ഇന്ത്യയുടെ പൊതുകടം 49 ലക്ഷം കോടി രൂപ

ഇന്ത്യയുടെ പൊതുകടം 49 ലക്ഷം കോടി രൂപ ന്യൂഡല്‍ഹി: ഇന്ത്യയുടെ പൊതുകടം 49.6 ലക്ഷം കോടി രൂപ. ആഭ്യന്തര കടബാദ്ധ്യത പൊതുകടത്തിന്റെ 91.7 ശതമാനവും. ജൂലൈ സെപ്റ്റംബര്‍ കാലയളവിലെ പൊതുകടം 49,60,472.3 കോടിയാണ്.   മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 2.8% വര്‍ദ്ധന. വിലക്കയറ്റത്തോത് സെപ്റ്റംബറില്‍ കുറഞ്ഞതും പണലഭ്യത ആശ്വാസകരമായ നിലയില്‍ എത്തിയതും സര്‍ക്കാരിന് പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്. വിദേശകടം 4.14 ലക്ഷം കോടിയാണ്.

Continue Reading

കര്‍ണ്ണാടകയില്‍ സഭാ ആരാധനാ സമയത്ത് സുവിശേഷ വിരോധികളുടെ ആക്രമണം

കര്‍ണ്ണാടകയില്‍ സഭാ ആരാധനാ സമയത്ത് സുവിശേഷ വിരോധികളുടെ ആക്രമണം ബംഗാരപേട്ട്: കര്‍ണ്ണാടകയിലെ ബംഗാരപേട്ടില്‍ ഞായറാഴ്ച സഭാ യോഗത്തിനിടയില്‍ സുവിശേഷ വിരോധികളുടെ ആക്രമണത്തില്‍ 8 വിശ്വാസികള്‍ക്ക് പരിക്കേറ്റു.   നവംബര്‍ 23ന് ഗംഗമ്മപ്പാളയത്തിലെ കാല്‍വറി അപ്പോസ്തോലിക് ചര്‍ച്ചിലെ സഭാ ആരാധന തുടങ്ങിയപ്പോള്‍ ‍, രാവിലെ 10.30ന് രാജേന്ദ്ര എന്ന ആളുടെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം ആളുകള്‍ ആരാധനയ്ക്കെത്തിയവരെ ക്രൂരമായി തല്ലിച്ചതച്ചു.   8 വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ കൃപാകുമാര്‍ ‍, വില്‍സണ്‍ എന്നിവരുടെ നില ഗുരുതരമാണ്. ഇരുവരേയും […]

Continue Reading

ബംഗാളില്‍ കുഞ്ഞിന് 4 കാലും 4 കൈയ്യും; ദൈവപുത്രനെന്നും ലോകാവസാനമെന്നുംനാട്ടുകാര്‍

ബംഗാളില്‍ കുഞ്ഞിന് 4 കാലും 4 കൈയ്യും; ദൈവപുത്രനെന്നും ലോകാവസാനമെന്നുംനാട്ടുകാര്‍ ബരൂയിപൂര്‍ ‍: പശ്ചിമബംഗാളിലെ ബരൂയിപൂരില്‍ ജനിച്ച ആണ്‍ കുഞ്ഞിന് 4 കൈയ്യും 4 കാലും. കുഞ്ഞിനെ കാണാന്‍ നാനാ ദിക്കില്‍നിന്നും ആളുകള്‍ ഒഴുകിയെത്തുന്നു.   കുട്ടി ദൈവത്തിന്റെ വരദാനമാണെന്നാണ് ഭൂരിഭാഗം ഗ്രാമീണരുടെയും വിശ്വാസം. ബ്രഹ്മദേവന്റെ അനുഗ്രഹമുള്ളതിനാലാണ് നാലു കൈകളും നാലു കാലുകളുമെന്നാണ് ആശുപത്രിയിലെ നേഴ്സുപോലും പ്രതികരിച്ചത്. എന്നാല്‍ മറ്റു ചിലരാകട്ടെ ലോകാവസാനത്തിന്റെ ലക്ഷണമാണെന്നു പറഞ്ഞു തെരുവില്‍ അലമുറയിടുന്നു.   ദൈവീക ശിശുവെന്ന് പേരുകേട്ട കുഞ്ഞിനെ കാണാന്‍ […]

