ത്രിദിന ബൈബിൾ ക്ലാസ്സ് 

ത്രിദിന ബൈബിള്‍ ക്ലാസ്സ് വെട്ടിയാര്‍ ഐപിസി ബെഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ ത്രിദിന ബൈബിള്‍ ക്ലാസ്സ് നടത്തുന്നു. 2016 സെപ്റ്റംബര്‍ 29,30, ഒക്ടോബര്‍ 1 (വ്യാഴം, വെള്ളി, ശനി) തീയതികളല്‍ ബെഥേല്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ചാണ് ബൈബിള്‍ ക്ലാസ്സുകള്‍ നടക്കുന്നത്. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ‍. പാസ്റ്റര്‍ ലാസര്‍ വി. മാത്യു (ചെങ്ങന്നൂര്‍ ‍) ക്ലാസ്സുകള്‍ നയിക്കും. “തിരുസഭ തിരുവചന വെളിച്ചത്തില്‍ ‍” എന്നതാണ് വിഷയം.

Continue Reading

അമിത മദ്യപാനികള്‍ ‍, സീരിയലുകള്‍ക്ക് അടിമകള്‍ എന്നിവര്‍ക്ക് കൗണ്‍സിലിങ് നടത്തണമെന്ന് സീറോ മലബാര്‍ സഭ

അമിത മദ്യപാനികള്‍ ‍, സീരിയലുകള്‍ക്ക് അടിമകള്‍ എന്നിവര്‍ക്ക് കൗണ്‍സിലിങ് നടത്തണമെന്ന് സീറോ മലബാര്‍ സഭ കൊച്ചി: അമിതമായ മദ്യപാനം കത്തോലിക്കര്‍ക്കിടയിലെ ഗൗരവമേറിയ പ്രശ്നമാണെന്ന് സീറോ മലബാര്‍ സഭ അസംബ്ലി രേഖ. ഇതിനെ ചെറുക്കാന്‍ കൂടുതല്‍ മദ്യമുക്തി കേന്ദ്രങ്ങളും കൗണ്‍സിലിങ് കേന്ദ്രങ്ങളും തുറക്കണമെന്നുമുള്ള അസംബ്ലിയുടെ അന്തിമ ശുപാര്‍ശകളും, നിര്‍ദ്ദേശങ്ങളുമടങ്ങിയ രേഖ നിര്‍ദ്ദേശിക്കുന്നു. പുകവലി, മയക്കു മരുന്ന്, ചൂതാട്ടം, അശ്ലീലാഭിമുഖ്യം തുടങ്ങിയവ നിയന്ത്രിക്കപ്പെടണം. ഇതോടൊപ്പം ടിവി സീരിയലുകളോടുള്ള അടിമത്തവും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അടിമകളായവരെക്കുറിച്ചും സഭ ഗൗരവത്തോടെ കാണണം. ഇത്തരക്കാര്‍ക്കായി […]

Continue Reading

നീറോ ചക്രവര്‍ത്തിയുടെ മുഖമുള്ള സ്വര്‍ണ്ണ നാണയം കണ്ടെടുത്തു

നീറോ ചക്രവര്‍ത്തിയുടെ മുഖമുള്ള സ്വര്‍ണ്ണ നാണയം കണ്ടെടുത്തു യെരുശലേം: ഒന്നാം നൂറ്റാണ്ടില്‍ റോമന്‍ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ മുഖം ആലേഖനം ചെയ്ത സ്വര്‍ണ്ണ നാണയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. യെരുശലേമില്‍ മൗണ്ട് സയോണില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിലാണ് മണ്‍മറഞ്ഞു പോയ സ്വര്‍ണ്ണ നാണയം കുഴിച്ചെടുത്തത്. നാണയത്തിന്റെ ഒരുവശത്ത് നീറോയുടെ കഴുത്തും തലയും കൊത്തിവെച്ചിരിക്കുന്ന ചിത്രത്തിനു ചുറ്റും “NERO CAESER AVG IMP” എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. നാണയം എ.ഡി. 60-ല്‍ നിര്‍മ്മിച്ചതാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ നോര്‍ത്ത് കരോലിന […]

