ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണം നടന്നു

ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണം നടന്നു ടെന്നസി: ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ചിന്റെ (ചര്‍ച്ച് ഓഫ് ഗോഡ്) പുതിയതായി നിര്‍മ്മിച്ച് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണം ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ ഓവര്‍സീയര്‍ ടെന്നസി സ്റ്റേറ്റ് അഡിമിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. മിറ്റ്ച് കോര്‍ഡര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. 2007 ഫെബ്രുവരി 24-നായിരുന്നു ചാറ്റനൂഗാ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ചിന്റെ തുടക്കം. രാജന്‍ ചാക്കോ, സാമുവല്‍ അഞ്ചനാട്ട് എന്നിവര്‍ സ്ഥാപകാംഗങ്ങളും പാസ്റ്റര്‍ ഫിജോയി ജോണ്‍സണ്‍ പ്രധാന ശുശ്രൂഷകനുമാണ്.

Continue Reading

യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു

യുവതി കരയുമ്പോള്‍ കണ്ണുനീരിനു പകരം രക്തം പൊഴിയുന്നു ചിലിയിലെ പുരാങ്കുവി സ്വദേശിനി യരിട്ട്സ് ഒലീവ (23) എന്ന പെണ്‍കുട്ടി കരഞ്ഞാല്‍ കണ്ണുനീര്‍ വരില്ല. പകരം കണ്ണില്‍നിന്ന് ചോര പൊഴിയുന്നു. മൂന്നു വര്‍ഷമായി കണ്ണുനീരിനു പകരം കണ്ണില്‍നിന്നു വരുന്നത് ചോരയാണ്. പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ചിലിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും അമ്പരപ്പിലാണ്. കാരണം ഈ പോണ്‍കുട്ടിയുടെ അസുഖത്തിനു കാരണമോ, പ്രതിവിധിയോ കൃത്യമായി കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. കണ്ണില്‍നിന്നും രക്തം പ്രവഹിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഇതിനുള്ള കാരണം എന്തെന്നു വ്യക്തമാക്കുവാന്‍ കഴിയാതെ […]

Continue Reading

കനേഡിയന്‍ മിഷണറിയെ ചൈന വിട്ടയച്ചു

കനേഡിയന്‍ മിഷണറിയെ ചൈന വിട്ടയച്ചു ബീജിംങ്: രണ്ടു വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന കനേഡിയന്‍ മിഷണറിയെ ചൈന മോചിപ്പിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ചൈനയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയും ഇവിടെത്തന്നെ ഒരു ക്രിസ്ത്യന്‍ കോഫി ഹൗസ് നടത്തിവരികയും ചെയ്യുകയായിരുന്ന കെവിന്‍ ഗാരറ്റിനെയാണ് സര്‍ക്കാര്‍ മോചിപ്പിച്ചത്. കെവിന്‍ ഗാരറ്റിനെയും ഭാര്യ ജൂലിയയെയും 2014-ലാണ് വടക്കന്‍ കൊറിയ അതിര്‍ത്തിയിലുള്ള ഡാന്‍ഡോങ്ങില്‍വെച്ച് പോലീസ് അറസ്റ്റു ചെയ്ത് തടവിലാക്കിയത്. എന്നാല്‍ 2015 ഫെബ്രുവരിയില്‍ ജൂലിയയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. കെവിന്‍ ഇതുവരെ ജയിലിലായിരുന്നു. മിഷണറി […]

Continue Reading

ഭീമന്‍ അനാക്കോണ്ടയെ കണ്ടെത്തി

ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നും ഭീമന്‍ അനാക്കോണ്ടയെ കണ്ടെത്തി. 33 അടി നീളമുള്ള അനക്കോണ്ടയെയാണ് പിടികൂടിയത്. 400 കിലോ ഭാരമുണ്ട് അനാക്കോണ്ടയെ നിര്‍മ്മാണമേഖലയിലെ ജോലിക്കാരാണ് കണ്ടെത്തിയത്. അനാക്കോണ്ടയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. നിര്‍മ്മാണമേഖലയിലെ ക്രെയിനില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കിടക്കുന്ന രീതിയിലാണ് അനാക്കോണ്ടയെ കണ്ടത്. ഇതിനെ കൊന്നതാണോ അല്ലയോ എന്നത് വ്യക്തമല്ല. വീഡിയോ കണ്ട ഒരാള്‍ പ്രതികരിച്ചത്, ഇത് സത്യസന്ധമായ വീഡിയോ ആണോയെന്ന് വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ്. അതുപോലെ തന്നെ ഇതിനെ കൊന്നതാണെങ്കില്‍ അത് തീര്‍ത്തും വിഷമകരമാണെന്നും ചിലര്‍ പ്രതികരിച്ചു. […]

