ചൈനയില്‍ ഹൌസ് ചര്‍ച്ചില്‍ റെയ്ഡ്; ആരാധന നിറുത്തി വയ്പ്പിച്ചു

ചൈനയില്‍ ഹൌസ് ചര്‍ച്ചില്‍ റെയ്ഡ്; ആരാധന നിറുത്തി വയ്പ്പിച്ചു ഷെന്‍ഷെന്‍ ‍: ചൈനയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഹൌസ് ചര്‍ച്ചില്‍ പോലീസ് റെയ്ഡു നടത്തി ആരാധന നിറുത്തി വയ്പ്പിച്ചു.   മാര്‍ച്ച് 31ന് ഗ്വാങ്ഡങ് പ്രവിശ്യയിലെ ഷെന്‍ഷെനില്‍ ഒരു അപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഹൌസ് ചര്‍ച്ചിലാണ് പത്തോളം സുരക്ഷാ പോലീസ് എത്തി പരിശോധന നടത്തിയത്. ഇവിടെ സഭാ ആരാധനയും ബൈബിള്‍ ക്ലാസ്സുകളും നടക്കുന്നുണ്ടായിരുന്നു.   അനധികൃതമായി കൂടിവരവുകള്‍ നടത്തി എന്നാരോപിച്ചാണ് പോലീസ് ആരാധനാ ഹാള്‍ പൂട്ടിച്ചത്. ചൈനയില്‍ […]

Continue Reading

ഞാനോ നിങ്ങളോടു കൂടെ ഉണ്ട്

ഞാനോ നിങ്ങളോടു കൂടെ ഉണ്ട് “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി28:20). വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും പ്രിയങ്കരമായ ഒരു വാക്യമാണിത്. ഇതൊരു വാഗ്ദത്തമാണ്. കര്‍ത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുന്ന ഏതൊരു വ്യക്തിക്കുമുള്ള ഒരു ബൃഹത്തായ സ്വാന്തനമാണിത്.   യേശു ഭൂമിയിലെ ഐഹിക ജീവിതത്തിനിടയില്‍ തന്റെ ശിഷ്യന്മാരുമായി അനേക സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവിടങ്ങളില്‍ ശിഷ്യന്മാര്‍ക്കും തന്നെ അനുഗമിച്ച എല്ലാവര്‍ക്കും യേശു വലിയ ഒരു അനുഗ്രഹം തന്നെയായിരുന്നു. ആവശ്യബോധത്തോടെ യേശുവിനെ സമീപിച്ചവര്‍ക്ക് യേശു നന്മയും രോഗസൌഖ്യവും അത്ഭുത വിടുതലുമൊക്കെ […]

Continue Reading

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വനിതാ മിഷണറിക്കു വെടിയേറ്റു

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വനിതാ മിഷണറിക്കു വെടിയേറ്റു കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ക്രിസ്ത്യന്‍ വനിതാ മിഷണറിക്കു തീവ്രവാദികളുടെ വെടിവെയ്പില്‍ പരിക്കേറ്റു.   ജിന്ന മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായ യു.എസ്. പൌരയായ ദെബ്ര ലോബോ (55)നാണ് വെടിയേറ്റത്. ഏപ്രില്‍ 16-ന് തന്റെ ജോലി സ്ഥലത്തുനിന്നും കാറില്‍ മടങ്ങി വരുമ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ നാലു പേര്‍ നിറയൊഴിക്കുകയായിരുന്നു.   ഗുരുതരമായി പരിക്കേറ്റ ദെബ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വര്‍ഷമായി പാക്കിസ്ഥാനില്‍ താമസിച്ചു വരികയാണിവര്‍ ‍. ദബ്രയ്ക്കു […]

