DISCIPLES MUSIC ACADEMY

ECS PRESENTS: DISCIPLES MUSIC ACADEMY “NOURISHING & ROUTING YOUR MUSICAL SENSE THROUGH DEDICATED AND SCHEDULED MONITORING..” MUSICAL INSTRUMENTS AND VOCAL TRAININGS. REGULAR CLASS – WEEKLY TWICE (1.5 HRS) (09:00-21:00) guitar, keyboard, violin, drums, tabla wind & string instruments, percussion vocal-solo/group (melody, alto, tenor, bass, soprano, mezzo-soprano, contralto, baritone, countertenor.) western, eastern, classical, hindusthani, ghazals, voice […]

Continue Reading

കേരള സമാധാന സന്ദേശ യാത്ര

കേരള സമാധാന സന്ദേശ യാത്ര കോട്ടയം: പരിപ്പ് ന്യൂഹോപ്പ് ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി ചര്‍ച്ചിന്റെ ചുമതലയില്‍ കേരള സമാധാനയാത്ര നവംബര്‍ ഒന്നിന് ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സുവിശേഷ യാത്രയില്‍ ട്രാക്ട് വിതരണവും സെമിനാറും ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റര്‍മാരായ വിശാന്ത് സി. ഗോപി, ബിജീഷ് കെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Continue Reading

മിഷന്‍ ചലഞ്ച്

മിഷന്‍ ചലഞ്ച് കോട്ടയം: എജി കോട്ടയം സെക്ഷന്‍ മിഷന്‍ ബോര്‍ഡിന്റെയും പ്രെയര്‍ പാര്‍ട്നേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘മിഷന്‍ ചലഞ്ച്-2016’ സെമിനാറും പൊതുയോഗവും കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് റോഡിലുള്ള സെന്‍ട്രല്‍ എ.ജി. ചര്‍ച്ചില്‍ നടന്നു. പാസ്റ്റര്‍ എ. ഷാജി ഉദ്ഘാടനം ചെയ്തു. പകല്‍ 10 മുതല്‍ 1 വരെയും, 2 മുതല്‍ 4 വരെയും മിഷന്‍ സെമിനാറും, വൈകിട്ട് 6 മുതല്‍ 8.30 വരെ പൊതുയോഗവുമായി കൂടിവന്നു. പാസ്റ്റര്‍ റ്റി. ജെ. ശാമുവേല്‍ ക്ലാസെടുത്തു. എജി. സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിച്ചു. […]

Continue Reading

ബ്ലസിങ് ഗാസിയാബാദ്

ബ്ലസിങ് ഗാസിയാബാദ് ഗാസിയാബാദ്: ഐപിസി കര്‍മ്മേല്‍ ചര്‍ച്ചിന്റെയും ഗാസിയാബാദ് ഡിസ്ട്രിക്ടിന്റെയും ചുമതലയില്‍ സമീപ സ്ഥലങ്ങളിലെ പെന്തക്കോസ്തു സഭകളുടെ സഹകരണത്തോടെ ‘ബ്ലസിങ് ഗാസിയാബാദ്’ കണ്‍വന്‍ഷന്‍ നവംബര്‍ 5 മുതല്‍ 7വരെ സഞ്ജയ് നഗര്‍ സെക്ടര്‍ 23 രാംലീല മൈതാനിയില്‍ നടന്നു. ഐ.പി.സി. സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ എം. തോമസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ അരുണ്‍ മൈക്കിള്‍ ലാല്‍ പ്രസംഗിച്ചു. പാസ്റ്റര്‍ രാജു സദാശിവവും സംഘവും ഗാനങ്ങള്‍ ആലപിച്ചു. ഗാസിയാബാദ് മേയര്‍ ശ്രീ. ആശ വര്‍മ, എസ്.എസ്.പി. ശ്രീ. […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം

ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം സീയോന്‍ കുന്നില്‍ നടന്നു. ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി. തോമസ് പ്രസംഗിച്ചു. ശുശ്രൂഷയേക്കാള്‍ പ്രാധാനമാണ് ശുശ്രൂഷ ഏല്‍പ്പിച്ച ദൈവവുമായുള്ള ബന്ധമെന്നും, ശുശ്രൂഷയ്ക്ക് കളങ്കം വരുന്ന യാതൊന്നിലേക്കും കര്‍ത്തൃ ദാസന്മാരുടെ ശ്രദ്ധ തിരിയരുതെന്നും ഓവര്‍സീയര്‍ പറഞ്ഞു. അസിസ്റ്റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ ‍, ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ ‍, കോ-ര്‍ഡിനേറ്റര്‍മാര്‍ ‍, റിട്ട. ഡിസ്ട്രിക്ട് […]

