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറയുകയായിരുന്നു രാധാകൃഷ്ണന്‍ ‍. മന്ത്രിയുടെ മറുപടിയോടെ ബില്‍ സഭ തള്ളി. നിയമ പരിഷ്ക്കരണ കമ്മീഷന്റെ അഭിപ്രായം ഈ നിയമത്തിനു അനിവാര്യമാണെന്നു […]

Continue Reading
സോമാലിലാന്റില്‍ വിശ്വാസികള്‍ക്ക് ജയില്‍ മോചനം

സോമാലിലാന്റില്‍ വിശ്വാസികള്‍ക്ക് ജയില്‍ മോചനം

സോമാലിലാന്റില്‍ വിശ്വാസികള്‍ക്ക് ജയില്‍ മോചനം ഹര്‍ഗീസ: സോമാലിയായുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് സോമാലി ലാന്റ്. ഇവിടുത്തെ ക്രൈസ്തവര്‍ വെറും ന്യൂനപക്ഷം മാത്രമാണ്. ആകെ ജനസംഖ്യ 35 ലക്ഷമാണ്. ഒരു സമ്പൂര്‍ണ്ണ ഇസ്ളാമിക രാഷ്ട്രം. എന്നാല്‍ നിരവധി ആളുകളാണ് ക്രിസ്തുവിങ്കലേക്കു വരുന്നത്. ഇത്തരത്തില്‍ രക്ഷിക്കപ്പെട്ടു വിശ്വാസത്തില്‍ വന്നവരാണ് മൊഹമ്മദ് ഹംദി ദമ്പതികള്‍ ‍. ഇവരെയും ഇവരുടെ നവജാത ശിശുവിനെയും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ 2021 ജനുവരിയില്‍ പോലീസ് അറസ്റ്റു ചെയ്ത് തടവില്‍ ഇട്ടിരിക്കുകയായിരുന്നു. അതുപോലെ 2021 […]

Continue Reading
കോവിഡ് വാക്സിനെ പരിഹസിച്ച സഭാ വിശ്വാസിക്ക് ദാരുണാന്ത്യം

കോവിഡ് വാക്സിനെ പരിഹസിച്ച സഭാ വിശ്വാസിക്ക് ദാരുണാന്ത്യം

കോവിഡ് വാക്സിനെ പരിഹസിച്ച സഭാ വിശ്വാസിക്ക് ദാരുണാന്ത്യം ലോസ്ഏഞ്ചലസ്: സോഷ്യല്‍ മീഡിയായിലൂടെ കോവിഡ് 19 വാക്സിനെപ്പറ്റി പരിഹസിച്ചു പോസ്റ്റിട്ട ഹില്‍സോംഗ് ചര്‍ച്ച് അംഗം കോവിഡ് വൈറസ് മൂലം മരണമടഞ്ഞു. ലോസ് ഏഞ്ചലസിനു സമീപം കൊറോണ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ നീണ്ട ഒരു മാസക്കാലം ചികിത്സയില്‍ കഴിഞ്ഞ സ്റ്റീഫന്‍ ഹാര്‍മണ്‍ (34) എന്ന യുവാവാണ് രോഗം മൂര്‍ച്ഛിച്ച് മരണത്തിനു കീഴടങ്ങിയത്. ഹാര്‍മണ്‍ ഈ അടുത്തകാലത്ത് കോവിഡ് വാക്സിനെതിരായി നിരവധി തവണ കളിയാക്കിയും പരിഹസിച്ചും ട്വിറ്ററില്‍ കുറിപ്പുകളിട്ടിരുന്നു. “എനിക്ക് 99 […]

Continue Reading
ഉത്തരകൊറിയന്‍ മണ്ണിലേക്കു റേഡിയോയിലൂടെ സുവിശേഷം ശക്തമാക്കുന്നു

ഉത്തരകൊറിയന്‍ മണ്ണിലേക്കു റേഡിയോയിലൂടെ സുവിശേഷം ശക്തമാക്കുന്നു

ഉത്തരകൊറിയന്‍ മണ്ണിലേക്കു റേഡിയോയിലൂടെ സുവിശേഷം ശക്തമാക്കുന്നു സോള്‍ ‍: ക്രൈസ്തവ പീഢനങ്ങള്‍ക്ക് ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തര കൊറിയയില്‍ യേശുക്രിസ്തുവിന്റെ സത്യസുവിശേഷം ദക്ഷിണ കൊറിയയില്‍നിന്നും റേഡിയോ വഴി ശക്തമാക്കുന്നു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോ ഉന്നിന്റെ കാട്ടാള ഭരണത്തിന്‍ കീഴില്‍ അടിമകളായി കഴിയുന്ന ലക്ഷക്കണക്കിനു ആളുകള്‍ക്ക് ആശ്വാസവും പ്രത്യാശയും പകരുന്ന സുവിശേഷ സന്ദേശങ്ങളും ക്രിസ്ത്യന്‍ പരിപാടികളും പകര്‍ന്നു നല്‍കുന്നത് ഫ്രീ നോര്‍ത്ത് കൊറിയ റേഡിയോ (എഫ്എന്‍കെആര്‍ ‍) വഴിയാണ്. ഇതിനു പിന്നില്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ […]

Continue Reading