പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25 മുതല്‍ കോട്ടയത്ത്

പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25 മുതല്‍ കോട്ടയത്ത് കുമ്പനാട്: പിവൈപിഎ സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 25-29 വരെ ഐപിസി കോട്ടയം തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും.   പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസെടുക്കും. ഷെല്‍ഡന്‍ ബങ്കേര, ഡോ, ബ്ലസന്‍ മേമന, ലോര്‍ഡ്സണ്‍ ആന്‍റണി, പെര്‍സിസ് ജോണ്‍ ‍, ജീസന്‍ കോട്ടയം എന്നിവര്‍ ഗാനങ്ങളാലപിക്കും. 12 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രത്യേക സെക്ഷന്‍ ഉണ്ടായിരിക്കും.

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍ പാക്കില്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 29 വരെ പാക്കില്‍ പ്രത്യാശാ നഗറില്‍ നടക്കും. ഓവര്‍സീയര്‍ കെ.സി. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജെയിംസ് കെ. തോമസ്, ജോമോന്‍ ജോസഫ്, നിക്സണ്‍ പി.റ്റി., പി.സി. ഏബ്രഹാം, വി.ഡി. ജോസഫ് എന്നിവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Continue Reading

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ ഡിസംബര്‍ 1-4 വരെ

ടി.പി.എം. എറണാകുളം കണ്‍വന്‍ഷന്‍ ഡിസംബര്‍ 1-4 വരെ കൊച്ചി: ദി പെന്തക്കോസ്തു മിഷന്‍ എറണാകുളം സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 1-4 വരെ എരമല്ലൂര്‍ നാഷണല്‍ ഹൈവേയ്ക്കു സമീപമുള്ള കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. കേരളത്തിലെ പെന്തക്കോസ്തു മിഷന്‍ സഭകളുടെ ഇപ്രാവശ്യത്തെ കണ്‍വന്‍ഷനും തുടക്കം കുറിക്കുന്നതും, പുതിയ ഗാനങ്ങള്‍ രചിച്ച് സിഡി എത്തിക്കുന്നതും ഈ കണ്‍വന്‍ഷനിലാണ്. ദിവസവും വേദപഠനം, പൊതു ആരാധന, കാത്തിരിപ്പു യോഗം, എന്നിവയും ശനിയാഴ്ച യുവജമന സമ്മേളനവും ഉണ്ടായിരിക്കും. സഭയുടെ പ്രാധാന ശുശ്രൂഷകര്‍ പ്രസംഗിക്കും. പുതിയ ഗാനങ്ങള്‍ […]

Continue Reading

സോദരി സമാജം സംസ്ഥാന ക്യാമ്പ് അടൂരില്‍

സോദരി സമാജം സംസ്ഥാന ക്യാമ്പ് അടൂരില്‍ കുമ്പനാട്: ഐപിസി സംസ്ഥാന സോദരി സമാജം ക്യാമ്പ് ഡിസംബര്‍ 4-6 വരെ അടൂര്‍ മര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും. “എഴുന്നേറ്റു പ്രകാശിക്ക” എന്നതാണ് ചിന്താവിഷയം. പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. സിസ്റ്റര്‍ ആനി സ്റ്റീഫന്‍ മുഖ്യ പ്രസംഗകയായിരിക്കും. പാസ്റ്റര്‍മാരായ ഫിലിപ്പ് പി. തോമസ്, സി.സി. ഏബ്രഹാം, തോമസ് ഫിലിപ്പ്, ഫിലിപ്പ് വെണ്മണി. വര്‍ഗീസ് ബേബി എന്നിവരും പ്രസംഗിക്കും. കാത്തിരിപ്പു യോഗങ്ങള്‍ ‍, ചര്‍ച്ചകള്‍ ‍, വചന ധ്യാനം, സാക്ഷ്യങ്ങള്‍ […]

Continue Reading

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 50 ദിന പ്രാര്‍ത്ഥന ആരംഭിച്ചു

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 50 ദിന പ്രാര്‍ത്ഥന ആരംഭിച്ചു കോഴഞ്ചേരി: നാഷണല്‍ പ്രെയര്‍ മൂവ്മെന്റിന്റെ ഈ വര്‍ഷത്തെ 5- ദിന പ്രാര്‍ത്ഥന ആരംഭിച്ചു. നവംബര്‍ 15 മുതല്‍ ജനുവരി 3 വരെയാണ് പ്രാര്‍ത്ഥന നടക്കുക. പ്രഥമ പ്രാര്‍ത്ഥനാ സമ്മേളനം നവംബര്‍ 15 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 2 വരെ കോഴഞ്ചേരി പെനിയേല്‍ ഹാളിലാണ് നടന്നത്. സംസ്ഥാന ചെയര്‍മാന്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ചെയര്‍മാന്‍ ഇവാ. കെ.വി. പോള്‍ മുഖ്യ സന്ദേശം നല്‍കി. […]

