ജാഗ്രത! പ്രാര്‍ത്ഥിക്കുക! ഭീമന്‍ പാറക്കൂട്ടം ഈ മാസം 25ന് ഭൂമിയോട് അടുക്കുന്നു

Breaking News Global Top News

ജാഗ്രത! പ്രാര്‍ത്ഥിക്കുക! ഭീമന്‍ പാറക്കൂട്ടം ഈ മാസം 25ന് ഭൂമിയോട് അടുക്കുന്നു
വാഷിംങ്ടണ്‍ ‍: ഭൂമിയില്‍ നൂറുകണക്കിനു അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്നതിനു തുല്യമായ ആഘാതം ഉണ്ടാക്കുവാന്‍ ശേഷിയുള്ള ഭീമന്‍ പാറക്കൂട്ടം ഭൂമിയോട് അടുക്കുന്നതായി നാസയുടെ മുന്നറിയിപ്പ്.

 

രണ്ടര കിലോമീറ്റര്‍ ചുറ്റളവുള്ള മണിക്കൂറില്‍ 72,000 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുകൊണ്ടിരിക്കുന്ന ഈ പാറക്കൂട്ടം ഈ മാസം 25നു ഭൂമിക്കു സമീപമെത്തുമെന്നാണു നിഗമം. സമുദ്രത്തില്‍ പതിച്ചാല്‍ സുനാമിക്കും സാദ്ധ്യതയുണ്ട്. 1999 ജെഡി 6 എന്നു പേരിട്ടിട്ടുള്ള പാറക്കൂട്ടം ഭൂമിയില്‍ പതിക്കാനിടയുള്ള സ്ഥലത്തേക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്.

 

എന്നാല്‍ ഇത് ഭീഷണിയാകാതെ ഭൂമിയില്‍നിന്ന് 64 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി കടന്നു പോകുമെന്നും വാദിക്കുന്ന ശാസ്ത്രജ്ഞന്മാരുമുണ്ട്. എന്നാല്‍ ജെഡി 6 ഒരു ഭാഗം ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങാന്‍ സാദ്ധ്യത കല്‍പ്പിക്കുന്ന മൂന്നാമത്തെ സംഘവും രംഗത്തുണ്ട്. 2010 ജൂലൈയിലും ഈ പാറക്കൂട്ടം ഭൂമിക്കു സമീപത്തുകൂടെ കടന്നുപോയിരുന്നു.

പാറക്കൂട്ടത്തെ എങ്ങനെ ഒഴിവാക്കാമെന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഇതിനെ തകര്‍ക്കുകയോ ഗതിമാറ്റിവിടുകയോ ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നു വരുന്നത്. ഇതിനായി ബഹിരാകാശത്ത് അണ്വായുധം പ്രയോഗിക്കാനുള്ള സാദ്ധ്യതയും നാസ പരിഗണിക്കുന്നുണ്ട്. 1908-ല്‍ ഉല്‍ക്ക പതിച്ചു സൈബീരിയായില്‍ കിലോമീറ്ററുകളോളം വനം നശിച്ചിരുന്നു.
ലോകം വലിയ ഒരു വിനാശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത് അന്ത്യകാലമെന്ന് വിശുദ്ധ ബൈബിള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ ശാസ്ത്രലോകവും ഇത് അംഗീകരിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി വളരെ പ്രത്യാശയോടെ കാത്തിരിക്കുന്നവരാണ് അവന്റെ മണവാട്ടിയായ ദൈവസഭ. കര്‍ത്താവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്നു എന്ന് ലോക സംഭവങ്ങള്‍ വിളിച്ചു ഘോഷിക്കുന്നു.

പ്രവാചകനായ യെശയ്യാവ് 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇപ്രകാരം പ്രവചിച്ചിരുന്നു: “യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേല്‍ക്കുമ്പോള്‍ അവര്‍ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭ നിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും” (യെശ. 2:19). കര്‍ത്താവിന്റെ രണ്ടംവരവിന്റെ ലക്ഷണത്തെക്കുറിച്ച് യേശുതന്നെ ഇപ്രകാരം പറഞ്ഞിരുന്നു: “ആകാശത്തിന്റെ ശക്തികള്‍ ഇളകിപ്പോകുന്നതിനാല്‍ ഭൂലോകത്തില്‍ എന്തു ഭവിപ്പാന്‍ പോകുന്നുവെന്ന് പേടിച്ചും നോക്കിപ്പാര്‍ത്തും കൊണ്ട് മനുഷ്യര്‍ നിര്‍ജ്ജീവന്മാര്‍ ആകും, അപ്പോള്‍ മനുഷ്യപുത്രന്‍ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തില്‍ വരുന്നത് കാണും” (ലൂക്കോ.21:26-28). അന്ത്യകാലത്തിന്റെ ലക്ഷണത്തെക്കുറിച്ച് യോഹന്നാനുണ്ടായ ദര്‍ശനത്തിലും വ്യക്തമാകുന്നു” അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ട് കുലുങ്ങിയിട്ട് കായ് ഉതിര്‍ക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു” (വെളി. 6:13). “…അപ്പോള്‍ തീകത്തുന്ന വന്‍മലപോലെയൊന്ന് സമുദ്രത്തിലേക്ക് എറിഞ്ഞിട്ട് കടലില്‍ മൂന്നിലൊന്ന് രക്തമായിത്തീര്‍ന്നു.

 

സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്ന് ചത്തുപോയി. കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു”. (വെളി. 8:8,9)
നാസയുടെ ഇപ്പോഴത്തെ മുന്നറിയിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിടുന്നില്ല. കാരണം ജനം ഭയപ്പെടും. ജനത്തിന്റെ ഭയത്തിനു പരിഹാരം കാണുവാന്‍ അവര്‍ക്കു സാധിച്ചുവെന്നു വരികയില്ല. പിന്നെ സംഭവിക്കേണ്ടതെല്ലാം ലോകത്ത് സംഭവിക്കുകതന്നെ ചെയ്യും. എന്നാല്‍ ദൈവത്തിനു ഇവയൊക്കെ മാറ്റുവാന്‍ കഴിയും. വിശുദ്ധന്മാരായ നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രത്യാശയ്ക്കായി ഒരുങ്ങാം.

Leave a Reply

Your email address will not be published.