കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗി

Breaking News Features Health India Top News

കേരളത്തില്‍ മൂന്നിലൊരാള്‍ പ്രമേഹരോഗി
പാലക്കാട്: കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം പെരുകുന്നു. സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗികളാണെന്ന് കണക്ക്.

 

പ്രതിദിന ശരാശരിയില്‍ കേരളത്തില്‍ 3000 പേര്‍ വീതം പ്രമേഹ രോഗികളാകുന്നു. ഈ വര്‍ഷം ഇതുവരെ രോഗം പിടിപെട്ടവര്‍ 9 ലക്ഷം. രോഗബാധിതരില്‍ മുന്നില്‍ പുരുഷന്മാര്‍ ‍. ഏറ്റവും മുന്നിലുള്ള ജില്ല പാലക്കാടാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കാണിത്.

 

ആരോഗ്യവകുപ്പ് നടത്തുന്ന പകര്‍ച്ചവ്യാധിയിതര അസുഖങ്ങള്‍ക്കായുള്ള ക്യാമ്പുകളില്‍നിന്ന് ലഭിച്ച കണക്കുകളാണിത്. സംസ്ഥാന ജനതയുടെ 33.39 ശതമാനം പേര്‍ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ് കണക്ക്. ഇതില്‍ 17.37 ശതമാനം പേര്‍ പുരുഷന്മാരും 16.02 ശതമാനം സ്ത്രീകളുമാണ്. കേരളത്തില്‍ പ്രമേഹബാധിതരുടെ എണ്ണം വര്‍ഷം തോറും കൂടിക്കൂടി വരികയാണ്.

 

2012-ല്‍ പ്രതിമാസം ശരാശരി 58,917 പേര്‍ക്കായിരുന്നു പ്രമേഹം പിടിപെട്ടിരുന്നത്. 2013-ല്‍ ഇത് പ്രതിമാസം 80,000, 2014-ല്‍ 87,000 ആണ്. വ്യായാമക്കുറവ്, പുതിയ ഭക്ഷണശീലം എന്നിവയാണ് പ്രമേഹം ക്ഷണിച്ചു വരുത്തുന്നത്. കൂടാതെ എണ്ണപ്പലഹാരങ്ങളും, റെഡിമെയ്ഡ് ഭക്ഷണങ്ങളും കാരണമാകുന്നു.

 

പ്രധിവിധിയായി ധാരാളം പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. മരുന്നില്ലാത്ത പ്രമേഹം മറ്റ് രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പ്രമേഹ പരിശോധന എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളിലും പ്രാഥമിക കേന്ദ്രങ്ങളിലും സൌജന്യമാണ്. മരുന്നും തുടര്‍ പരിശോധനയും സൌജന്യമായി ലഭിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.