Continue Reading

ജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ന്യുയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ട്രംപുമായി നെതന്യാഹു ചര്‍ച്ച നടത്തിയത്. ഇസ്രയേലിന്‍റെ ഔദ്യോഗിക തലസ്ഥാനം ജറുസലേം ആണ് എന്നാല്‍ മിക്ക ലോക രാഷ്ട്രങ്ങളും ടെല്‍ അവീവാണ് തലസ്ഥാനമായി കണക്കാക്കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി ജറുസലേമാണ് തലസ്ഥാനം എന്ന് സമ്മതിക്കാന്‍ അമേരിക്ക തയ്യാറായിട്ടല്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ജോര്‍ജ് ബുഷും […]

Continue Reading

അമേരിക്കയില്‍ നിലക്കാത്ത വെടിവയ് പ്പ്: കൊല്ലപ്പെട്ടത് അഞ്ചു പേര്‍

ലോസ് ആഞ്ചലസ് : അമേരിക്കയില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല. ഷോപ്പിങ് മാളില്‍ യുവാവു നടത്തിയ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സിയാറ്റില്‍നിന്നു 100 കിലോമീറ്റര്‍ അകലെ ബേളിങ്ടണിലെ കാസ്കെയ്ഡ് മാളിലാണു സംഭവം. മാളിലെ ഒരു മേക്കപ് റൂമിലുണ്ടായിരുന്ന നാലു സ്ത്രീകളടക്കം അഞ്ചുപേരാണു കൊല്ലപ്പെട്ടത്. ഭീകരാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് എഫ്ബിഐ അറിയിച്ചു. മാളില്‍ കടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെന്നു സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യം അധികൃതര്‍ പുറത്തുവിട്ടു. ആക്രമണത്തിനു കാരണം വ്യക്തമല്ല. അക്രമി ലാറ്റിനമേരിക്കന്‍ വംശജനാണെന്നാണു സൂചന. 434,000 ചതുരശ്ര അടിയുള്ള […]

Continue Reading

പാസ്റ്റര്‍ സി.സി. തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയറായി ചുമതലയേറ്റു

പാസ്റ്റര്‍ സി.സി. തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയറായി ചുമതലയേറ്റു മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് ഓവര്‍സീയറായി പാസ്റ്റര്‍ സി.സി. തോമസ് ചുമതലയേറ്റു. സഭയുടെ യുവജന വിഭാഗം ഡയറക്ടര്‍ ‍, സംസ്ഥാന ഭരണ സമിതി അംഗം, സെമിനാരി അഡ്മിനിസ്ട്രേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എട്ടു വര്‍ഷമായി അമേരിക്കയിലെ ടെന്നസ്സിയിലുള്ള ചാറ്റന്നൂഗ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള വിവിധ സെമിനാരികളില്‍നിന്നും വേദശാസ്ത്രത്തില്‍ […]

Continue Reading

വാര്‍ഷിക കോണ്‍ഫ്രന്‍സ്

വാര്‍ഷിക കോണ്‍ഫ്രന്‍സ് ഡാളസ്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് ഡാളസ് യൂണിറ്റ് എട്ടാമതു വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 17-നു 10 മുതല്‍ 3 മണി വരെ ഡാളസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയില്‍ നടക്കും. അന്നമ്മ വില്യംസിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചുമോള്‍ ജെയിംസ് മുഖ്യ സന്ദേശം നല്‍കും. മോളി തോമസ്, മോനി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

Continue Reading

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി

യുദ്ധവും പട്ടിണിയും: 5 കോടി കുഞ്ഞുങ്ങള്‍ അഭയര്‍ത്ഥികളായി യു.എന്‍ ‍. ആസ്ഥാനം: ലോകത്ത് യുദ്ധവും പട്ടിണിയും മൂലം അഞ്ചു കോടി കുഞ്ഞുങ്ങളെ അഭയാര്‍ത്ഥികളാക്കിയതായി യൂനിസെഫ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങള്‍ 2.8 കോടി കുഞ്ഞുങ്ങളെ ജനിച്ച നാടുകളില്‍നിന്നും പാലായനം ചെയ്യിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഭയാര്‍ത്ഥികളായിത്തീര്‍ന്ന കുഞ്ഞുങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍നിന്ന് 82 ലക്ഷത്തോളമായി വര്‍ദ്ധിച്ചു. ഭരണകൂടങ്ങള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും യൂനിസെഫ് മുന്നിറിയിപ്പ് നല്‍കുന്നു. 1.7 ശതമാനം കുട്ടികള്‍ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading