സൗദിയിലെ റിയാദ് പാസ്പോര്‍ട്ട് ഓഫിസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വന്‍ തീപിടുത്തം

റിയാദ്: സൗദി ജവാസാത്ത് (പാസ്പോര്‍ട്ട്) വിഭാഗത്തിന്‍റെ തലസ്ഥാന നഗരിയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വന്‍ തീപുടുത്തം. ഞായറാഴ്ച ഉച്ചയോടെയാണ് റിയാദിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് കെട്ടിടത്തില്‍ തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. തീപിടുത്തത്തില്‍ നിരവധി പ്രധാന ഫയലുകള്‍ നശിച്ചതായാണ് വിവരം. തീപിടുത്തം നടന്നയുടനെ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആളപായം സംഭവിച്ചിട്ടില്ല. സൗദി സിവില്‍ ഡിഫന്‍സ് സേനയും റെഡ് ക്രസന്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എയര്‍ കണ്ടീഷനിങ് യൂനിറ്റില്‍ നിന്നും ഇലക്‌ട്രിക് ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്നു റിയാദ് പാസ്പോര്‍ട്ട് […]

Continue Reading

മദ്ധ്യ ആഫ്രിക്കയില്‍ ക്രൈസ്തവ ഗ്രാമത്തില്‍ കൂട്ടക്കൊല: 26 മരണം

മദ്ധ്യ ആഫ്രിക്കയില്‍ ക്രൈസ്തവ ഗ്രാമത്തില്‍ കൂട്ടക്കൊല: 26 മരണം ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് രാജ്യത്ത് മുസ്ലീം വിമത സേനയില്‍പ്പെട്ട അക്രമികള്‍ ക്രൈസ്തവ ഗ്രാമത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ 26 പേര്‍ മരിച്ചു. രാജ്യ തലസ്ഥാന നഗരിയായ ബാന്‍ഗുയില്‍നിന്നും 220 മൈല്‍ വടക്കുള്ള നിഡോമിറ്റി ഗ്രാമത്തില്‍ ക്രൈസ്തവരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയായിരുന്നു കൂട്ടക്കൊല നടത്തിയത്. ഇസ്ലാമിക തീവ്രവാദി സംഘടനയായ സെലീക്ക ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. 2013 മുതല്‍ ഈ പ്രവിശ്യയില്‍ സെലിക്കാ ഗ്രൂപ്പും അതിനെ […]

Continue Reading

മഹാരാഷ്ട്രയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ആക്രമിച്ചു

മഹാരാഷ്ട്രയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ആക്രമിച്ചു മുംബൈ: മഹാരാഷ്ട്രയില്‍ സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത പാസ്റ്ററേയും വിശ്വാസികളേയും ഹിന്ദു സംഘടനയില്‍പ്പെട്ടവര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. നവി മുംബൈയിലെ തലോജ നഗരത്തിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പാസ്റ്റര്‍ പ്രശാന്ത് ഭട്നാഗര്‍ (45), സഭയിലെ വിശ്വാസി സച്ചിന്‍ ഷെങ്ങി, ഭാര്യ മനീഷ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും തെരുവില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. ഈ സമയം ശ്രീറാം പ്രതീഷ്താന്‍ എന്ന ഹിന്ദു സ്ഥാപനത്തിലെ പ്രവര്‍ത്തകര്‍ എത്തി […]

Continue Reading

എയിം കോണ്‍ഫ്രന്‍സ്

എയിം കോണ്‍ഫ്രന്‍സ് ഗൂഡല്ലൂര്‍ ‍: അല്‍തിയ ഇന്‍ഡ്യാ മിഷന്‍ (എഐഎം) സുവിശേഷ സമ്മേളനം ഒക്ടോബര്‍ 25-27 വരെ നടക്കും. പാസ്റ്റര്‍മാരായ ജോര്‍ജ്ജ് സാംകുട്ടി, ജോജി തോമസ് എന്നിവര്‍ പ്രസംഗിക്കും.

Continue Reading

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ

ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ ഇറ്റാര്‍സി: ഉത്തരേന്ത്യയിലെ വലിയ പെന്തക്കോസ്തു ആത്മീയ സംഗമങ്ങളിലൊന്നായ ഇറ്റാര്‍സി കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 29-31 വരെ മാല്‍വിയഗഞ്ച് സെന്‍ട്രല്‍ ഇന്‍ഡ്യാ ഗ്രൗണ്ടില്‍ നടക്കും. ദി പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ്71-ാമത് വാര്‍ഷിക കണ്‍വന്‍ഷനാണിത്. സഭാ ചെയര്‍മാന്‍ ഡോ. മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. ലോക പ്രസിദ്ധ പ്രസംഗകര്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ51-ാമതു ഫെലോഷിപ്പ് കോണ്‍ഫ്രന്‍സ് ഉണ്ടായിരിക്കും. സെന്‍ട്രല്‍ ഇന്‍ഡ്യാ തിയോളജിക്കല്‍ സെമിനാരി ബിരുദദാനവും നടക്കും. […]

