400 പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ അഭായാര്‍ത്ഥികളെ തായ്ലാന്റില്‍ അറസ്റ്റു ചെയ്തു

400 പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ അഭായാര്‍ത്ഥികളെ തായ്ലാന്റില്‍ അറസ്റ്റു ചെയ്തു ബാങ്കോക്ക്: പാക്കിസ്ഥാനില്‍നിന്നും മതപീഢയെ അതിജീവിച്ച് തായ്ലന്റില്‍ അഭയാര്‍ത്ഥികളായി എത്തിയ 400 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.   ഇവരില്‍ നിരവധി പേര്‍ ഇസ്ളാം മതത്തില്‍നിന്നു രക്ഷിക്കപ്പെട്ടു വന്ന വിശ്വാസികളാണ്. അഭയാര്‍ത്ഥികളായവരുടെ വിവരങ്ങള്‍ കൂടുതലായി മനസ്സിലാക്കാനാണ് അറസ്റ്റ് ഉണ്ടായതെന്നു കരുതുന്നു. പാക്കിസ്ഥാനിലെ പീഢനങ്ങളില്‍നിന്നും രക്ഷപെട്ട് മുമ്പും നൂറുകണക്കിനു ക്രൈസ്തവര്‍ തായ്ലന്റില്‍ എത്തിയിട്ടുണ്ട്.   ബുദ്ധമത ഭൂരിപക്ഷ രാജ്യമായ തായ്ലന്റില്‍ ക്രൈസ്തവര്‍ വെറും ന്യൂനപക്ഷം മാത്രമാണ്. അഭയാര്‍ത്ഥികളായി എത്തുന്നവര്‍ വിവിധ […]

Continue Reading

തൈറോയിഡ് ക്യാന്‍സര്‍ നായ മണത്തറിയുമെന്ന് ഗവേഷകര്‍

തൈറോയിഡ് ക്യാന്‍സര്‍ നായ മണത്തറിയുമെന്ന് ഗവേഷകര്‍ വാഷിംങ്ടണ്‍ ‍: നായകള്‍ക്ക് തൈറോയിഡ് ക്യാന്‍സര്‍ മണത്തറിയുവാന്‍ കഴിയുമെന്ന് അമേരിക്കന്‍ ഗവേഷകര്‍ ‍.   ഫ്രാങ്കിയെന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം 88 ശതമാനം വിജയകരമായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. 34 രോഗികളിലായിരുന്നു പരീക്ഷണം. ക്യാന്‍സര്‍ ട്യൂമറുകള്‍ കണ്ടെത്തുന്നതില്‍ അസാധാരണ മിടുക്കാണ് നായ കാണിക്കുന്നതെന്ന് എന്‍ഡോ ക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു. എന്നാല്‍ രോഗ നിര്‍ണ്ണയത്തില്‍ നായയെ ഉപയോഗിക്കുന്നത് പ്രയോഗികമല്ലെങ്കിലും ട്യൂമറുകള്‍ കണ്ടെത്തുന്നതില്‍ നായയെ സഹായിച്ച […]

Continue Reading

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു പാസ്റ്റര്‍മാര്‍ക്ക് 9 മാസം തടവു ശിക്ഷ

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു പാസ്റ്റര്‍മാര്‍ക്ക് 9 മാസം തടവു ശിക്ഷ സാവന്നഖേത്ത്: രോഗിയായ സ്ത്രീക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്ന കുറ്റം ആരോപിച്ച് ലാവോസില്‍ 5 പാസ്റ്റര്‍മാര്‍ക്ക് കോടതി 9 മാസം ജയില്‍ശിക്ഷ വിധിച്ചു.   സാവന്നഖേത്ത് പ്രവിശ്യയിലെ സായിസബൂണ്‍ സ്വദേശിനിയായ ഒരു സ്ത്രീ കഴിഞ്ഞ ജൂണില്‍ മരിച്ചിരുന്നു. ഇവര്‍ വര്‍ഷങ്ങളായി രോഗബാധിതയായിരുന്നു. രക്ഷിക്കപ്പെട്ടു സഭായോഗത്തിനു വന്നിരുന്ന ഇവര്‍ക്കുവേണ്ടി വനിതാ പാസ്റ്റര്‍ കൈതങ് ഖൌഫായിസായിയും വിവിധ സഭകളിലെ 4 പാസ്റ്റര്‍മാരും വിശ്വാസികളും പ്രാര്‍ത്ഥിച്ചിരുന്നു. സ്ത്രീ മരിച്ചു കഴിഞ്ഞപ്പോള്‍ ചില ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് […]