Continue Reading

സിറിയയില്‍ യുദ്ധം ജനജീവിതം ദുഃസ്സഹമാക്കുന്നു; ചര്‍ച്ചുകളിലേക്കു മുസ്ലീം പ്രവാഹം

സിറിയയില്‍ യുദ്ധം ജനജീവിതം ദുഃസ്സഹമാക്കുന്നു; ചര്‍ച്ചുകളിലേക്കു മുസ്ലീം പ്രവാഹം അലപ്പോ: അഞ്ചു വര്‍ഷമായി സിറിയയില്‍ നടന്നു വരുന്ന ആഭ്യന്തര യുദ്ധക്കെടുതിയില്‍ ജനജീവിതം കൂടുതല്‍ ദുഃസ്സഹമാകുമ്പോഴും ദൈവവചനത്തിനായുള്ള ആത്മാക്കളുടെ ദാഹം വര്‍ദ്ധിച്ചു വരുന്നു. യുദ്ധക്കെടുതികള്‍ കൂടുതല്‍ ബാധിച്ച് തകര്‍ന്നു തരിപ്പണമായ അലെപ്പോ നഗരത്തിലെ മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനം പേര്‍ സത്യ ദൈവത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇവിടത്തെ അവഗണിക്കാനാകാത്ത സമൂഹമായ ക്രൈസ്തവരുടെ സഹജീവികളോടുള്ള കടപ്പാടും സ്നേഹവും മൂലം കിടപ്പാടം നഷ്ടപ്പെട്ട മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ സൗകര്യങ്ങള്‍ അവര്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതിനാല്‍ പല ക്രൈസ്തവരും […]

Continue Reading

ലഹരിവിരുദ്ധ സുവിശേഷ റാലി

ലഹരിവിരുദ്ധ സുവിശേഷ റാലി മറിയപ്പള്ളി: എബനേസര്‍ പിവൈപിഎയുടെആഭിമുഖ്യത്തില്‍ മദ്യ-മയക്കുമരുന്നു ഉപയോഗത്തിനെതിരെ ബോധവത്ക്കരണവും സുവിശേഷ റാലിയും  മറിയപ്പള്ളി ജംഗ്ഷനില്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ ‍.എ. ഫ്ളാഗ് ഓഫ് ചെയ്തു. ശ്രീ. കെ. ശങ്കരന്‍ ‍, സാബു പള്ളിവാതുക്കല്‍ ‍, പാസ്റ്റര്‍ റജി ചാക്കോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പാസ്റ്റര്‍ പി.വൈ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചിങ്ങവനം, ഞാലിയാംകുഴി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍ ‍, കങ്ങഴ, 14-ാം മൈല്‍ ‍, കൊടുങ്ങൂര്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് കൊടുങ്ങൂര്‍ വൈരമാലക്കുന്ന് […]

Continue Reading

ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ സീനിയർ പാസ്റ്റർ P T കുര്യാക്കോസ് അന്തരിച്ചു

ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ സീനിയർ പാസ്റ്റർ P T കുര്യാക്കോസ് അന്തരിച്ചു. 71 വയസ്സായിരുന്നു. മൃതദേഹം ഇന്നു 4 മണിക്ക് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് ദൈവസഭാ ഹാളിൽ എത്തിക്കും. സംസ്ക്കാരം നാളെ 2 മണിക്ക് ആറാം മൈൽ 27 ൽ ഉള്ള സെമിത്തേരിയിൽ.

Continue Reading

യെരുശലേം പ്രമേയം: യുനെസ്കോ ഓഫീസിലേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ അയച്ചുകൊടുത്തു

യെരുശലേം പ്രമേയം: യുനെസ്കോ ഓഫീസിലേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ അയച്ചുകൊടുത്തു പാരീസ്: യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ മുസ്ലീം മോസ്ക്കായ അല്‍ അഖ്സയുടെ സ്ഥാനം മുസ്ലീങ്ങളുടെ പൈതൃക സ്വത്തായി പ്രഖ്യാപിക്കുവാന്‍ യുനെസ്കോ അനുവാദം നല്‍കിയതില്‍ പ്രതിഷേധിച്ച് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുമായി ക്രൈസ്തവര്‍ ആയിരക്കണക്കിനു ബൈബിളുകള്‍ യുനെസ്കോയുടെ പാരീസിലെ കേന്ദ്ര ഓഫീസിലേക്ക് അയച്ചുകൊടുത്തു. യുനെസ്കോയുടെ നേതാക്കളും, ചരിത്രകാരന്മാരും യഥാര്‍ത്ഥ ചരിത്രം പഠിക്കണമെന്നും ബൈബിളിലെ യെരുശലേമിനെക്കുറിച്ചും, യെരുശലേം ദൈവാലയത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ഓര്‍മ്മപ്പെടുത്താനുമായാണ് ബൈബിള്‍ അയച്ചിരിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസ്സി യെരുശലേം എക്സിക്യൂട്ടീവ് […]

Continue Reading

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു തേജ്പൂര്‍ ‍: ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍  ബാലിപാറ എബനേസര്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. പ്രസിഡന്‍റ് പാസ്റ്റ് രാജന്‍ ചാക്കോ യോഗം ഉദ്ഘ്ടനം ചെയ്തു. പാസ്റ്റര്‍മാരായ എ.സി. ജോര്‍ജ്ജ്, ജോണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഭാഷണങ്ങള്‍ ഹിന്ദിയിലേക്കു ഇവാ. ജോസഫും ബംഗാളിലേക്കു പാസ്റ്റര്‍ ആല്‍ഫേയും പരിഭാഷപ്പെടുത്തി. ഇവാ. സാം സി. രാജന്റെ നേതൃത്വത്തില്‍ എബനേസര്‍ ക്വയര്‍ ഗാനങ്ങളാലപിച്ചു. പവര്‍ കോണ്‍ഫ്രന്‍സ്, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂള്‍ ‍, […]

Continue Reading