Continue Reading

എച്ച്എംഐ വനിതാ യുവജന ക്യാമ്പ്

എച്ച്എംഐ വനിതാ യുവജന ക്യാമ്പ് കല്ലിശ്ശേരി: എച്ച്എംഐ ലേഡീസ് ഫെലോഷിപ്പിന്റെയും സിസിവൈഎമ്മിന്റെയും സംയുക്ത സംസ്ഥാന ക്യാമ്പ് ഡിസംബര്‍ 26-28 വരെ മാവേലിക്കര ഐഇഎം ക്യാമ്പ് സെന്ററില്‍ നടക്കും. പാസ്റ്റര്‍ അലക്സാണ്ടര്‍ കോശി, ജൂഡി പട്ടാശ്ശേരി, ജൂലി തോമസ്, ഡോ. ഐസക് സൈമണ്‍ ‍, പാസ്റ്റര്‍ പി.വി. അലക്സാണ്ടര്‍ എന്നിവര്‍ ക്ലാസെടുക്കും. പാസ്റ്റര്‍ എം.പി. ജോര്‍ജ്ജുകുട്ടി നേതൃത്വം നല്‍കും.

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 29 വരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. പാസ്റ്റര്‍ പി.ജി. മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി. തോമസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തും ഉള്ള ദൈവദാസന്മാര്‍ പ്രസംഗിക്കും. കാത്തിരിപ്പുയോഗം, ബൈബിള്‍ ക്ലാസ്സ്, യുവജന സമ്മേളനം, സഹോദരീ സമ്മേളനം, സണ്ടേസ്കൂള്‍ ‍, മിഷണറി സമ്മേളനം, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ സമ്മേളനം […]

Continue Reading

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ബൈബിള്‍ ക്വിസ്

തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ബൈബിള്‍ ക്വിസ് നെയ്യാറ്റിന്‍കര: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ചാപ്റ്റര്‍ ബൈബിള്‍ ക്വിസ് ഡിസംബര്‍ 18-നു മൂന്നിനു കൊറ്റാമം ഹോളി ഫെലോഷിപ്പ് ചര്‍ച്ചില്‍ നടക്കും. യെശയ്യാവ്, യിരെമ്യാവ്, വിലാപങ്ങള്‍ ‍, അപ്പോസ്തോല പ്രവൃത്തികള്‍ ‍, റോമര്‍ എന്നീ പുസ്തകങ്ങളില്‍നിന്നുമാണ് ചോദ്യങ്ങള്‍ ‍. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്കു ക്യാഷ് അവാര്‍ഡു നല്‍കും.

Continue Reading

ബഥേല്‍ ഗോസ്പല്‍ അസംബ്ലി ജനറല്‍ കണ്‍വന്‍ഷന്‍

ബഥേല്‍ ഗോസ്പല്‍ അസംബ്ലി ജനറല്‍ കണ്‍വന്‍ഷന്‍ പത്തനാപുരം: ബഥേല്‍ ഗോസ്പല്‍ അസംബ്ലി 27 -മത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 12 മുതല്‍ 15 വരെ പത്തനാപുരം ബഥേല്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പത്തനാപുരത്തെ ഏറ്റവുംവലിയ ആത്മീയ സംഗമത്തിന്വേണ്ടി ക്രമീകരണങ്ങള്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ എം.ഒ.അനിയന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. സഭാ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി പി.ഉമ്മന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ സാം ജോര്‍ജ്, മോനിസ് ജോര്‍ജ്, ബി.വര്‍ഗീസ്, […]

Continue Reading

കേരള സമാധാന സന്ദേശ യാത്ര

കേരള സമാധാന സന്ദേശ യാത്ര കോട്ടയം: പരിപ്പ് ന്യൂഹോപ്പ് ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി ചര്‍ച്ചിന്റെ ചുമതലയില്‍ കേരള സമാധാനയാത്ര നവംബര്‍ ഒന്നിന് ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സുവിശേഷ യാത്രയില്‍ ട്രാക്ട് വിതരണവും സെമിനാറും ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റര്‍മാരായ വിശാന്ത് സി. ഗോപി, ബിജീഷ് കെ. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Continue Reading