ഇന്ത്യയുടെ പൊതുകടം 49 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: ഇന്ത്യയുടെ പൊതുകടം 49.6 ലക്ഷം കോടി രൂപ. ആഭ്യന്തര കടബാദ്ധ്യത പൊതുകടത്തിന്റെ 91.7 ശതമാനവും.
ജൂലൈ സെപ്റ്റംബര്‍ കാലയളവിലെ പൊതുകടം 49,60,472.3 കോടിയാണ്.
മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 2.8% വര്‍ദ്ധന. വിലക്കയറ്റത്തോത് സെപ്റ്റംബറില്‍ കുറഞ്ഞതും പണലഭ്യത ആശ്വാസകരമായ നിലയില്‍ എത്തിയതും സര്‍ക്കാരിന് പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട്. വിദേശകടം 4.14 ലക്ഷം കോടിയാണ്.

