50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു

50 വര്‍ഷത്തിനുശേഷം ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതാക പറന്നു യെരുശലേം: നീണ്ട അമ്പതു വര്‍ഷത്തിനുശേഷം യെരുശലേമിലെ ടെമ്പിള്‍ മൌണ്ടില്‍ യിസ്രായേല്‍ പതക പാറിപ്പറന്നു. ഈ ചരിത്ര ദൌത്യം നിവര്‍ത്തീകരിച്ചത് ചൈനീസ് ക്രിസ്ത്യാനികള്‍ ‍. 1967 മെയ് 29-ന് യിസ്രായേലിനെതിരെ ഈജിപ്റ്റിലെ നാസറിന്റെ നേതൃത്വത്തില്‍ അറബി രാഷ്ട്രങ്ങള്‍ ഒന്നടങ്കം യിസ്രായേലിനെതിരെ യുദ്ധത്തിനു വന്നു. 6 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ യിസ്രായേല്‍ വിജയിക്കുകയും യെരുശലേമിന്റെ നല്ലൊരു വിഭാഗം യിസ്രായേല്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. യഹൂദന്റെ എല്ലാമായ പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന […]

Continue Reading

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു

ചാരനെന്നു മുദ്രകുത്തി ജയിലിലടച്ച മിഷണറി 40 സഹതടവുകാരെ ക്രിസ്തുവിങ്കലേക്കു നയിച്ചു ഖാര്‍ത്തൂം: ലോകത്ത് 2000 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ കോടിക്കണക്കിനു ക്രിസ്ത്യന്‍ മിഷണറിമാര്‍ വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. അതിനു വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുവാന്‍ പ്രയാസകരമാണ്. അവരെല്ലാം വിവിധ ഭരണകൂടങ്ങളുടെ കിരാതമായ പീഢനങ്ങളെ നേരിട്ടവരാണ്. ജയില്‍ജീവിതം കൊടിയ മര്‍ദ്ദനങ്ങളുടെയും മാനസിക പീഢനങ്ങളുടെയും ഇരുണ്ട അദ്ധ്യായങ്ങളായിരുന്നു. ഒരു പക്ഷേ പല കര്‍ത്തൃദാസന്മാരും ജയിലുകളില്‍ തങ്ങളുടെ സഹ തടവുകാരോട് സുവിശേഷം പങ്കുവെച്ചിട്ടുണ്ടായിരിക്കാം. ചിലരുടെ ജയില്‍ ജീവിത കഥകളില്‍ അവ പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. […]

Continue Reading

യിസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു; സൌദി രാജകുമാരന്‍

യിസ്രായേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു; സൌദി രാജകുമാരന്‍ വാഷിംഗ്ടണ്‍ ‍: യിസ്രായേലിന്റെ അവകാശത്തെ അംഗീകരിച്ച് സൌദി രാജകുമാരന്റെ പ്രസ്താവന വൈറലാകുന്നു. സ്വന്തം രാജ്യം സ്ഥാപിച്ച് സമാധാനപരമായി ജീവിക്കാന്‍ യിസ്രായേല്യര്‍ക്ക് അവകാശമുണ്ടെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിപ്രായപ്പെട്ട വാര്‍ത്തയാണ് ലോകശ്രദ്ധ നേടിയത്. പലസ്തീന്‍കാര്‍ക്കും യിസ്രായേലികള്‍ക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്ന് യു.എസിലെ ദി അറ്റ്ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രാജകുമാരന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി സമാധാന കരാര്‍ ഉണ്ടാക്കണം. യെഹൂദ ജനതയ്ക്ക് അവരുടെ പൂര്‍വ്വികന്മാരുടെ […]

Continue Reading

യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന നാണയ നിധികള്‍ കണ്ടെടുത്തു

യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന നാണയ നിധികള്‍ കണ്ടെടുത്തു യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യിസ്രായേല്‍ മക്കള്‍ ഉപയോഗിച്ചിരുന്ന വെങ്കല നാണയങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.   പഴയ യെരുശലേമിലെ ടെമ്പിള്‍ മൌണ്ടിലെ തെക്കന്‍ മതിലിനു താഴെ നടത്തിയ ഖനനത്തിനിടയിലാണ് അപൂര്‍വ്വ നാണയങ്ങള്‍ കണ്ടെത്തിയത്. നാണയങ്ങളില്‍ ‘മോചനവും വീണ്ടെടുപ്പും’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.   നാണയം 1900 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യ കാലത്ത് നടന്ന യെഹൂദ വിപ്ളവത്തിന്റെ സമയത്ത് ഉപയോഗിച്ചിരുന്നവയായിരിക്കാമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ […]

Continue Reading

പുരാതന കനാന്യ ദേശത്ത് 3600 വര്‍ഷം പഴക്കമുള്ള കല്ലറ കണ്ടെത്തി

പുരാതന കനാന്യ ദേശത്ത് 3600 വര്‍ഷം പഴക്കമുള്ള കല്ലറ കണ്ടെത്തി യെരുശലേം: ബൈബിളിലെ പുരാതന കനാന്യ ദേശത്തു 3600 വര്‍ഷം പഴക്കമുള്ള രാജകീയ ശവക്കല്ലറ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.   മെഗിദ്ദോ എന്ന സ്ഥലത്താണ് സ്ത്രീയുടെയും പുരുഷന്റെയും ഒരു കുട്ടിയുടെയും ജഡം അടക്കം ചെയ്തിരുന്ന കല്ലറ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തിനിടെ കണ്ടെത്തിയത്. കല്ലറ സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ച് അലങ്കരിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്.   പുരുഷന്റെ പ്രായം ഏകദേശം 40-60 വയസു വരെയും സ്ത്രീയുടെ പ്രായം 30 ഉം, […]

Continue Reading

യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യുന്നു

യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യുന്നു ഖസര്‍ ‍-അല്‍ ‍-യഹൂദ്: യേശു സ്നാനമേറ്റ സ്ഥലത്തിനു സമീപം വിന്യസിച്ച ആയിരക്കണക്കിനു കുഴിബോംബുകള്‍ യിസ്രായേല്‍ പ്രതിരോധ മന്ത്രാലയം നീക്കം ചെയ്തുതുടങ്ങി.   1967 മെയ്മാസത്തില്‍ ഈജിപ്റ്റിന്റെ നേതൃത്വത്തില്‍ അറബി രാഷ്ട്രങ്ങള്‍ യിസ്രായേലിനു നേരെ യുദ്ധത്തിനിറങ്ങിയ വേളയില്‍ യിസ്രായേല്‍ പ്രതിരോധത്തിനായി കുഴിച്ചിട്ട മൈനുകളാണ് ഇന്നും നശിച്ചുപൊകാതെവണ്ണം മണ്ണിനടിയില്‍ കിടക്കുന്നത്. യിസ്രായേല്‍ ‍-യോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശത്ത് യോര്‍ദ്ദാന്‍ നദിയുടെ തീരത്തിനടുത്തുള്ള ഖസര്‍-അല്‍ ‍-യഹൂദ് എന്ന ഈ സ്ഥലം കിഴക്കന്‍ […]

Continue Reading

സിറിയയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ റോക്കറ്റ് ആക്രണണം, 3 കുട്ടികള്‍ മരിച്ചു

സിറിയയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ റോക്കറ്റ് ആക്രണണം, 3 കുട്ടികള്‍ മരിച്ചു ദമാസ്ക്കസ്: സിറിയന്‍ തസസ്ഥാന നഗരിയായ ദമാസ്ക്കസിലെ ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ സിറിയന്‍ വിമത സേന നടത്തിയ റോക്കറ്റാക്രണത്തില്‍ 3 കുട്ടികള്‍ കൊല്ലപ്പെട്ടു.   മാര്‍ച്ച് 6-ന് ചൊവ്വാഴ്ച സ്കൂള്‍ പ്രവൃത്തി സമയത്തായിരുന്നു സംഭവം. അര്‍മേനിയന്‍ സ്വദേശികള്‍ നടത്തിവന്നിരുന്ന കിഴക്കന്‍ ഗൌട്ടയിലെ സ്കൂളിലാണ് സംഭവം നടന്നത്.   ധാരാളം ക്രൈസ്തവര്‍ പാര്‍ക്കുന്ന സ്ഥലമാണിവിടം. ഇസ്ളാമിക ജിഹാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ഗവണ്മെന്റ് വക്താവ് അറിയിച്ചു. കഴിഞ്ഞ ആഴ്ച മനുഷ്യാവകാശ […]

