ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു തേജ്പൂര്‍ ‍: ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍  ബാലിപാറ എബനേസര്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. പ്രസിഡന്‍റ് പാസ്റ്റ് രാജന്‍ ചാക്കോ യോഗം ഉദ്ഘ്ടനം ചെയ്തു. പാസ്റ്റര്‍മാരായ എ.സി. ജോര്‍ജ്ജ്, ജോണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഭാഷണങ്ങള്‍ ഹിന്ദിയിലേക്കു ഇവാ. ജോസഫും ബംഗാളിലേക്കു പാസ്റ്റര്‍ ആല്‍ഫേയും പരിഭാഷപ്പെടുത്തി. ഇവാ. സാം സി. രാജന്റെ നേതൃത്വത്തില്‍ എബനേസര്‍ ക്വയര്‍ ഗാനങ്ങളാലപിച്ചു. പവര്‍ കോണ്‍ഫ്രന്‍സ്, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂള്‍ ‍, […]

Continue Reading

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി! ചിന്തിക്കാനാകുമോ അത്?! അതിശയം തോന്നണ്ട..യഥാർത്ഥത്തിൽ ഇങ്ങനെയൊരു പള്ളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിലഷ്യൻ യുദ്ധം, തേർട്ടി ഇയേഴ്സ് യുദ്ധം എന്നിവയിലും പ്ളേഗ്, കോളറ പോലെയുള്ള അസുഖങ്ങളാലും മരിച്ച 24000 ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്നു കുഴിച്ചെടുത്തതാണ് പള്ളി നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 1776 നും 1804 നും ഇടയിൽ മരിച്ചവരുടെ അസ്ഥികളാണിതെല്ലാം. ഈ കാലഘട്ടത്തിൽ തന്നെയാണ് പള്ളി പണികഴിപ്പിച്ചതും. തെക്കു പടിഞ്ഞാറൻ പോളണ്ടിലെ സ്സേർമ്നയിലെ ഈ ക്രിസ്ത്യൻ പള്ളിയുടെ ചുമരുകളും മേൽക്കൂരയും […]

Continue Reading

മിഡ് ഈസ്റ്റില്‍ 2014 വരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1131 ക്രൈസ്തവരെ

മിഡ് ഈസ്റ്റില്‍ 2014 വരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 1131 ക്രൈസ്തവരെ ബാഗ്ദാദ്: 2003 മുതല്‍ 2014 ജൂണ്‍ 9 വരെയുള്ള കണക്കു പ്രകാരം മിഡ് ഈസ്റ്റില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1131. നൈറ്റ്സ് ഓഫ് കൊളംബസ് ആന്‍ഡ് ദ നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍സ് എന്ന സംഘടന കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരുടെ പേരുകള്‍ ‍, സ്ഥലങ്ങള്‍ ‍, സംഭവങ്ങള്‍ എന്നിവ […]

Continue Reading

ഉച്ചത്തില്‍ ആരാധിച്ചതിനു ക്യൂബന്‍ പാസ്റ്റര്‍ക്കു തടവുശിക്ഷ

ഉച്ചത്തില്‍ ആരാധിച്ചതിനു ക്യൂബന്‍ പാസ്റ്റര്‍ക്കു തടവുശിക്ഷ ഹവാന: ക്യൂബയില്‍ സഭാ ആരാധനയില്‍ ഉച്ചത്തില്‍ കര്‍ത്താവിനെ ആരാധിച്ചു എന്ന കുറ്റം ചുമത്തി പാസ്റ്റര്‍ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ലാസടുനാസ് നഗരത്തില്‍ ഹൗസ് ചര്‍ച്ച് നടത്തി വരുന്ന പാസ്റ്റര്‍ ജുവാന്‍ കാര്‍ലോസ് നുനസിനാണ് ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് ലാസ് ടുനാസ് കോടതി ശിക്ഷ വിധിച്ചത്. ജുവാന്‍ നേതൃത്വം നല്‍കുന്ന സഭയില്‍ 550-ഓളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്നുണ്ട്. ഇവിടെ ആത്മാവിന്റെ വലിയ പരിവര്‍ത്തനം ജനങ്ങളില്‍ ഉളവായി. അവര്‍ […]

Continue Reading

ആഗോള താപനം യൂറോപ്പില്‍ മരുഭൂമികള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

