മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി ന്യുയോര്‍ക്ക് : സോഡിയത്തില്‍ അധിഷ്ഠിതമായ മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ വരുന്നു.   ഊര്‍ജ്ജം ശേഖരിക്കാന്‍ ലിഥിയം അയോണ്‍ അധിഷ്ഠിതമായ ബാറ്ററികളേക്കാള്‍ മെച്ചം സോഡിയം ബാറ്ററികളാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉപ്പില്‍ (സോഡിയം ക്ലോറൈഡ്) നിന്നും സോഡിയം വേര്‍തിരിച്ചെടുക്കാം.   ഫ്രാന്‍സിലെ ഗവേഷകരാണ് സോഡിയം അയോണുകളുടെ ഗുണം കണ്ടെത്തിയത്. സോഡിയം ബാറ്ററികള്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം. നിലവിലുള്ള ബാറ്ററികളെ അപേക്ഷിച്ച് വിലകുറവും പ്രതീക്ഷിക്കുന്നുണ്ട്.

Continue Reading

നൈജീരിയ: രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1484

നൈജീരിയ: രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1484 തരാബ: നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരെ ഇസ്ലാമിസ്റ്റുകള്‍ നടത്തിവരുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചുള്ള അറിവ് നമ്മെ ഞെട്ടിക്കുന്നതാണ്.   വടക്കു കിഴക്കന്‍ നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാമാണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ ചില സംസ്ഥാനങ്ങളില്‍ കന്നുകാലികളെ മേയിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളും ക്രൈസ്തവരെ കടന്നാക്രമിക്കുന്നു.   ബോക്കോഹറാം തീവ്രവാദികള്‍ ബോംബു സ്ഫോടനം നടത്തിയും വെടിവെച്ചുമാണ് കൊല്ലുന്നതെങ്കില്‍ മറ്റു ഗോത്രക്കാര്‍ വെടിവെച്ചും, വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തുന്നത്. […]

Continue Reading

ചര്‍ച്ചിലെ പണം അടിച്ചുമാറ്റി; സിംഗപ്പൂര്‍ പാസ്റ്റര്‍ക്ക് 8 വര്‍ഷം തടവു ശിക്ഷ

ചര്‍ച്ചിലെ പണം അടിച്ചുമാറ്റി; സിംഗപ്പൂര്‍ പാസ്റ്റര്‍ക്ക് 8 വര്‍ഷം തടവു ശിക്ഷ സിംഗപ്പൂര്‍ സിറ്റി : ചര്‍ച്ചിലെ ഫണ്ട് അടിച്ചുമാറ്റി വ്യക്തി താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനു സിംഗപ്പൂരിലെ മെഗാ ചര്‍ച്ച് പാസ്റ്റര്‍ക്കും നേതാക്കന്മാര്‍ക്കും കോടതി തടവു ശിക്ഷ വിധിച്ചു.   സിംഗപ്പൂരിലെ പ്രമുഖ പെന്തക്കോസ്തു സഭയായ സിറ്റി ഹാര്‍വെസ്റ്റ് ചര്‍ച്ചിന്റെ സ്ഥാപകനും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ കോങ് ഹീയ്ക്കും (51), സഹപ്രവര്‍ത്തകര്‍ക്കുമാണ് ലോക കോടതിയുടെ ശിക്ഷാവിധി ഉണ്ടായത്.   പാസ്റ്റര്‍ കോങ് ഹീ തന്റെ […]