Continue Reading

രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു

രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മാര്‍ബിള്‍ ഓടുകള്‍ ഗവേഷകര്‍ പുനഃസ്ഥാപിച്ചെടുത്തു യെരുശലേം: യേശുവിന്റെ പാദസ്പര്‍ശമേറ്റ രണ്ടാം യെരുശലേം ദൈവാലയത്തിന്റെ മുറ്റത്ത് പാകിയിരുന്ന വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ ഓടുകള്‍ പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനത്തില്‍ കണ്ടെത്തി പുനഃസ്ഥാപിച്ചു. 600 ഓളം തറയോടുകള്‍ ഗവേഷകര്‍ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തിനു സമീപത്തുനിന്നായി കുഴിച്ചെടുത്തിട്ടുണ്ട്. ഭൂരിപക്ഷവും തകര്‍ന്നു തരിപ്പണമായ അവസ്ഥയിലായിരുന്നു. ടെമ്പിള്‍ മൗണ്ട് സിഫ്റ്റിങ് പ്രൊജക്ട് എന്നു പേരിട്ടിരിക്കുന്ന ഗവേഷണത്തിലാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മണ്‍മറഞ്ഞ തറയോടുകള്‍ കുഴിച്ചടുത്തത്. ക്രിസ്തുവിനു മുമ്പ് 37-നും 4-നും ഇടയില്‍ […]

Continue Reading

ബീഹാറിൽ നിരവധിപ്പേർ സ്നാനമേറ്റു 

ഡോഹാരി: ബീഹാറില്‍ പ്രവര്‍ത്തിക്കുന്ന ബീഹാര്‍ മിഷന്‍  ടീമിന്‍റെ പ്രവര്‍ത്തന ഫലമായ് ഡോഹരി എന്ന സ്ഥലത്ത്  കഴിഞ്ഞ ദിവസം നാല്‍പ്പത് പേര്‍ യേശുവിനെ രക്ഷകനായ് സ്വീകരിച്ചു ജലത്തില്‍ സ്നാനം ഏറ്റു സഭയോട് ചേര്‍ന്നു. രണ്ടു വർഷം മുന്‍പാണ് ഗയാ ഡിസ്ട്രിക്റ്റില്‍ പെട്ട ഡോഹാരിയെന്ന  സ്ഥലത്ത് ബീഹാര്‍  മിഷന്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചത്. വിജയ്‌ എന്ന മിഷനറിയാണ് അവിടുത്തെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സുവിശേഷത്തിന്‍റെ വിത്തു വിതയ്ക്കാനായ്   അത്യുത്സാഹം  കാണിക്കുന്ന ഈ മിഷനറിയുടെ പ്രവര്‍ത്തനഫലമായി വളരെ അനുഗ്രഹിക്കപ്പെട്ട പ്രവര്‍ത്തനങ്ങളാണ് […]

Continue Reading

മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പയും, പെന്തക്കോസ്തു പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി വത്തിക്കാൻ ‍: ഫ്രാന്‍സിസ് മാര്‍പാപ്പയും ഇറ്റലിയിലെ പെന്തക്കോസ്തു സഭാ പാസ്റ്റര്‍മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കാസാ സാന്റാ മാര്‍ട്ടയില്‍ വെച്ച് പോപ്പിന്‍റെ ബാല്യകാല സുഹൃത്തും, ഇറ്റലിയിലെ പെന്തക്കോസ്തു സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഗിയോവന്നി ട്രായിറ്റിനോയുടെ നേതൃത്വത്തിലുള്ള 7 അംഗ പാസറ്റര്‍മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ട്രായിറ്റിനോ ഇപ്പോള്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് റിക്കണ്‍സിലിയേഷന്‍ സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് പോപ്പ് ഇറ്റലിയിലെ കസാര്‍ട്ട നഗരത്തിലെ ട്രോയിറ്റിനോയുടെ […]

Continue Reading

പാസ്റ്റര്‍ സി.സി. തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയറായി ചുമതലയേറ്റു

