കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെ 4444 കുട്ടികളുടെ പരാതി

Breaking News Global Top News

കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെ 4444 കുട്ടികളുടെ പരാതി
സിഡ്നി: ഓസ്ട്രേലിയായിലെ കത്തോലിക്കാ പുരോഹിതന്മാര്‍ നടത്തിയ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ 4444 കുട്ടികള്‍ പരാതി നല്‍കി.

 

രാജ്യത്തെ കുട്ടികള്‍ക്കെതിരായ പീഢനം തടയുന്നതിനായി രൂപവല്‍ക്കരിച്ചിട്ടുള്ള റോയല്‍ കമ്മീഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ആയിരത്തിലധികം കാത്തലിക് സ്ഥാപനങ്ങളില്‍ നിന്നായി 4444 കുട്ടികള്‍ പീഢനത്തിനിരകളായെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍ ‍.

 

പീഢനത്തിനിരയായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം പത്തര വയസും ആണ്‍കുട്ടികളുടേയത് പതിനൊന്നര വയസുമാണ്. 7 ശതമാനം കാത്തലിക് പുരോഹിതന്മാരും കുട്ടികളെ ലൈംഗികമായി പീഢിപ്പിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇത്തരം കേസുകളിലായി ഇതുവരെ 1900 കുറ്റവാളികളെ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ കുറ്റംകൃത്യം ചെയ്ത അഞ്ഞൂറോളം പേരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പീഢനം നടന്നെന്ന പരാതികള്‍ നല്‍കുമ്പോള്‍ കത്തോലിക്കാ രൂപതകള്‍ ഈ കാര്യം ഗൌരവമായിട്ടെടുത്തിരുന്നില്ല.

 

ഇരകളായ കുട്ടികളെ ശിക്ഷിച്ചുകൊണ്ട് നിശ്ശബ്ദരാക്കി. കുറ്റാരോപിതരെ സ്ഥലം മാറ്റുക മാത്രമാണ് ശിക്ഷാ നടപടിയായി കൈക്കൊണ്ടതെന്നും കമ്മീഷന്‍ വിലയിരുത്തി.

1 thought on “കത്തോലിക്കാ പുരോഹിതന്മാര്‍ക്കെതിരെ 4444 കുട്ടികളുടെ പരാതി

Leave a Reply

Your email address will not be published.