അഭ്യൂഹങ്ങള്‍ ഉയര്‍ത്തി അമേരിക്കന്‍ ദ്വീപില്‍ പറക്കും തളിക

അഭ്യൂഹങ്ങള്‍ ഉയര്‍ത്തി അമേരിക്കന്‍ ദ്വീപില്‍ പറക്കും തളിക

Breaking News Others USA

അഭ്യൂഹങ്ങള്‍ ഉയര്‍ത്തി അമേരിക്കന്‍ ദ്വീപില്‍ പറക്കും തളിക
വാഷിംങ്ടണ്‍ ‍: നൂറ്റാണ്ടുകളായി മനുഷ്യരില്‍ അഭ്യൂഹങ്ങള്‍ പരത്തുന്ന വാര്‍ത്തകളാണ് പറക്കും തളികകളെക്കുറിച്ച് പുറത്തു വരുന്നത്. ഇതിന്റെ സത്യാവസ്ഥ ഇന്നും ആര്‍ക്കും പിടികിട്ടിയിട്ടില്ല.

കഴിഞ്ഞയാഴ്ച ഹാവായി ദ്വീപിലെ ഒരു അസാധാരണ കാഴ്ച കണ്ടതാണ് വീണ്ടും പറക്കും തളികയെപ്പറ്റി ചിന്തിക്കുവാനിടയായത്.

കടലിനു മുകളിലൂടെ മിന്നായം പോലെ എന്തോ ഒന്നു വരുന്നതും അത് കടലില്‍ തകര്‍ന്നു വീഴുന്നതും കണ്ടുവത്രെ. എന്നാല്‍ അത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലിയി ഇവിടത്തെ നാട്ടുകാര്‍ ‍.

അന്യഗ്രഹ ജീവിയാണോ സാങ്കേതിക തകരാറില്‍ പിടയുന്ന വിമാനമാണോ എന്നു തുടങ്ങി പലവിധമായ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴി ഒരുക്കിയത്.

കടലിനു മുകളിലൂടെ മിന്നായം പോലെ പോകുന്ന വസ്തുവിനെ കണ്ട ഒരു വ്യക്തി ഉടന്‍ പോലീസിനെ അറിയിച്ചു. ഒപ്പം ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

നീലനിറത്തിലുള്ള ഒരു വസ്തു ഏറെ നേരം ആകാശത്ത് അതിവേഗം സഞ്ചരിക്കുന്നത് ദൃശ്യത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ അമേരിക്കന്‍ ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും കൃത്യമായ മറുപടിയൊന്നും നല്‍കിയിട്ടില്ല.

സംഭവത്തെക്കുറിച്ച് കൂടുതല്‍ പരിശോധിച്ചു വരികയാണെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.