മിഷന്‍ ചലഞ്ച്

മിഷന്‍ ചലഞ്ച് കോട്ടയം: എജി കോട്ടയം സെക്ഷന്‍ മിഷന്‍ ബോര്‍ഡിന്റെയും പ്രെയര്‍ പാര്‍ട്നേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘മിഷന്‍ ചലഞ്ച്-2016’ സെമിനാറും പൊതുയോഗവും കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് റോഡിലുള്ള സെന്‍ട്രല്‍ എ.ജി. ചര്‍ച്ചില്‍ നടന്നു. പാസ്റ്റര്‍ എ. ഷാജി ഉദ്ഘാടനം ചെയ്തു. പകല്‍ 10 മുതല്‍ 1 വരെയും, 2 മുതല്‍ 4 വരെയും മിഷന്‍ സെമിനാറും, വൈകിട്ട് 6 മുതല്‍ 8.30 വരെ പൊതുയോഗവുമായി കൂടിവന്നു. പാസ്റ്റര്‍ റ്റി. ജെ. ശാമുവേല്‍ ക്ലാസെടുത്തു. എജി. സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിച്ചു. […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം

ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം സീയോന്‍ കുന്നില്‍ നടന്നു. ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി. തോമസ് പ്രസംഗിച്ചു. ശുശ്രൂഷയേക്കാള്‍ പ്രാധാനമാണ് ശുശ്രൂഷ ഏല്‍പ്പിച്ച ദൈവവുമായുള്ള ബന്ധമെന്നും, ശുശ്രൂഷയ്ക്ക് കളങ്കം വരുന്ന യാതൊന്നിലേക്കും കര്‍ത്തൃ ദാസന്മാരുടെ ശ്രദ്ധ തിരിയരുതെന്നും ഓവര്‍സീയര്‍ പറഞ്ഞു. അസിസ്റ്റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ ‍, ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ ‍, കോ-ര്‍ഡിനേറ്റര്‍മാര്‍ ‍, റിട്ട. ഡിസ്ട്രിക്ട് […]

Continue Reading

ലഹരിവിരുദ്ധ സുവിശേഷ റാലി

ലഹരിവിരുദ്ധ സുവിശേഷ റാലി മറിയപ്പള്ളി: എബനേസര്‍ പിവൈപിഎയുടെആഭിമുഖ്യത്തില്‍ മദ്യ-മയക്കുമരുന്നു ഉപയോഗത്തിനെതിരെ ബോധവത്ക്കരണവും സുവിശേഷ റാലിയും  മറിയപ്പള്ളി ജംഗ്ഷനില്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ ‍.എ. ഫ്ളാഗ് ഓഫ് ചെയ്തു. ശ്രീ. കെ. ശങ്കരന്‍ ‍, സാബു പള്ളിവാതുക്കല്‍ ‍, പാസ്റ്റര്‍ റജി ചാക്കോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പാസ്റ്റര്‍ പി.വൈ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചിങ്ങവനം, ഞാലിയാംകുഴി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍ ‍, കങ്ങഴ, 14-ാം മൈല്‍ ‍, കൊടുങ്ങൂര്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് കൊടുങ്ങൂര്‍ വൈരമാലക്കുന്ന് […]

Continue Reading

ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ സീനിയർ പാസ്റ്റർ P T കുര്യാക്കോസ് അന്തരിച്ചു

ചർച്ച് ഓഫ് ഗോഡ് ദൈവസഭയിലെ സീനിയർ പാസ്റ്റർ P T കുര്യാക്കോസ് അന്തരിച്ചു. 71 വയസ്സായിരുന്നു. മൃതദേഹം ഇന്നു 4 മണിക്ക് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് ദൈവസഭാ ഹാളിൽ എത്തിക്കും. സംസ്ക്കാരം നാളെ 2 മണിക്ക് ആറാം മൈൽ 27 ൽ ഉള്ള സെമിത്തേരിയിൽ.