പാസ്റ്റര്‍ സി.സി. തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയറായി ചുമതലയേറ്റു മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് ഓവര്‍സീയറായി പാസ്റ്റര്‍ സി.സി. തോമസ് ചുമതലയേറ്റു. സഭയുടെ യുവജന വിഭാഗം ഡയറക്ടര്‍ ‍, സംസ്ഥാന ഭരണ സമിതി അംഗം, സെമിനാരി അഡ്മിനിസ്ട്രേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എട്ടു വര്‍ഷമായി അമേരിക്കയിലെ ടെന്നസ്സിയിലുള്ള ചാറ്റന്നൂഗ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള വിവിധ സെമിനാരികളില്‍നിന്നും വേദശാസ്ത്രത്തില്‍ […]

Continue Reading

ആത്മീക സമ്മേളനവും വചന ശുശ്രൂഷയും

ആത്മീക സമ്മേളനവും വചന ശുശ്രൂഷയും മാവേലിക്കര: യുണൈറ്റഡ് പെന്തക്കോസ്തല്‍ ലേഡീസ് പ്രെയര്‍ ഫെലോഷിപ്പ് മേതൃത്വം നല്‍കുന്ന മദേഴ്സ് പ്രെയര്‍ മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ആത്മീക സമ്മേളനവും വചന ശുശ്രൂഷയും മാവേലിക്കര പുതിയകാവ് വൈ.ഡബ്ല്യു.സി.എ. ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 21 ബുധന്‍ രാവിലെ 9.30 മുതല്‍ വൈകിട്ട 5 മണി വരെയാണ് യോഗങ്ങള്‍ ‍. ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍ ബാബു ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സിസ്റ്റര്‍ ലെജി ജോര്‍ജ്ജ് (ബാംഗ്ലൂര്‍ ‍), സിസ്റ്റര്‍ പ്രൊഫ. സാറാ തോമസ് […]

Continue Reading

വാര്‍ഷിക കോണ്‍ഫ്രന്‍സ്

വാര്‍ഷിക കോണ്‍ഫ്രന്‍സ് ഡാളസ്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് ഡാളസ് യൂണിറ്റ് എട്ടാമതു വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 17-നു 10 മുതല്‍ 3 മണി വരെ ഡാളസ് അസംബ്ലീസ് ഓഫ് ഗോഡ് സഭയില്‍ നടക്കും. അന്നമ്മ വില്യംസിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചുമോള്‍ ജെയിംസ് മുഖ്യ സന്ദേശം നല്‍കും. മോളി തോമസ്, മോനി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

Continue Reading

സഭാആരാധനാ സമയത്ത് മനുഷ്യബോംബ് ആക്രമണം 

ഇന്തോനേഷ്യയില്‍ സഭാ ആരാധന സമയത്ത് മനുഷ്യ ബോംബാക്രമണം: പാസ്റ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു സുമാത്ര: ഇന്തോനേഷ്യയില്‍ ഞായറാഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ മനുഷ്യ ബോംബാക്രമണത്തില്‍ പാസ്റ്റര്‍ക്ക് പരിക്ക്. രക്ഷപെട്ടത് ദൈവത്തിന്റെ കൃപയാല്‍ ‍. സുമാത്രയിലെ മേദനിലാണ് സംഭവം നടന്നത്. ബര്‍ണബാസ് ഫണ്ട് മിനിസ്ട്രിയുടെ സഹായത്തോടെ മിഷന്‍ പ്രവര്‍ത്തനം ചെയ്തു വന്നിരുന്ന പാസ്റ്റര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സഭായോഗം നടക്കുമ്പോള്‍ ഒരു വ്യക്തി ബോംബുമായി പാസ്റ്ററുടെ സമീപം വന്ന് പൊട്ടിക്കുകയായിരുന്നു. അക്രമിയുടെ ലക്ഷ്യം മനസ്സിലാക്കിയ പാസ്റ്റര്‍ പുറത്തേക്കോടി മറഞ്ഞതിനാല്‍ നിസ്സാര പരിക്കു മാത്രമേ […]

Continue Reading