ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍

ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.   2017 ഫെബ്രുവരി മാസം മാത്രം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ 38 അക്രമ സംഭവങ്ങള്‍ നടന്നതായി പ്രമുഖ ക്രൈസ്തവ സംഘടനയായ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.   ഫെബ്രുവരി 3-ന് ഒഡീഷയിലെ ഖലിയപിലി ഗ്രാമത്തില്‍ സി.എന്‍ ‍.ഐ. സഭയുടെ സെമിത്തേരിയല്‍ ഒരു കൂട്ടം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ആക്രമണം […]

Continue Reading

ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി

ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി കെയ്റോ: മൂവായിരം വര്‍ഷത്തോളം മണ്ണിനടയില്‍ അകപ്പെട്ടു പോയിരുന്ന ഈജിപ്ഷ്യന്‍ ഫറവോയുടെ കൂറ്റന്‍ പ്രതിമ ഗവേഷകര്‍ കുഴിച്ചെടുത്തു.   3000 വര്‍ഷം മുമ്പ് ഈജിപ്റ്റ് ഭരിച്ച ഫറവോ രാംസെസിന്റെ പ്രതിമയാണ് ആര്‍ക്കിയോളജി ഗവേഷകര്‍ മണ്ണിനടയില്‍നിന്നും കണ്ടെത്തിയത്.   ഈജിപ്റ്റിലെ കിഴക്കന്‍ കെയ്റോയില്‍ പുരാതന നഗരമായ ഹെലിയോപോളിസിലെ രാംസെസ് രണ്ടിന്റെ ക്ഷേത്രത്തിനു സമീപത്തുനിന്നുമാണ് ഉല്‍ഖനനത്തിലൂടെ 8 മീറ്റര്‍ പൊക്കമുള്ള പ്രതിമ കണ്ടെടുത്തത്.   പുരാതന ഈജിപ്റ്റ് ഭരിച്ച ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് […]

Continue Reading

സിറിയയിലെ ആഭ്യന്തര യുദ്ധം: കൊല്ലപ്പെട്ടവര്‍ 3 ലക്ഷം പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം: കൊല്ലപ്പെട്ടവര്‍ 3 ലക്ഷം പേര്‍ അലെപ്പോ: സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം കൊല്ലപ്പെട്ടവരുടെ എണ്ണം 3,21,000. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററിയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.   കൊല്ലപ്പെട്ടവരില്‍ 96,000 പേര്‍ സാധാരണക്കാരാണ്. 1,45,000 ആളുകളെ കാണാതായിട്ടുണ്ട്. സര്‍ക്കാര്‍ സേനയുടെയും അവരുടെ സഖ്യകക്ഷിയായ റഷ്യയുടെയും ആക്രമണങ്ങളിലും ജയില്‍ പീഢനങ്ങളിലുമാണ് 83,500 പേര്‍ കൊല്ലപ്പെട്ടത്.   ഐ.എസ്. ഉള്‍പ്പെടെയുള്ള വിമത ഗ്രൂപ്പുകള്‍ 7,000 സിവിലിയന്മാരെ കൊലപ്പെടുത്തി. തുര്‍ക്കിയുടെയും, […]