ആഗോള താപനം യൂറോപ്പില്‍ മരുഭൂമികള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് മാഡ്രിഡ്: ആഗോളതാപനം നിയന്ത്രണ വിധേയമാക്കാത്തപക്ഷം യൂറോപ്പിന്‍റെ പല ഭാഗങ്ങളും മരുഭൂമികളായി പരിഗണിക്കുമെന്ന് മുന്നറിയിപ്പ്. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ സ്പെയ്ന്‍ , പോര്‍ച്ചുഗല്‍ ‍, തുര്‍ക്കി എന്നീ യൂറോപ്യന്‍ രാഷ്ട്രങ്ങളിലാണ് കനത്ത് പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിയൊരുക്കുക. കൂടാതെ ടുണീഷ്യ, അല്‍ജീറിയ തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഇത്തരം മരുഭൂമികള്‍ ഉണ്ടായേക്കാം. മേഖലയിലെ ആഗോള താപന നിരക്ക് ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലേതിനേക്കാള്‍ കൂടിയ അളവിലാണ് എന്നതാണ് ഈ പ്രശ്നത്തിന്‍റെ കാരണമെന്ന് കാലാവസ്ഥാ വ്യതിയാനവുമായി […]

Continue Reading

ആരോഗ്യ രക്ഷാ അഭാവം: ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്

ആരോഗ്യ രക്ഷാ അഭാവം: ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ആരോഗ്യ രക്ഷാ പരിപാലനത്തിന്റെ അഭാവം മൂലം ഇന്ത്യയില്‍ ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികളെങ്കിലും മരിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടന്ന സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഐ.എ.എസ്. ഓഫീസറായ സ്വധ ദേവ് സിംഗ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ശരിയായ ആരോഗ്യ പരിപാലനത്തിന്റെ അഭാവവും ശുചിത്വമില്ലായ്മയും മൂലം രാജ്യത്തിന് 3.6 ലക്ഷം കോടി രൂപയുടെ […]

Continue Reading

കൊട്ടാരക്കര 17-മതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍

കൊട്ടാരക്കര 17-മതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍ കൊട്ടാരക്കര: കേരള തിയോളജിക്കല്‍ സെമിനാരിയുടെയും, ഐ.പി.സി. മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 17-ാമതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 14-18 വരെ നടക്കും. ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസ് ജനറല്‍ കണ്‍വീനറായി. പാസ്റ്റര്‍മാരായ സുനില്‍ മടത്തറ, ജോണ്‍കുട്ടി ജോര്‍ജ്ജ്, ബിന്നി ജോണ്‍ തുടങ്ങിയവരടങ്ങിയ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Continue Reading

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത്

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത് കോട്ടയം: ഇന്ത്യയുടെ ആത്മീക ഉണര്‍വ്വിനായി കോട്ടയത്ത് 120 മണിക്കൂര്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്നു വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലാണു ‘തുറന്ന സ്വര്‍ഗ്ഗം’ പ്രാര്‍ത്ഥന. ഒരേസമയം 1000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഇവിടെ ക്രമപ്പെടുത്തുന്നത്. ഇന്ത്യയില്‍ വിവിധ സഭാവിഭാഗങ്ങളിലെ അദ്ധ്യക്ഷന്മാരും വിശ്വാസികളും പങ്കെടുക്കും. രാത്രിയും പകലും ഒരുപോലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ദൈവജനത്തിനു സൗകര്യപ്രദമായ സമയത്തു പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കും. ആഗ്രഹിക്കുന്നവര്‍ സമയം മുന്‍കൂട്ടി അറിയിക്കുന്നതു നന്നായിരിക്കും. ദൂരെനിന്നു വരുന്നവര്‍ക്കു താസമ, […]

Continue Reading

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍ മല്ലപ്പള്ളി: റിവൈവല്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ് ദൈവസഭ രജത ജൂബിലി കണ്‍വന്‍ഷന്‍ നവംബര്‍ 24-27 വരെ തുരുത്തിക്കാട് തുണ്ടിയംകുളം ജങ്ഷനു സമീപം ചിറയില്‍ ഗ്രൗണ്ടില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കുരുവിള ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ് കുമളി, റെജി ചെങ്കുളം, എബി ഐരൂര്‍ ‍, ഐ.സി. മാത്യു, സോജന്‍ സി. ജേക്കബ്, ബ്രദര്‍ സാം കൊന്നമൂട്ടില്‍ ‍, സിസിലി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിക്കും. […]

Continue Reading

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ തിരുവനന്തപുരം: പെന്തക്കോസ്തു മാറാനാഥാ ഗോസ്പല്‍ ചര്‍ച്ചിന്റെ 12-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ ഹെഡ്ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗിലെ കര്‍മ്മേല്‍ പ്രെയര്‍ ഹോളില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കെ.കെ. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ സാമുവേല്‍ മാത്യു, ജി.ജെ. അലക്സാണ്ടര്‍ ‍, എം.എ. വര്‍ഗീസ്, കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. പകല്‍ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ കോശി ഫിലിപ്പ്, കോശി മാത്യു, ജോസ് ഫിലിപ്പ്, സാമുവേല്‍ സൈമണ്‍ എന്നിവരും, കാത്തിരിപ്പു […]

Continue Reading