Continue Reading

ഹംഗറിയില്‍നിന്ന് കുപ്രസിദ്ധമായ ഹോളോകോസ്റ്റ് രേഖകള്‍ കണ്ടെടുത്തു

ഹംഗറിയില്‍നിന്ന് കുപ്രസിദ്ധമായ ഹോളോകോസ്റ്റ് രേഖകള്‍ കണ്ടെടുത്തു ബുഡാപെസ്റ്റ് : ഹംഗറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് ഹോളോകോസ്റ്റ് കാലത്തെ ചരിത്ര പ്രധാന്യമേറിയ രേഖകള്‍ കണ്ടെടുത്തു.   ബുഡാപെസ്റ്റില്‍ ഒരു വീട് അറ്റകുറ്റപ്പണിക്കായി പൊളിച്ചു മാറ്റിയപ്പോഴാണ് സുപ്രധാനമായ ഈ രേഖകള്‍ കണ്ടെത്തിയത്. ഏകദേശം 61 കിലോഗ്രാം തൂക്കമുള്ള പേപ്പറുകളാണ് കണ്ടെത്തിയത്. രേഖകള്‍ക്ക യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. മഞ്ഞനിറത്തിലുള്ള പേപ്പറിലെ അക്ഷരങ്ങള്‍ വ്യക്തമായി വായിക്കാവുന്നവയാണ്. കുപ്രസിദ്ധമായ ഹോളോകോസ്റ്റിനെക്കുറിച്ചുള്ള പല രേഖകളും രണ്ടാം ലോക മഹായുദ്ധകാലത്ത് നഷടപ്പെട്ടിരുന്നു.   അഡോള്‍ഫ് ഹിറ്റ്ലറുടെ ഓഷ്വിറ്റ്സ് […]

Continue Reading

മ്യാന്മര്‍ ജനാധിപത്യത്തിലേക്ക്; പ്രതീക്ഷയോടെ ക്രൈസ്തവര്‍

മ്യാന്മര്‍ ജനാധിപത്യത്തിലേക്ക്; പ്രതീക്ഷയോടെ ക്രൈസ്തവര്‍ യങ്കൂണ്‍ : അരനൂറ്റാണ്ടിലേറെയായി പട്ടാളാഭരണത്തിന്റെ പിടിയിലമര്‍ന്ന മ്യാന്മര്‍ ഇനി ജനാധിപത്യ വ്യവസ്ഥിതിയിലേക്ക്.   മ്യാന്മറില്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളായി ജനാധിപത്യത്തിനുവേണ്ടി വാദിച്ച് പോരാടിവന്ന ഓങ് സാന്‍ സുചിയുടെ നേതൃത്വത്തിലുള്ള എന്‍ . എല്‍ . ഡി. പാര്‍ട്ടി 85 ശതമാനത്തിലധികം വോട്ടുകള്‍ നേടി ഏറെ മുന്നിലെത്തി. എന്‍ . എല്‍ . ഡി. 348 സീറ്റുകള്‍ നേടിയതായി തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.   ഇതോടെ 60 വര്‍ഷത്തെ പട്ടാള ഭരണത്തില്‍നിന്നും […]

Continue Reading

പീഢിത ക്രൈസ്തവര്‍ക്കായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം നടന്നു

പീഢിത ക്രൈസ്തവര്‍ക്കായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം നടന്നു വാഷിംടണ്‍ : ആഗോള തലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന കടുത്ത പീഢനങ്ങള്‍ക്കെതിരായി അന്തര്‍ദ്ദേശീയ പ്രര്‍ത്ഥനാ ദിനം ആചരിച്ചു.   അന്തര്‍ദ്ദേശീയ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നവംബര്‍ 1 ഞായറാഴ്ച ദൈവസന്നിധിയില്‍ മുട്ടു മടക്കി പരസ്പരം കൈകോര്‍ത്തു പ്രര്‍ത്ഥിച്ചു.   വിവിധ ക്രൈസ്തവ സഭാ നേതക്കള്‍ ‍, സംഘടനാ നേതാക്കള്‍ പ്രര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കി. ഓപ്പണ്‍ ഡോഴ്സ് പ്രസിഡന്റ് ഡേവിഡ് ക്യൂറി […]

Continue Reading

സോദോം പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍

സോദോം പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍ ടാല്‍ എല്‍ ഹമാം: ജനത്തിന്റെ ദുഷ്ടതയും, ദുര്‍ന്നടപ്പും മൂലം ദൈവം കോപിച്ച് ആകാശത്തുനിന്നും ഗന്ധകവും തീയും വര്‍ഷിപ്പിച്ചു നശിപ്പിച്ച സോദോം ഗൊമോര എന്നീ രണ്ടു പട്ടണങ്ങളിലൊന്നായ സോദോമിന്റെ അവശിഷ്ടങ്ങള്‍ പര്യവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.   ജോര്‍ദ്ദാനിലെ ടാല്‍ എല്‍ ഹമാം മേഖലയില്‍ നടത്തിയ പര്യവേഷണത്തിലാണ് ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.   ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കായിട്ടാണ് ഈ പഴയ വലിയ നഗരം കണ്ടെത്തിയത്. 700 […]