Continue Reading

ഹോംവര്‍ക്ക് ചെയ്തില്ല, 10 വയസുകാരനെ പിതാവ് കുരിശിലേറ്റി ശിക്ഷിച്ചു

ഹോംവര്‍ക്ക് ചെയ്തില്ല, 10 വയസുകാരനെ പിതാവ് കുരിശിലേറ്റി ശിക്ഷിച്ചു യോങ്ചുവാന്‍ ‍: ചൈനയില്‍ ഹോംവര്‍ക്ക് ചെയ്യാന്‍ മടി കാണിച്ചതിന് 10 വയസുകാരനായ സ്വന്തം മകനോടു പിതാവു കാണിച്ച ക്രൂരത ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.   ചൈനയിലെ യോങ്ചുവാന്‍ ജില്ലയിലെ ചോങ്ക്വിങ് മുന്‍സിപ്പാലിറ്റിയിലാണ് സംഭവം. പഴക്കച്ചവടക്കാരനായ പിതാവ് തന്റെ കടയ്ക്കു മുന്നില്‍ സ്ഥാപിച്ച കുരിശിലാണ് മൂന്നു നാലു മണിക്കൂറോളം കൈയ്യും കാലും വിരിച്ച് കുട്ടിയെ കെട്ടിയിട്ടത്.   അസ്വസ്ഥത കാണിച്ച കുട്ടി കിടന്നു കരയാന്‍ തുടങ്ങിയതോടെ അയല്‍ക്കാര്‍ പോലീസില്‍ […]

Continue Reading

ഭീകരരെ ഭയന്നു സീനായില്‍നിന്നും ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു

ഭീകരരെ ഭയന്നു സീനായില്‍നിന്നും ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു കെയ്റോ: ഈജിപ്റ്റില്‍ ഐഎസ് ഭീകരരെ ഭയന്നു വടക്കന്‍ സീനായ് പ്രവിശ്യയില്‍നിന്നും കോപ്റ്റിക് ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു.   ഐഎസ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതു മൂലമാണ് അന്യ നാടുകളിലേക്കു പാലായനം ചെയ്യേണ്ടി വരുന്നത്. മൂന്ന് ആഴ്ചയ്ക്കിടെ 7 ഓളം കോപ്റ്റിക് ക്രൈസ്തവരെ ഐഎസ് വധിച്ചിട്ടുണ്ട്.   ഇതോടെ ഇവിടത്തുകാര്‍ കൂടുതലും ഇസ്മേലിയ നഗരത്തിലേക്കാണ് പാലായനം ചെയ്യുന്നത്.   നൂറു കണക്കിനു കുടുംബങ്ങള്‍ ഇതിനോടകം വടക്കന്‍ സീനായില്‍നിന്നും പാലായനം […]

Continue Reading

32 കൊറിയന്‍ മിഷണറിമാരെ ചൈന നാടു കടത്തി

32 കൊറിയന്‍ മിഷണറിമാരെ ചൈന നാടു കടത്തി യാഞ്ചി: ചൈനയില്‍ ഏതാനും മാസങ്ങളായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന തെക്കന്‍ കൊറിയക്കാരായ 32 മിഷണറിമാരെ ചൈനീസ് സര്‍ക്കാര്‍ നാടു കടത്തി.   ചൈന-വടക്കന്‍ കൊറിയ അതിര്‍ത്തി സ്ഥലമായ യാലു നദി കടന്നു എത്തിയ ദക്ഷിണ കൊറിയന്‍ ക്രൈസ്തവ മിഷണറിമാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയിലെ യാഞ്ചി റീജിയന്‍ കേന്ദ്രീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങളും, ആത്മീയ യോഗങ്ങളും നടത്തി വരികയായിരുന്നു. ഈ വിവരം അറിഞ്ഞ ചൈനീസ് പോലീസ് വിവിധ സ്ഥലങ്ങളില്‍ […]

Continue Reading

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു

ക്രിസ്തുവിനെ തള്ളിപ്പറയാന്‍ ദമ്പതികളെ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ നിര്‍ത്തി: ഭര്‍ത്താവു മരിച്ചു പലാമു: മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവം അരങ്ങേറിയത് വടക്കേ ഇന്ത്യയിലെ ജാര്‍ഖണ്ഡ് സംസ്ഥാനത്താണ്.   ക്രിസ്തീയ വിശ്വാസം ത്യജിക്കാന്‍ വേണ്ടി വര്‍ഗ്ഗീയ വിഷം പൂണ്ട ഒരു സംഘം ഗ്രാമീണര്‍ ക്രിസ്ത്യന്‍ ദമ്പതികളെ 17 മണിക്കൂര്‍ തണുത്തുറഞ്ഞ കുളത്തില്‍ നിര്‍ത്തിയതിനെത്തുടര്‍ന്നു പനി ബാധിച് ഭര്‍ത്താവു മരിച്ചു.   ദാരുണമായ ഈ സംഭവം പിന്നീട് ഇവരുടെ മകന്‍ വെളിപ്പെടുത്തിയതോടെയാണ് പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ […]