Continue Reading

നിധി കൈക്കലാക്കാന്‍ മന്ത്രവാദി 9 കാരനെ കൊന്നു തിന്നു

നിധി കൈക്കലാക്കാന്‍ മന്ത്രവാദി 9 കാരനെ കൊന്നു തിന്നു നാഗ്പൂര്‍ ‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിധി കൈക്കലാക്കുന്നതിന് ഒമ്പതുകാരനെ കൊന്നുതിന്നു. നിധിശേഖരം കൈക്കലാക്കുന്നതിനു അമാനുഷിക ശക്തി കിട്ടുന്നതിനുവേണ്ടി മുന്ന പത്താന്‍ (47) എന്ന മന്ത്രവാദിയായ ഓട്ടോറിക്ഷാ ഡ്രൈവറാണ് ഈ പൈശാചിക കൃത്യം ചെയ്തത്.   വദര്‍ വസ്തിക്ക് സമീപത്തെ വരദയിലാണ് സംഭവം നടന്നത്. പ്രതി മുന്നയുടെ ബന്ധു കൂടിയായ രൂപേഷ് മൂലേ എന്ന കുട്ടിയേയാണ് കൊന്നു തിന്നത്. നവംബര്‍ 8ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി മുന്ന ആളൊഴിഞ്ഞ പ്രദേശത്ത് […]

Continue Reading

യുവജന ക്യാമ്പും ജനറല്‍ കണ്‍വന്‍ഷും

യുവജന ക്യാമ്പും ജനറല്‍ കണ്‍വന്‍ഷും കായംകുളം: ന്യൂലൈഫ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ യുവജനവിഭാഗമായ ന്യൂലൈഫ് ക്രിസ്ത്യന്‍ യൂത്ത് ഫെലോഷിപ്പിന്റെ സംസ്ഥാന ക്യാമ്പും കണ്‍വന്‍ഷനും ഡിസംബര്‍ 22-24 വരെ കായംകുളം പത്തിയൂര്‍ ലൈറ്റ് ഹൌസില്‍വച്ചു നടക്കും. സഭാ പ്രസിഡന്റ് റവ. ഫിലിപ്പ് റ്റി. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. യൂത്ത് പ്രസിഡന്റ് പാസ്റ്റര്‍ ഹര്‍ഷന്‍ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ ജോണ്‍ ശാമുവേല്‍ ‍-എറണാകുളം, ജെയ്സ്-പാണ്ടനാട്, രാജു-ആിക്കാട് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ‘ക്രിസ്തീയ ജീവിതവും അനുകരണവും’ എന്നതാണ് ക്യാമ്പ് തീം. താലന്തു […]

Continue Reading

കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗി

കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗി പാലക്കാട്: കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം പെരുകുന്നു. സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗികളാണെന്ന് കണക്ക്.   പ്രതിദിന ശരാശരിയില്‍ കേരളത്തില്‍ 3000 പേര്‍ വീതം പ്രമേഹ രോഗികളാകുന്നു. ഈ വര്‍ഷം ഇതുവരെ രോഗം പിടിപെട്ടവര്‍ 9 ലക്ഷം. രോഗബാധിതരില്‍ മുന്നില്‍ പുരുഷന്മാര്‍ ‍. ഏറ്റവും മുന്നിലുള്ള ജില്ല പാലക്കാടാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കാണിത്.   ആരോഗ്യവകുപ്പ് നടത്തുന്ന പകര്‍ച്ചവ്യാധിയിതര അസുഖങ്ങള്‍ക്കായുള്ള ക്യാമ്പുകളില്‍നിന്ന് ലഭിച്ച കണക്കുകളാണിത്. സംസ്ഥാന ജനതയുടെ 33.39 ശതമാനം പേര്‍ […]

Continue Reading

മദ്ധ്യപ്രദേശില്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും ആക്രമിച്ചു

മദ്ധ്യപ്രദേശില്‍ പാസ്റ്റര്‍മാരേയും വിശ്വാസികളേയും ആക്രമിച്ചു കോട്ടല: മധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ അതിക്രമിച്ചു കയറിയ സുവിശേഷ വിരോധികള്‍ പാസ്റ്ററേയും വിശ്വാസികളേയും ക്രൂരമായി മര്‍ദ്ദിച്ചു. നവംബര്‍ 4-ന് കോട്ടല ഗ്രാമത്തിലെ ബഥേല്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പ്രാര്‍ത്ഥനാ യോഗത്തിലാണ് ആക്രമണമുണ്ടായത്. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ റാണ പ്രാര്‍ത്ഥിച്ച് യോഗം ആരംഭിച്ചു. ഈ സമയം ഒരു കൂട്ടം ബജരംഗദള്‍ പ്രവര്‍ത്തകരെത്തി പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തി. പാസ്റ്റര്‍മാരേയും വിശ്വാസികളേയും മര്‍ദ്ദിച്ചവശരാക്കി വലിച്ചിഴച്ച് കൈകള്‍ ബന്ധിച്ചു നിര്‍ത്തി. തുടര്‍ന്ന് പോലീസിനെ വരുത്തി. പോലീസ് പാസ്റ്ററേയും വിശ്വാസികളേയും അറസ്റ്റു ചെയ്യുകയാണുണ്ടായത്. […]