Continue Reading

ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന്

ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന് ലണ്ടന്‍ ‍: ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി 35,000 പൌണ്ടിന് (ഏകദേശം 34,55,000 രൂപ) ലേലത്തിന്.   1537-ല്‍ വില്യം ടിന്‍ഡല്‍ പുതിയ നിയമം അച്ചടിക്കുകയായിരുന്നു. ടിന്‍ഡലിന്റെ ബൈബിള്‍ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ അച്ചടിച്ചത് 1526-ലും. 1960-കളില്‍ കേംബ്രിജിലെ ഒരു പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നും തുച്ഛമായ തുകയ്ക്കാണ് ലേലത്തിനു വച്ചയാള്‍ ഈ അപൂര്‍വ്വ ബൈബിള്‍ വാങ്ങിയത്. ലണ്ടനില്‍ അടുത്ത ദിവസം ലേലം നടക്കും.

Continue Reading

ജാഗ്രത! പ്രാര്‍ത്ഥിക്കുക! ഭീമന്‍ പാറക്കൂട്ടം ഈ മാസം 25ന് ഭൂമിയോട് അടുക്കുന്നു

ജാഗ്രത! പ്രാര്‍ത്ഥിക്കുക! ഭീമന്‍ പാറക്കൂട്ടം ഈ മാസം 25ന് ഭൂമിയോട് അടുക്കുന്നു വാഷിംങ്ടണ്‍ ‍: ഭൂമിയില്‍ നൂറുകണക്കിനു അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്നതിനു തുല്യമായ ആഘാതം ഉണ്ടാക്കുവാന്‍ ശേഷിയുള്ള ഭീമന്‍ പാറക്കൂട്ടം ഭൂമിയോട് അടുക്കുന്നതായി നാസയുടെ മുന്നറിയിപ്പ്.   രണ്ടര കിലോമീറ്റര്‍ ചുറ്റളവുള്ള മണിക്കൂറില്‍ 72,000 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുകൊണ്ടിരിക്കുന്ന ഈ പാറക്കൂട്ടം ഈ മാസം 25നു ഭൂമിക്കു സമീപമെത്തുമെന്നാണു നിഗമം. സമുദ്രത്തില്‍ പതിച്ചാല്‍ സുനാമിക്കും സാദ്ധ്യതയുണ്ട്. 1999 ജെഡി 6 എന്നു പേരിട്ടിട്ടുള്ള പാറക്കൂട്ടം ഭൂമിയില്‍ പതിക്കാനിടയുള്ള […]

Continue Reading

നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു

നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു വാഷിംങ്ടണ്‍ ‍: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ മാതൃക യു.എസില്‍ ഒരുങ്ങുന്നു. കെന്റക്കിയിലെ വില്യം ടൌണില്‍ 510 അടി ഉയരമുള്ള പെട്ടകത്തിന്റെ നിര്‍മ്മാണം തകൃതിയായി നടക്കുന്നു.   സന്ദര്‍ശകര്‍ക്കായി അടുത്ത വര്‍ഷം തുറന്നുകൊടുക്കുവാന്‍ ഉദ്ദേശിച്ചാണ് പണി പുരോഗമിക്കുന്നത്. പെട്ടക നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വില്യംസ് ടൌണ്‍ യു.എസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡിസ്നിലാന്‍ഡിനെ മറികടക്കുമെന്നാണ് പ്രചരണം. നോഹയുടെ കാലത്ത് ദൈവം ജല പ്രളയത്താല്‍ ഭൂമിയെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തു.   ഇതിനുവേണ്ടി നോഹ ലോകത്തോടു […]

Continue Reading