Continue Reading

യെഹൂദ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ക്രൈസ്തവ ആരാധനാലയം വീണ്ടും തുറന്നു

യെഹൂദ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ക്രൈസ്തവ ആരാധനാലയം വീണ്ടും തുറന്നു ഗലീല: വടക്കന്‍ യിസ്രായേലില്‍ യെഹൂദ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ക്രൈസ്തവ ആരാധനാലയം 20 മാസത്തിനുശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു.   ഗലീല കടലിനു സമീപം താബ്ഗയിലെ ചര്‍ച്ച് ഓഫ് ദി ലോവ്സ് ആന്‍ഡ് ഫിഷസ് ആരാധനാലയമാണ് ഫെബ്രുവരി 12-ന് ഞാറാഴ്ച രാവിലെ തുറന്നു വീണ്ടും ആരാധന നടത്തിയത്. യേശു 5 അപ്പവും 2 മീനും കൊണ്ട് 5000 പുരുഷാരത്തെ പോഷിപ്പിച്ച സ്ഥലം എന്നു […]

Continue Reading

ജപ്പാനിലെ കൊടും കുറ്റവാളി സമൂഹത്തിലെ അംഗങ്ങള്‍ ക്രിസ്തുവിങ്കലേക്ക്

ജപ്പാനിലെ കൊടും കുറ്റവാളി സമൂഹത്തിലെ അംഗങ്ങള്‍ ക്രിസ്തുവിങ്കലേക്ക് ടോക്കിയോ: ജപ്പാനിലെ ടോക്കിയോ നഗരത്തിനു സമീപമുള്ള ഒരു അറിയപ്പെടുന്ന ചെറു പട്ടണമാണ് കാവാഗുച്ചി.   ഇവിടുത്തെ ഒരു കുപ്രസിദ്ധ സമൂഹമാണ് ‘യകൂസ’. കൊടും കുറ്റവാളികളുടെ കേന്ദ്രം തന്നെയാണ് യകൂസയിലുള്ളത്. പൊതുവേ മോശമായ ജീവിത നിലവാരത്തില്‍ കഴിയുന്നവര്‍ ‍, മയക്കുമരുന്നിനടിമകളും, അക്രമികളും, കൊലപാതകന്മാരും, ദുര്‍മ്മാര്‍ഗ്ഗികളുമായ യകൂസയിലെ ചെറുപ്പക്കാര്‍ നാടിനു സ്ഥിരം ശല്യക്കാരുമാണ്.   വളഞ്ഞ വഴിയിലൂടെ സമ്പാദിക്കുന്ന പണം ധൂര്‍ത്തടിച്ച് ജീവിക്കുന്ന ഇവരുടെ ശാരീരിക പ്രത്യേകതകള്‍ കണ്ടാല്‍ത്തന്നെ മറ്റുള്ളവര്‍ ഭയന്നുപോകും. […]

Continue Reading

കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെ 4444 കുട്ടികളുടെ പരാതി

കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെ 4444 കുട്ടികളുടെ പരാതി സിഡ്നി: ഓസ്ട്രേലിയായിലെ കത്തോലിക്കാ പുരോഹിതന്മാര്‍ നടത്തിയ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ 4444 കുട്ടികള്‍ പരാതി നല്‍കി.   രാജ്യത്തെ കുട്ടികള്‍ക്കെതിരായ പീഢനം തടയുന്നതിനായി രൂപവല്‍ക്കരിച്ചിട്ടുള്ള റോയല്‍ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നായി 4444 കുട്ടികള്‍ പീഢനത്തിനിരകളായെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍ ‍.   പീഢനത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം പത്തര വയസും ആണ്‍കുട്ടികളുടേയത് പതിനൊന്നര വയസുമാണ്. 7 […]

Continue Reading