Continue Reading

ഇടവിട്ടുള്ള ഉപവാസം ദീര്‍ഘായുസ്സ് നല്‍കുമെന്ന് പഠനം

ഇടവിട്ടുള്ള ഉപവാസം ദീര്‍ഘായുസ്സ് നല്‍കുമെന്ന് പഠനം ഉപവാസം ഏവര്‍ക്കും സുപരിചിതമാണ്. അതിന്റെ ഫലം എല്ലാവരും അനുഭവിച്ചറിയുന്നു.   ഉപവാസം മാനസികവും ശാരീരികവുമായി ഉണര്‍വ്വും ഉല്ലാസവും ഉണ്ടാക്കുമ്പോള്‍ അതിനേക്കാളുപരി അതിന് വിവിധ ഗുണങ്ങള്‍ ലഭിക്കുമെന്ന് യൂറോപ്പിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഇടവിട്ട് അനുഷ്ഠിക്കുന്ന ഉപവാസം ആരോഗ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ദീര്‍ഘായുസ്സും നല്‍കുമെന്നാണ് ഗവേഷകര്‍ അഭിപ്രയപ്പെടുന്നത്.   ആഹാരത്തില്‍ ഇത്തരത്തില്‍ നിയന്ത്രണം ശീലിച്ചവര്‍ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളാണ് പഠനത്തില്‍ കണ്ടെത്തിയത്. കോശങ്ങളെ സംരക്ഷിക്കുന്നതിനും, ദീര്‍ഘായുസ്സിനും ഉതകുന്ന എസ്.ഐ.ആര്‍ […]

Continue Reading

19 ക്രൈസ്തവരെ ഐ.എസ്. മോചിപ്പിച്ചു

19 ക്രൈസ്തവരെ ഐ.എസ്. മോചിപ്പിച്ചു ബെയ്റൂട്ട്: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ അസ്സീറിയന്‍ ക്രൈസ്തവരില്‍ 19 പേരെ ഭീകരര്‍ മോചിപ്പിച്ചു. 17 പുരുഷന്മാരെയും രണ്ടു സ്ത്രീകളെയുമാണ് മോചിപ്പിച്ചത്. ഐ.എസ്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മോചനം.   എന്നാല്‍ ഇരുനൂറിലധികം ക്രൈസ്തവര്‍ ഇപ്പോഴും ഐ.എസിന്റെ പിടിയിലുണ്ടെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞത്. സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ മാസം 23ന് 250 ഓളം അസീറിയന്‍ ക്രൈസ്തവരെയാണ് ഐ.എസ്. പിടികൂടിയത്.   ഇവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. […]

Continue Reading

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം

ആത്മീക വിദ്യാഭ്യാസത്തിന്റെ ഗുണം കേരളത്തില്‍ ഈ അദ്ധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷകള്‍ നടന്നു വരികയാണല്ലോ. കുട്ടികളുടെ ഒരു വര്‍ഷത്തെ തയ്യാറെടുപ്പും മിടുക്കും തെളിയിക്കുന്ന ഫൈനല്‍ പരീക്ഷയില്‍ 90 ശതമാനത്തിലധികം കുട്ടികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്.   പഴയതുപോലുള്ള കൂട്ടത്തോല്‍വികള്‍ സ്കൂളുകളിലോ, സര്‍വ്വകലാശാലകളിലോ ഇപ്പോള്‍ നടക്കുന്നില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാനായി കിണഞ്ഞു പരിശ്രമിക്കുന്നു. വിദ്യാര്‍ത്ഥികളെ ശക്തമായി പരിശീലിപ്പിക്കുന്നതിനാല്‍ത്തന്നെ പഴയ കാലത്തു സംഭവിച്ചതുപോലുള്ള കനത്ത തോല്‍വികള്‍ ഇന്നു നടക്കാറില്ല എന്നതാണ് വാസ്തവം.   അദ്ധ്യാപകരും രക്ഷിതാക്കളും […]