Continue Reading

അഭയാര്‍ത്ഥി ബോട്ടില്‍നിന്നും 12 ക്രിസ്ത്യാനികളെ കടലിലെറിഞ്ഞു കൊന്നു

അഭയാര്‍ത്ഥി ബോട്ടില്‍നിന്നും 12 ക്രിസ്ത്യാനികളെ കടലിലെറിഞ്ഞു കൊന്നു മിലാന്‍ ‍: അഭയാര്‍ത്ഥികളായി ലിബിയയില്‍നിന്നും ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടയില്‍ 12 ക്രിസ്ത്യാനികളെ മുസ്ളീം മതവിശ്വാസികള്‍ കടലില്‍ എറിഞ്ഞു കൊന്നു.   നൈജീരിയായില്‍ നിന്നും, ഘാനയില്‍നിന്നുമുള്ള അഭയാര്‍ത്ഥികളായിരുന്നു റബ്ബര്‍ ബോട്ടില്‍ ഉണ്ടായിരുന്നത്. മെഡിറ്ററേനിയന്‍ കടല്‍ യാത്രയ്ക്കിടെ തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു പറഞ്ഞപ്പോള്‍ മതത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഉടനെതന്നെ ബോട്ടിലുണ്ടായിരുന്നവര്‍ 12 പേരെയും ജീവനോടെ കടലില്‍ എറിയുകയായിരുന്നു.   ഇവര്‍ എല്ലാവരും മരിച്ചതായി ഇറ്റാലിയന്‍ പോലീസ് സ്ഥിരീകരിച്ചു. തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ അക്രമാസക്തരാവുകയായിരുന്നുവെന്ന് ബോട്ടിലുണ്ടായിരുന്ന […]

Continue Reading

അണ്വായുധം നിരോധിക്കാന്‍ യു.എന്‍ ഇടപെടണം: ആഗോള ക്രൈസ്തവ നേതാക്കള്‍

അണ്വായുധം നിരോധിക്കാന്‍ യു.എന്‍ ഇടപെടണം: ആഗോള ക്രൈസ്തവ നേതാക്കള്‍ യു.എന്‍ ‍. ആസ്ഥാനം: ലോകരാഷ്ട്രങ്ങള്‍ കരുതിവച്ചിരിക്കുന്ന അണ്വായുധങ്ങള്‍ നിരോധിക്കാന്‍ ഐക്യരാഷ്ട്ര സംഘടന ഉടന്‍ ഇടപെടണമെന്ന് ആഗോള ക്രൈസ്തവ സംഘടനയായ വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ് ആവശ്യപ്പെട്ടു.   കഴിഞ്ഞ ആഴ്ച യു.എന്‍ ‍. ആസ്ഥാനത്ത് സംഘടിപ്പിച്ച അണ്വായുധ വിരുദ്ധ കാമ്പയിന്റെ പ്രത്യേക സമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. വിവിധ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കുന്നു. അണ്വായുധങ്ങള്‍ പ്രയോഗിക്കുവാന്‍ ഇക്കൂട്ടര്‍ മടികാണിക്കുവാന്‍ സാദ്ധ്യതയില്ലെന്നും അതിനാല്‍ ഫലപ്രദമായ […]

Continue Reading

സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു

സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു ബുദാക്ക: ഉഗാണ്ടയില്‍ പെന്തക്കോസ്തു സഭാ യോഗം തകര്‍ക്കാന്‍ സാധിക്കാത്തതിനു പാസ്റ്ററുടെ 17 വയസുള്ള മകളെ അഞ്ചംഗ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തി.   മാര്‍ച് 28ന് രാത്രി 7.30-ന് കിഴക്കന്‍ ഉഗാണ്ടയിലെ ബുദാക്ക ജില്ലയിലെ കദേറു സബ് കൌണ്ടിയില്‍ കിര്യോളയിലെ ന്യൂ ഹോപ്പ് ചര്‍ച്ചിന്റെ പാസ്റ്ററുടെ മകളെയാണ് മുസ്ളീങ്ങളായ അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. പാസ്റ്ററുടെയും മകളുടെയും പേര് വിവരം പുറത്ത് വിട്ടിട്ടില്ല.   ഈ പ്രദേശത്ത് പാസ്റ്ററുടെ വീടിന് […]

