റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍
മല്ലപ്പള്ളി: റിവൈവല്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ് ദൈവസഭ രജത ജൂബിലി കണ്‍വന്‍ഷന്‍ നവംബര്‍ 24-27 വരെ തുരുത്തിക്കാട് തുണ്ടിയംകുളം ജങ്ഷനു സമീപം ചിറയില്‍ ഗ്രൗണ്ടില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കുരുവിള ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ് കുമളി, റെജി ചെങ്കുളം, എബി ഐരൂര്‍ , ഐ.സി. മാത്യു, സോജന്‍ സി. ജേക്കബ്, ബ്രദര്‍ സാം കൊന്നമൂട്ടില്‍ , സിസിലി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിക്കും. ബൈബിള്‍ ക്ലാസ്, ശുശ്രൂഷക സമ്മേളനം, ഗോസ്പല്‍ ടീം സമ്മേളനം, ചാരിറ്റി ബോര്‍ഡ് യോഗം, സണ്ടേസ്കൂള്‍ യൂത്ത് മീറ്റിംഗ്, സഹോദരി സമ്മേളനം, സ്നാനം, പൊതുസഭായോഗം എന്നിവ ഉണ്ടായിരിക്കും. സെറാഫ് മലഡീസ് ഗാനങ്ങള്‍ ആലപിക്കും.