19 ക്രൈസ്തവരെ ഐ.എസ്. മോചിപ്പിച്ചു

Breaking News Global Top News

19 ക്രൈസ്തവരെ ഐ.എസ്. മോചിപ്പിച്ചു
ബെയ്റൂട്ട്: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ അസ്സീറിയന്‍ ക്രൈസ്തവരില്‍ 19 പേരെ ഭീകരര്‍ മോചിപ്പിച്ചു. 17 പുരുഷന്മാരെയും രണ്ടു സ്ത്രീകളെയുമാണ് മോചിപ്പിച്ചത്. ഐ.എസ്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മോചനം.

 

എന്നാല്‍ ഇരുനൂറിലധികം ക്രൈസ്തവര്‍ ഇപ്പോഴും ഐ.എസിന്റെ പിടിയിലുണ്ടെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞത്. സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ മാസം 23ന് 250 ഓളം അസീറിയന്‍ ക്രൈസ്തവരെയാണ് ഐ.എസ്. പിടികൂടിയത്.

 

ഇവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. ബന്ദികളെ മൌണ്ട് അബ്ദുള്‍ അസീസ് മേഖലയിലേക്കു മാറ്റിയതായി അസ്സീറിയന്‍ ഹ്യൂമന്‍ റൈറ്റ്സ് സ്ഥാപകന്‍ എഡ്വേര്‍ഡ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published.