Continue Reading

കൊട്ടാരക്കര 17-മതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍

കൊട്ടാരക്കര 17-മതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍ കൊട്ടാരക്കര: കേരള തിയോളജിക്കല്‍ സെമിനാരിയുടെയും, ഐ.പി.സി. മണ്ണൂര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 17-ാമതു ഹെബ്രോന്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 14-18 വരെ നടക്കും. ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസ് ജനറല്‍ കണ്‍വീനറായി. പാസ്റ്റര്‍മാരായ സുനില്‍ മടത്തറ, ജോണ്‍കുട്ടി ജോര്‍ജ്ജ്, ബിന്നി ജോണ്‍ തുടങ്ങിയവരടങ്ങിയ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Continue Reading

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത്

120 മണിക്കൂര്‍ പ്രാര്‍ത്ഥന കോട്ടയത്ത് കോട്ടയം: ഇന്ത്യയുടെ ആത്മീക ഉണര്‍വ്വിനായി കോട്ടയത്ത് 120 മണിക്കൂര്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്നു വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലാണു ‘തുറന്ന സ്വര്‍ഗ്ഗം’ പ്രാര്‍ത്ഥന. ഒരേസമയം 1000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഇവിടെ ക്രമപ്പെടുത്തുന്നത്. ഇന്ത്യയില്‍ വിവിധ സഭാവിഭാഗങ്ങളിലെ അദ്ധ്യക്ഷന്മാരും വിശ്വാസികളും പങ്കെടുക്കും. രാത്രിയും പകലും ഒരുപോലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ദൈവജനത്തിനു സൗകര്യപ്രദമായ സമയത്തു പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കും. ആഗ്രഹിക്കുന്നവര്‍ സമയം മുന്‍കൂട്ടി അറിയിക്കുന്നതു നന്നായിരിക്കും. ദൂരെനിന്നു വരുന്നവര്‍ക്കു താസമ, […]

Continue Reading

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍ മല്ലപ്പള്ളി: റിവൈവല്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ് ദൈവസഭ രജത ജൂബിലി കണ്‍വന്‍ഷന്‍ നവംബര്‍ 24-27 വരെ തുരുത്തിക്കാട് തുണ്ടിയംകുളം ജങ്ഷനു സമീപം ചിറയില്‍ ഗ്രൗണ്ടില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കുരുവിള ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ് കുമളി, റെജി ചെങ്കുളം, എബി ഐരൂര്‍ ‍, ഐ.സി. മാത്യു, സോജന്‍ സി. ജേക്കബ്, ബ്രദര്‍ സാം കൊന്നമൂട്ടില്‍ ‍, സിസിലി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിക്കും. […]

Continue Reading

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ തിരുവനന്തപുരം: പെന്തക്കോസ്തു മാറാനാഥാ ഗോസ്പല്‍ ചര്‍ച്ചിന്റെ 12-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ ഹെഡ്ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗിലെ കര്‍മ്മേല്‍ പ്രെയര്‍ ഹോളില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കെ.കെ. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ സാമുവേല്‍ മാത്യു, ജി.ജെ. അലക്സാണ്ടര്‍ ‍, എം.എ. വര്‍ഗീസ്, കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. പകല്‍ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ കോശി ഫിലിപ്പ്, കോശി മാത്യു, ജോസ് ഫിലിപ്പ്, സാമുവേല്‍ സൈമണ്‍ എന്നിവരും, കാത്തിരിപ്പു […]

Continue Reading

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ കുമ്പനാട്: ഇന്ത്യയിലെ പ്രമുഖ പെന്തെക്കോസ്ത് സമ്മേളനവും ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനുമായ കുമ്പനാട് കണ്‍വന്‍ഷന് ഒരുക്കങ്ങളാരംഭിച്ചു. 2017 ജനുവരി 15 മുതല്‍ 22 വരെ സഭാ ആസ്ഥാനത്ത് നടക്കുന്നത് 93ാമത് കണ്‍വന്‍ഷനാണിത്. ജനപങ്കാളിത്തം കൊണ്ടും പഴക്കം കൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണ് കുമ്പനാട് കണ്‍വന്‍ഷന്‍ ‍. ജനുവരി 15നു നടക്കുന്ന പ്രഥമ സമ്മേളനത്തില്‍ സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. […]

Continue Reading

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ മണക്കാല: ശാരോൻ ഫെലോഷിപ് ചർച്ച് സീനിയർ പാസ്റ്ററും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയസ്തംഭനം മൂലം രാത്രി 10 മണിയോടെ ആയിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്.

Continue Reading