Continue Reading

പ്രശംസയ്ക്കും പുകഴ്ചയ്ക്കും ഏക യോഗ്യന്‍ കര്‍ത്താവു മാത്രം

പ്രശംസയ്ക്കും പുകഴ്ചയ്ക്കും ഏക യോഗ്യന്‍ കര്‍ത്താവു മാത്രം പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നത്താന്‍ പുകഴ്ത്തുന്നവനല്ല, കര്‍ത്താവു പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍ (2 കൊരി. 10: 17). എട്ടാം നാളില്‍ പരിച്ഛോദന ഏറ്റവനും, ബെന്യാമീന്‍ ഗോത്രത്തില്‍ ധനികന്റെ മകനായി പിറന്നവനും, ന്യായപ്രമാണം സംബന്ധിച്ചു പരീശനും, റോമന്‍ പൌരത്വമുള്ളവനും സമൂഹത്തില്‍ ഉന്നതസ്ഥാനവും ലഭിച്ച അപ്പോസ്തോലനായ പൌലോസിന്റെ തന്നെ വാക്കുകളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്.   മറ്റുള്ളവരേക്കാള്‍ അധികം പ്രശംസിക്കുവാന്‍ വക ഉണ്ടായിരുന്ന വ്യക്തിത്വത്തിനു ഉടമയാണ് പൌലോസ്. എങ്കിലും താന്‍ കര്‍ത്താവിനാല്‍ പിടിക്കപ്പെട്ടപ്പോള്‍ ഒരു […]

Continue Reading

അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാകുമെന്ന് പഠനം

അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാകുമെന്ന് പഠനം മോണ്ടാന: നഗരങ്ങളിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുട്ടികളുടെ ഓര്‍മ്മശേഷിയേയും, ബുദ്ധിശക്തിയേയും ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്.   അന്തരീക്ഷത്തിലുണ്ടാകുന്ന കൂടിയ അളവിലുള്ള മലിനീകരണം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് തടസ്സപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കേറിയ മെക്സിക്കോ നഗരത്തിലെ കുട്ടികളെ രണ്ടു വിഭാഗമാക്കി തിരിച്ചായിരുന്നു പഠനം.   കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, പ്രായം എന്നിവയെല്ലാം മാനദണ്ഡമാക്കിക്കൊണ്ടായിരുന്നു പഠനം നടത്തിയതെന്ന് അമേരിക്കയിലെ മോണ്ടാന സര്‍വ്വകലാശാലയിലെ പ്രൊഫ. ലില്ലിയന്‍ കാള്‍ ഡോണ്‍ പറഞ്ഞു. മറ്റുള്ള […]

Continue Reading

കഷ്ടതയിലും തളരാതെ നില്‍ക്കുക

കഷ്ടതയിലും തളരാതെ നില്‍ക്കുക ലോകത്ത് ഇന്ന് ക്രൈസ്തവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഭൂരിപക്ഷ മതക്കാരില്‍നിന്നും ഭരണകൂടങ്ങളില്‍നിന്നും ഒരുപോലെ പീഢനങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.   കൂട്ടക്കൊലകളും, തട്ടിക്കൊണ്ടുപോകലും, നാടുകടത്തലുമൊക്കെ ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ധമായ ക്രൈസ്തവ വിരോധത്തിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്. ചില ഭീകര സംഘടനകള്‍ പാരമ്പര്യമായ പാശ്ചാത്യ വിരോധത്തിന്റെ പേരിലും നിരപരാധികളായ ക്രൈസ്തവരെ പീഢിപ്പിച്ചുകൊണ്ടിരിക്കുന്നു. കൊലപാതകങ്ങളും, അക്രമങ്ങളും നിര്‍ദ്ദാക്ഷിണ്യം തുടരുകയാണ്.   ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ദൈവജനം തങ്ങളുടെ നാടും വീടും ഉപേക്ഷിക്കേണ്ടി […]

Continue Reading

തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയെന്ന് പഠനം

തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയെന്ന് പഠനം പിറന്നുവീഴുമ്പോള്‍ തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് ഭാവിയില്‍ വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത സാധാരണ കുട്ടികളേക്കാള്‍ കൂടുതലാണെന്ന് ഗവേഷകര്‍ ‍.   മക്മാസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഡോ. റയാന്‍ വാനിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യത 2.5 ശതമാനം കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പ്രസവത്തിനുമുമ്പ് സ്റ്റിറോയിഡ് അടങ്ങിയ മരുന്ന് കഴിച്ചിട്ടുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് രോഗ സാദ്ധ്യത 4.5 ശതമാനമാണ്. […]

Continue Reading