ഇടവിട്ടുള്ള ഉപവാസം ദീര്‍ഘായുസ്സ് നല്‍കുമെന്ന് പഠനം

Breaking News Health Top News

ഇടവിട്ടുള്ള ഉപവാസം ദീര്‍ഘായുസ്സ് നല്‍കുമെന്ന് പഠനം
ഉപവാസം ഏവര്‍ക്കും സുപരിചിതമാണ്. അതിന്റെ ഫലം എല്ലാവരും അനുഭവിച്ചറിയുന്നു.

 

ഉപവാസം മാനസികവും ശാരീരികവുമായി ഉണര്‍വ്വും ഉല്ലാസവും ഉണ്ടാക്കുമ്പോള്‍ അതിനേക്കാളുപരി അതിന് വിവിധ ഗുണങ്ങള്‍ ലഭിക്കുമെന്ന് യൂറോപ്പിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഇടവിട്ട് അനുഷ്ഠിക്കുന്ന ഉപവാസം ആരോഗ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ദീര്‍ഘായുസ്സും നല്‍കുമെന്നാണ് ഗവേഷകര്‍ അഭിപ്രയപ്പെടുന്നത്.

 

ആഹാരത്തില്‍ ഇത്തരത്തില്‍ നിയന്ത്രണം ശീലിച്ചവര്‍ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളാണ് പഠനത്തില്‍ കണ്ടെത്തിയത്. കോശങ്ങളെ സംരക്ഷിക്കുന്നതിനും, ദീര്‍ഘായുസ്സിനും ഉതകുന്ന എസ്.ഐ.ആര്‍ ‍.ടി.3 എന്ന ജീനിന്റെയും പ്രോട്ടീനിന്റെയും സാന്നിദ്ധ്യം ഈ വേളകളില്‍ ഉപവസിക്കുന്നവരില്‍ വര്‍ദ്ധിക്കുന്നതായി ഗവേഷകന്‍ മൈക്കല്‍ ഗുവോ പറഞ്ഞു, മാത്രമല്ല ദഹന പ്രക്രീയയ്ക്കും ഇത് ആവശ്യമായ വിശ്രമം നല്‍കുന്നതായും കണ്ടെത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.