Continue Reading

ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും

ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ന്യൂഡല്‍ഹി: ഐപിസി നോര്‍ത്തേണ്‍ റീജിയന്‍ നാല്പത്തിയാറാമത് (46) ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 12-16 വരെ ജണ്ടേവാല, റാണി ഝാന്‍സി റോഡിലുള്ള അംബേദ്കര്‍ ഭവനില്‍ നടക്കും. സഭാ പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗകരായിരിക്കും. റീജിയണിലെ മുതിര്‍ന്ന ശുശ്രൂഷകരും വിവിധ യോഗങ്ങളില്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച 12, 13 തീയതികളില്‍ പകല്‍ ശുശ്രൂഷക സെമിനാറും, ശുശ്രൂഷക സമ്മേളനവും […]

Continue Reading

തിളപ്പിച്ച വെള്ളം വീണ്ടു ചൂടാക്കി കുടിച്ചാല്‍ അപകടം

തിളപ്പിച്ച വെള്ളം വീണ്ടു ചൂടാക്കി കുടിച്ചാല്‍ അപകടം തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്ന ശീലം നല്ലതാണ്. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്തു പോകുമ്പോള്‍ സമയലാഭത്തിനായി വീണ്ടും ചൂടാക്കി കുടിച്ചാല്‍ അത് ശരീരത്തിന്റെ ആരോഗ്യ സ്ഥിതി വളരെ അപകടകരമാക്കുമെന്നും മുന്നറിയിപ്പ്. തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഈ അപകടത്തിനു പിന്നിലെ കാരണം. തിളപ്പിച്ചവെള്ളം ചൂടാക്കുമ്പോള്‍ നട്രേറ്റ് നൈട്രോസാമിന്‍സ് ആയി പരിണമിക്കുന്നു. ഇത് ക്യാന്‍സറിനുപോലും കാരണമായേക്കാം. രക്താര്‍ബുദം, കുടല്‍ ആമാശയ പാന്‍ക്രിയാസ് ക്യാന്‍സര്‍ എന്നിവയ്ക്ക് ഇത് കാരണമാകും. […]

Continue Reading

ദര്‍ശനമുള്ള സഹോദരിമാര്‍ സഭകള്‍ക്കാവശ്യം റവ. തോമസ് ഫിലിപ്പ്

ദര്‍ശനമുള്ള സഹോദരിമാര്‍ സഭകള്‍ക്കാവശ്യം റവ. തോമസ് ഫിലിപ്പ് പായിപ്പാട്: ദര്‍ശനവും സമര്‍പ്പണവും ഉള്ള ക്രിസ്തീയ വനിതകളുടെ സേവനമാണ് സഭാ വളര്‍ച്ചയ്ക്കു നിദാനമെന്നും സഭയിലുള്ള എല്ലാ ശുശ്രൂഷകളിലും സഹോദരിമാര്‍ ഓരോ പങ്കു വഹിക്കണമെന്നും സഭാ പ്രസിഡന്‍റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. ന്യൂ ഇന്‍ഡ്യാ വിമന്‍സ് ഫെലോഷിപ്പിന്റെ ചുമതലയില്‍ തിരുവല്ല ഗോസ്പല്‍ സെന്ററില്‍ നടത്തപ്പെട്ട നേതൃത്വ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ക്രിസ്തു യേശുവില്‍ സല്‍പ്രവര്‍ത്തിക്കായി വിളിക്കപ്പെട്ടവരായ ക്രിസ്തീയ വനിതകള്‍ സമൂഹത്തിനും സഭയ്ക്കും സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നവരാകണമെന്ന് ഓര്‍പ്പിച്ചു. ദൈവം […]

Continue Reading

നിരീശ്വര വാദികളുടെ പ്രചരണം: 3 മാസംകൊണ്ട് ഡെന്മാര്‍ക്ക് ചര്‍ച്ച് വിട്ടുപോയവര്‍ 10,000 പേര്‍

നിരീശ്വര വാദികളുടെ പ്രചരണം: 3 മാസംകൊണ്ട് ഡെന്മാര്‍ക്ക് ചര്‍ച്ച് വിട്ടുപോയവര്‍ 10,000 പേര്‍ കോപ്പണ്‍ ഹാഗന്‍ ‍: നിരീശ്വരവാദികളുടെ ശക്തമായ പ്രചരണം ഡെന്മാര്‍ക്ക് സഭയെ പിടിച്ചുലച്ചുകളഞ്ഞു. ഡാനിഷ് എത്തിസ്റ്റ് സൊസൈറ്റി 3 മാസംകൊണ്ട് രാജ്യത്ത് ദേശീയ തലത്തില്‍ സംഘടിപ്പിച്ച ദൈവം ഇല്ലഎന്നുള്ള പ്രചരണത്തില്‍ വീണുപോയ വിശ്വാസികളാണ്, അവര്‍ പരമ്പരാഗതമായി വിശ്വസിച്ചു പോന്നിരുന്ന വിശ്വാസ പ്രമാണത്തെ ഉപേക്ഷിച്ചു പോയത്. 2016 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയായിരുന്നു നിരീശ്വരവാദികള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വന്‍ പ്രചരണങ്ങള്‍ […]

Continue Reading