ബംഗ്ളാദേശില്‍ സ്നാനശുശ്രൂഷയ്ക്കിടയില് ആക്രമണം
ധാക്ക: വടക്കന്‍ ബംഗ്ളാദേശില്‍ ലാല്മോനിര്ഹത്തില് സ്നാനശുശ്രൂഷ നടക്കുന്നതിനിടയില്‍ മുസ്ളീങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റു.
നവംബര്‍ 9-ന് ഫെയ്ത്ത് ബൈബിള്‍ ചര്‍ച്ചിന്റെ സ്നാനശുശ്രൂഷ നടക്കുന്നതിനിടയില്‍ 200-ഓളം വരുന്ന മുസ്ളീങ്ങളെത്തി ആക്രമണം നടത്തുകയായിരുന്നു. സ്നാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കിയ പാസ്റ്റര്‍മാരായ സലിം ഹൈദര്‍ , ജോണ്‍ ആരിഫ് എന്നിവര്‍ക്കും നിരവധി വിശ്വാസികള്‍ക്കും പരിക്കേറ്റു.
സ്നാനപ്പെട്ട 42 പേര് ഇസ്ളാം സമുദായത്തില്‍നിന്നും രക്ഷിക്കപ്പെട്ടവരാണ്. ആക്രമണത്തിനുശേഷം മുസ്ളീങ്ങള്‍ പോലീസിനെ വരുത്തി. പോലീസ് പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു കസ്റ്റഡിയിലാക്കി.
ഒരു രാത്രി മുഴുവന്‍ വിശ്വാസികളേയും, രണ്ടു ദിവസം പാസ്റ്റര്‍മാരേയും കസ്റ്റഡിയില്‍ വച്ചശേഷം ജാമ്യത്തില്‍ വിട്ടു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം.