Continue Reading

ചര്‍ച്ച് തകര്‍ത്തതിനു പ്രതിഷേധം: ചൈനീസ് പാസ്റ്റര്‍ക്ക് ഒരു വര്‍ഷം തടവ്

ചര്‍ച്ച് തകര്‍ത്തതിനു പ്രതിഷേധം: ചൈനീസ് പാസ്റ്റര്‍ക്ക് ഒരു വര്‍ഷം തടവ് ഷെജിയാങ്: ചൈനയില്‍ കഴിഞ്ഞ വര്‍ഷം ചര്‍ച്ച് കെട്ടിടം തകര്‍ത്തതില്‍ പ്രതിഷേധിച്ച പാസ്റ്റര്‍ക്ക് 1 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു.   പിങ്യാങ് കൌണ്ടിയിലെ ഫെങ്വോ ചര്‍ച്ചിന്റെ ശുശ്രൂഷകനായപാസ്റ്റര്‍ ഹുവാങ്യിസിക്കാണ് വെന്‍ഷൌവിലെ ജനകീയ കോടതി മാര്‍ച്ച് 23ന് തടവുശിക്ഷ വിധിച്ചത്. 2014 ജൂലൈ 21ന് 600-ഓളംസര്‍ക്കാര്‍ അധികാരികള്‍ ചര്‍ച്ച് കെട്ടിടം തകര്‍ക്കാന്‍ വന്നിരുന്നു.   ഇതിനെ 500-ഓളം വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചു. ഇവരില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ ചിലരെ പോലീസ് […]

Continue Reading

എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ, കെനിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി നേതാവ്

എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ, കെനിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി നേതാവ് ഗാരിസ്സ: കണ്‍മുമ്പില്‍ നടന്ന ക്രൂര സംഭവത്തില്‍ എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ. മുഖത്ത് അമ്പരപ്പ് വിട്ടുമാറാതെ ഫ്രെഡറിക് ഗിട്ടോങ്ങ (21) എന്ന ക്രിസ്ത്യന്‍ യുവാവ് പ്രാര്‍ത്ഥിക്കുന്നു.   ഏപ്രില്‍ 2-ന് കെനിയയിലെ ഗാരിസ്സ യൂണിവേഴ്സിറ്റി കാമ്പസില്‍ തീവ്രവാദി സംഘടന അല്‍ഷബാബ് നടത്തിയ അതിനിഷ്ഠൂരമായ കൂട്ടക്കൊലയെ തലനാരിഴയ്ക്ക് അതിജീവിച്ച യുവാവാണ് ഇദ്ദേഹം. യൂണിവേഴ്സിറ്റിയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനാണ് ഫ്രെഡറിക്.   തലേദിവസത്തെ തിരക്കുകഴിഞ്ഞ് […]

Continue Reading

ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു

ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു ടെന്നസി: അമേരിക്കയില്‍ ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു നിയമം പാസ്സാക്കി.   ഏപ്രില്‍ 7ന് ടെന്നസി സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 2 നെതിരെ 7 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ഒരു മണിക്കൂറിനുശേഷം നടന്ന ഹൌസ് സ്റ്റേറ്റ് കമ്മറ്റിയും ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു.   ബൈബിളിന്റെ അംഗീകാരത്തെ സ്റ്റേറ്റിലെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ നിരീശ്വര വാദികളുടെ എണ്ണം പെരുകുന്നു എന്ന […]

Continue Reading

നൈജീരിയായില്‍ സഭാഹാളിനു തീവെച്ചു; പാസ്റ്ററുടെ മകള്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ സഭാഹാളിനു തീവെച്ചു; പാസ്റ്ററുടെ മകള്‍ കൊല്ലപ്പെട്ടു കാനാ: വടക്കു പടിഞ്ഞാറന്‍ നൈജീരിയായിലെ കാനാ സംസ്ഥാനത്ത് ഗിദാന്‍ മാസോ ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലും സമീപ വീടുകളിലുമാണ് അക്രമകാരിയായ ഒരു യുവാവ് തീവച്ചത്.   ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്ന പാസ്റ്റര്‍ ഹബില ഗാര്‍ബയുടെ മകള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. സമീപ കാലത്ത് ഒരു മുസ്ളീം യുവാവ് ചര്‍ച്ചില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇസ്ളാം മതത്തിലേക്കു തിരിച്ചു പോയി.   എന്നാല്‍ പ്രകോപം എന്തെന്നു വ്യക്തമല്ല. തീവെയ്പില്‍ പാസ്റ്ററുടെ വീട് […]

Continue Reading