മതസ്വാതന്ത്ര്യ നിയമത്തില്‍ മതപരിവര്‍ത്തനമില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മതസ്വാതന്ത്ര്യ നിയമത്തില്‍ മതപരിവര്‍ത്തനമില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Breaking News India

മതസ്വാതന്ത്ര്യ നിയമത്തില്‍ മതപരിവര്‍ത്തനമില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരെ മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലെന്ന് ഗുജറാത്ത് സര്‍ക്കഅനുമതി നിര്‍ബന്ധമാക്കിയ സംസ്ഥാന നിയമത്തിലെ വ്യവസ്ഥയില്‍ ഹൈക്കോടതി അനുവദിച്ച സ്റ്റേ സുപ്രീം കോടതിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

2003-ല്‍ ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന മതസ്വാതന്ത്യ്ര നിയമത്തിലെ അഞ്ചാം വകുപ്പ് ഗുജറാത്ത് ഹൈക്കോടതി 2021 ആഗസ്റ്റ് 19, 26 തീയതികളിലെ ഉത്തരവുകളിലൂടെ സ്റ്റേ ചെയ്തിരുന്നു.

അഭിഭാഷകനായ അശ്വിനി ഉപാദ്ധ്യായയുടെ പൊതു താല്‍പര്യ ഹര്‍ജിക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ ഹൈക്കോടതിയുടെ സ്റ്റേ റദ്ദാക്കണണെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു.

ബലപ്രയോഗത്തിലൂടെയോ, വഞ്ചനയിലൂടെയോ, വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് സെക്ഷന്‍ അഞ്ച്.

മതസ്വാതന്ത്യ്രത്തിനുള്ള അവകാശത്തില്‍ മറ്റുള്ളവരെ ഒരു പ്രത്യേക മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ മൌലികാവകാശം ഉള്‍പ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു.

ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിലെ “പ്രചരിപ്പിക്കുക” എന്ന വാക്കിന്റെ അര്‍ത്ഥവും ഉദ്ദേശ്യവും ഭരണഘടനാ അസ്സംബ്ളിയില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നതാണ്.

മതപരിവര്‍ത്തനത്തിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 25-ല്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കിയതിനു ശേഷമാണ് അങ്ങനെയൊരു വാക്ക് തന്നെ ഉള്‍പ്പെടുത്തിയതെന്നും ഗുജറാത്ത് സര്‍ക്കാര്‍ ബോധിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.