Continue Reading

ഇന്ത്യാ-ഇസ്രായേല്‍ ബന്ധം ശക്തമാക്കും: രാജ്നാഥ്സിങ്

ഇന്ത്യാ-ഇസ്രായേല്‍ ബന്ധം ശക്തമാക്കും: രാജ്നാഥ്സിങ് ടെല്‍ അവീവ്: ഇന്ത്യാ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ഇസ്രായേല്‍ പര്യടനത്തിനിടയില്‍ ഇസ്രായേലി പ്രധാനമന്ത്രി ബ്യന്യാമീന്‍ നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.   നിലവില്‍ ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം ഭാവിയിലും ബന്ധങ്ങള്‍ ശക്തമാക്കാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. സന്ദര്‍ശന വേളയില്‍ ന്യുയോര്‍ക്കില്‍വച്ച് നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു.   മോദിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ദ്രുതഗതിയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുവാന്‍ അവസരമൊരുങ്ങിയെന്നു നെതന്യാഹു അഭിപ്രയപ്പെട്ടു. […]

Continue Reading

വ്യാജപരാതി: യു.പി.യില്‍ 10 പാസ്റ്റര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു

വ്യാജപരാതി: യു.പി.യില്‍ 10 പാസ്റ്റര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു സൂരജ്പൂര്‍: യു.പി.യില്‍ ഹൈന്ദവ മതമൌലികവാദികളുടെ വ്യാജ പരാതിയില്‍ 10 പാസ്റ്റര്‍മാരെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു.   ഗൌതംബുദ്ധ നഗര്‍ ജില്ലയിലെ സൂരജ്പൂരില്‍ കുലേസ്ര ഗ്രാമത്തില്‍ ആഗസ്റ്റ് 31നാണ് സംഭവം നടന്നത്. പ്രദേശത്തെ പെന്തക്കോസ്തു പാസ്റ്റര്‍ (കാല്‍വറി ആശ്രമം സേവാ സംഘ് എന്ന ചര്‍ച്ചിന്റെ പാസ്റ്റര്‍) റവ. ജോസഫ് വില്‍സന്റെ നേതൃത്വത്തില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി.   സ്ഥലത്തെ ആര്‍.എസ്സ്.എസ്സിന്റെ നേതാക്കള്‍ സൂരജ്പൂര്‍ പോലീസിനെ വിവരം […]

Continue Reading

ഇന്ത്യക്കാരായ 65 പേര്‍ നികുതി അടച്ചാല്‍ 9 കോടി ദരിദ്രര്‍ രക്ഷപെടും

ഇന്ത്യക്കാരായ 65 പേര്‍ നികുതി അടച്ചാല്‍ 9 കോടി ദരിദ്രര്‍ രക്ഷപെടും ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 65 പേര്‍ വിചാരിച്ചാല്‍ 9 കോടി ദരിദ്രരുടെ പട്ടിണിമാറ്റാന്‍ കഴിയുമെന്ന് സന്നദ്ധ സംഘടയായ ഓക്സ്ഫാം.   ധനികരായ ഈ 65 പേര്‍ക്ക് ഒന്നര ശതമാനം സ്വത്ത് നികുതി ചുമത്തിയാല്‍ ആ പണംകൊണ്ട് 9 കോടി ജനങ്ങളെ ദയനീയ ദാരിദ്യ്രത്തില്‍നിന്നു കരകയറ്റാനാകുമെന്നാണ് ഓക്സ്ഫാമിന്റെ പഠന റിപ്പോര്‍ട്ട്. 1990-കളില്‍ അതിസമ്പന്ന പട്ടികയില്‍ രണ്ടുപേര്‍മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 65 പേരുണ്ട്.   ഇവരുടെ മൊത്തം […]

Continue Reading