ആഭരണധാരികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് പാസ്റ്റര്‍ കെ.സി. തോമസ്

ആഭരണധാരികള്‍ക്ക് അംഗത്വം നല്‍കരുതെന്ന് പാസ്റ്റര്‍ കെ.സി. തോമസ് ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ലോക്കല്‍ സഭകളില്‍ ആഭരണ ധാരികള്‍ക്ക് അംഗത്വം നല്‍കുകയോ, കര്‍ത്തൃമേശ കൊടുക്കുകയോ ചെയ്യരുതെന്ന് സഭയുടെ സംഘടനാ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ് പറഞ്ഞു.   മദ്ധ്യമേഖലയിലുള്ള ശുശ്രൂഷകന്മാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. വിശുദ്ധ ജീവിതത്തിന് പ്രാധാന്യം നല്‍കാത്തവര്‍ക്ക് അംഗത്വം നല്‍കി അംഗസംഖ്യ കൂട്ടുവാനും ദൈവദാസന്മാര്‍ ശ്രമിക്കരുതെന്ന് പാസ്റ്റര്‍ പരഞ്ഞു.   ദൈവസഭകള്‍ പൊതുവേ ആത്മീയ ശോഷണം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഐ.പി.സി. സഭ വ്യക്തമായ ഒരു […]

Continue Reading

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന്

ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ 7-ന് തിരുവല്ല: ശാരോന്‍ റൈറ്റേഴ്സ് ഫോറം ഏകദിന സെമിനാര്‍ ഏപ്രില്‍ ഏഴിനു കൊട്ടാരക്കര ടൌണ്‍ ശാരോന്‍ ചര്‍ച്ചില്‍ നടക്കും.   വര്‍ക്ക് ഷോപ്പും താലന്ത് പരിശോധനയും ഉണ്ടായിരിക്കും. പ്രമുഖ എഴുത്തുകാര്‍ അതിഥികളായി എത്തും.   ശാരോനിലെ സാഹിത്യാഭിരുചിയുള്ള ആര്‍ക്കും പങ്കെടുക്കാം. പാസ്റ്റര്‍മാരായ ശാം റ്റി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലന്‍കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം തിരുവല്ലായില്‍

പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം തിരുവല്ലായില്‍ തിരുവല്ല: പെന്തക്കോസ്തു ദേശീയ പ്രാര്‍ത്ഥനാ ദിനം ഏപ്രില്‍ 10 ചൊവ്വാഴ്ച രാവിലെ 8 മുതല്‍ രാത്രി 8 വരെ വിവിധ പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ തിരുവല്ല പബ്ളിക്ക് സ്റ്റേഡിയത്തില്‍ നടക്കും.   ഐപിസി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണും വിവിധ സഭകളുടെ നേതാക്കളും നേതൃത്വം നല്‍കും. പ്രാര്‍ത്ഥനാ ദിനത്തിന്റെ ക്രമീകരണത്തിനായി പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്നു. 12 മണിക്കൂര്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനാ ദിനവും, […]

Continue Reading

വൈ.പി.ഇ. സംസ്ഥാന ക്യാമ്പ് പുത്തന്‍കാവില്‍

വൈ.പി.ഇ. സംസ്ഥാന ക്യാമ്പ് പുത്തന്‍കാവില്‍ മുളക്കുഴ: വൈ.പി.ഇ. ജനറല്‍ ക്യാമ്പ് ഡിസംബര്‍ 25-27 വരെ ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്.ബി.എസ്. ക്യാമ്പ് സെന്ററില്‍ നടക്കും.   “സ്ഥിരതയോടെ ഓടുക” എന്നതാണ് ചിന്താവിഷയം. സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ എ.റ്റി. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് മുഖ്യ സന്ദേശം നല്‍കും.   പാസ്റ്റര്‍മാരായ വൈ. റെജി, ജെ. ജോസഫ്, ജോണ്‍സണ്‍ ഡാനിയേല്‍ ‍, എ.പി. അഭിലാഷ്, പി.ആര്‍ ‍. […]

Continue Reading

സിഇഎം വജ്രജൂബിലി ജനറല്‍ ക്യാമ്പ് കുട്ടിക്കാനത്ത്

സിഇഎം വജ്രജൂബിലി ജനറല്‍ ക്യാമ്പ് കുട്ടിക്കാനത്ത് തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യുവജന വിഭാഗമായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്മെന്റിന്റെ (സി.ഇ.എം.) വജ്രജൂബിലി വര്‍ഷ ജനറല്‍ ക്യാമ്പ് ഡിസംബര്‍ 26-27 വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജില്‍ നടക്കും. ‘രൂപാന്തിരം’ എന്നതാണ് ചിന്താവിഷയം. പാസ്റ്റര്‍ ജോര്‍ജ്ജ് മുണ്ടകന്റെ അദ്ധ്യക്ഷതയില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഫിലിപ്പ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും.   ഡോ. എബി പി. മാത്യു ബീഹാര്‍ ‍, ഇവാ. സാജന്‍ ജോയ് ബാംഗ്ളൂര്‍ ‍, ഡോ. മാത്യു […]

Continue Reading

ഭൂകമ്പത്തെ ഒരാഴ്ച മുമ്പ് കണ്ടെത്താനാകും; സാങ്കേതിക വിദ്യയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി

ഭൂകമ്പത്തെ ഒരാഴ്ച മുമ്പ് കണ്ടെത്താനാകും; സാങ്കേതിക വിദ്യയുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തിരുവനന്തപുരം: ഭൂകമ്പം ഉണ്ടാകാനുള്ള സാദ്ധ്യത 7 ദിവസം മുമ്പ് കണ്ടെത്താന്‍ പര്യാപ്തമായ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി.   ഭൂമിക്കടിയിലുണ്ടാകുന്ന ശബ്ദ തരംഗങ്ങളുടെ വ്യതിയാനം തിരിച്ചറിയാനുതകുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതിനായി ഭൌമ ശാസ്ത്രജ്ഞരുടെ സേവനവും പ്രയോജനപ്പെടുത്തും. ഭൂകമ്പ സാദ്ധ്യത പ്രദേശങ്ങളിലെ പാറക്കെട്ടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ശബ്ദ തരംഗങ്ങളുടെ വേഗം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇതിനോടകം […]

Continue Reading

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍ ഇന്ത്യയിലെ പല പ്രമുഖ സഭകളുടെയും ക്രൈസ്തവ സംഘടനകളുടെയും കണ്‍വന്‍ഷനുകള്‍ പതിവുപോലെ നടന്നു കഴിഞ്ഞു. ഇനിയും പലതും നടക്കാനുമുണ്ട്. ഈ വര്‍ഷവും ‘ആണ്ടുതോറും നടന്നു വരാറുള്ള’ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കണ്‍വന്‍ഷനുകള്‍ സമാപിക്കുകയുണ്ടായി.   പലതും വെറുമൊരു ചടങ്ങു മാത്രമായിരുന്നു. പ്രമുഖ സഭകളുടെ പല ഡിസ്ട്രിക്ടുകളുടെയും സെന്ററുകളുടെയും വാര്‍ഷിക കണ്‍വന്‍ഷനുകളും ഇതിനോടകം പരിസമാപിച്ചു. പലതും ബോറന്‍ യോഗങ്ങള്‍ മാത്രമായിരുന്നു. പങ്കെടുത്ത ആത്മീയരായ ചില സഹോദരങ്ങള്‍ സാക്ഷ്യം പറഞ്ഞത് കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. സെന്റര്‍ […]

Continue Reading

ഐപിസി സണ്ടേസ്കൂള്‍ ഫെസ്റ്റ്

ഐപിസി സണ്ടേസ്കൂള്‍ ഫെസ്റ്റ് തിരുവല്ല: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ‘സണ്ടേസ്കൂള്‍സ് ഫെസ്റ്റ് 2016’ ഡിസംബര്‍ 29 രാവിലെ 8.30 മുതല്‍ മഞ്ഞാടി ഐപിസി പ്രെയര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കും.   പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ എം. മാത്യു അദ്ധ്യക്ഷത വഹിക്കും. കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കുമായി വിവിധ സെക്ഷനുകള്‍ ഉണ്ടാകും.   ടീച്ചേഴ്സ് ട്രെയിനിംഗ്, പപ്പറ്റ് ഷോ, ഗെയിമുകള്‍ ‍, മാജിക്, കൗണ്‍സിലിംഗ് തുടങ്ങിയവ ഉണ്ടാകും.

Continue Reading

കേരളത്തിലെ യുവജനങ്ങളില്‍ 8-ല്‍ ഒരാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് റിപ്പോര്‍ട്ട്

കേരളത്തിലെ യുവജനങ്ങളില്‍ 8-ല്‍ ഒരാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേരളത്തില്‍ പ്രായപൂര്‍ത്തിയായ എട്ടുപേരില്‍ ഒരാള്‍ക്കു മാനസിക പ്രശ്നമുണ്ടെന്നു പഠന റിപ്പോര്‍ട്ട്. 18 വയസ്സിനു മുകളില്‍ പ്രായമുള്ള 12.43% പേര്‍ മാനസിക വെല്ലുവിളികളെ നേരിടുന്നവരാണെന്ന് സംസ്ഥാന മാനസീകാരോഗ്യ അതോറിട്ടിയും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നു നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.   കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ഇത് സര്‍ക്കാരിന്റെ ആരോഗ്യ നയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി […]

Continue Reading

വൈ. പി. ഇ. സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 26-28

വൈ. പി. ഇ. സ്റ്റേറ്റ് ക്യാമ്പ് ഡിസംബര്‍ 26-28 മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് യുവജന (വൈ.പി.ഇ) ക്യാമ്പ് 2016 ഡിസംബര്‍ 26 മുതല്‍ 28 വരെ ചെങ്ങന്നൂര്‍ പുത്തന്‍കാവ് SBS ക്യാമ്പ് സെന്ററില്‍ വച്ച് നടക്കും.   സ്റ്റേറ്റ് യൂത്ത് ഡയറക്ടര്‍ പാസ്റ്റര്‍ സജി ഏബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവര്‍സീയര്‍ റവ. സി. സി. തോമസ്, പാസ്റ്റര്‍മാരായ പി. ജി. മാത്യൂസ്, പി. ആര്‍ ‍. ബേബി, […]

Continue Reading