Continue Reading

പിവൈപിഎ യുഎഇ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ്

പിവൈപിഎ യുഎഇ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് ദുബായ്: പിവൈപിഎ യുഎഇ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് വിപുലമായ ക്രമീകരണങ്ങളോടെ നടത്തും. പുറപ്പാട്, രാജാക്കന്മാര്‍ ‍, യിരെമ്യാവ്, മത്തായി, റോമര്‍ എന്നീ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബൈബിള്‍ ക്വിസ് നടത്തുന്നത്.   പ്രാദേശിക സഭകളില്‍നിന്നും വിജയികളായവര്‍ മെയ് 12-നു നടക്കുന്ന നോക്കൌട്ട് ലെവലില്‍ പങ്കെടുക്കും. ജൂണ്‍ 2-നു നടക്കുന്ന പരീക്ഷയില്‍ ഫൈനല്‍ റൌണ്ടിലേക്ക് അഞ്ചു പേരെ തിരഞ്ഞെടുക്കും. സെപ്റ്റംബര്‍ 15-നു ഷാര്‍ജ വര്‍ഷിപ്പ് സെന്ററാണ് ഗ്രാന്‍ഡ് ഫിനാലയിലേക്ക് വേദിയാകുന്നത്. […]

Continue Reading

ഇറാനില്‍ നൂറുകണക്കിനു ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കം

ഇറാനില്‍ നൂറുകണക്കിനു ഹൌസ് ചര്‍ച്ചുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നീക്കം ടെഹ്റാന്‍ ‍: ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഹൌസ് ചര്‍ച്ചുകള്‍ (വീടുകളിലെയും മറ്റു കെട്ടിടങ്ങളിലെയും വിശ്വാസികളുടെ രഹസ്യ ആരാധനാ കേന്ദ്രം) ഉള്ളത് ഇറാനിലാണ്.   ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും ക്രൈസ്തവ ആരാധനകള്‍ക്കും പരസ്യമായ നിരോധനം ഉണ്ടായിട്ടും പതിനായിരക്കണക്കിനു വിശ്വാസികളാണ് ഇത്തരം ഹൌസ് ചര്‍ച്ചുകളില്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചു വരുന്നത്.   എന്നാല്‍ ഇറാന്‍ സര്‍ക്കാരിന്റെ ചില ദിവസങ്ങള്‍ക്കു മുമ്പുണ്ടായ നീക്കങ്ങള്‍ ദൈവജനത്തിനു പ്രതികൂലങ്ങള്‍ സൃഷ്ടിക്കുവാനിടയായിരിക്കുകയാണ്. രാജ്യത്തെ ക്രൈസ്തവരുടെ ഹൌസ് […]

Continue Reading

ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു

ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു കെയ്റോ: ഈജിപ്റ്റില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 53 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത്വം നല്‍കുന്നു.   ചര്‍ച്ചുകള്‍ ‍, ഇതുമായി ബന്ധപ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് നിയമസാധുത്വം നല്‍കുന്നതായി ഫെബ്രുവരി 26-നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേപോലെ ഈജിപ്റ്റില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിനു ക്രൈസ്തവ ആരാധനാലയങ്ങള്‍ നിയമ സാധുത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്.   കഴിഞ്ഞ ജനുവരിയില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു, ക്രിസ്ത്യാനികള്‍ ഔദ്യോഗികമായി അംഗീകാരമില്ലാത്ത […]

Continue Reading