കര്‍ണ്ണാടകയില്‍ സഭാ ആരാധനാ സമയത്ത് സുവിശേഷ വിരോധികളുടെ ആക്രമണം
ബംഗാരപേട്ട്: കര്‍ണ്ണാടകയിലെ ബംഗാരപേട്ടില്‍ ഞായറാഴ്ച സഭാ യോഗത്തിനിടയില്‍ സുവിശേഷ വിരോധികളുടെ ആക്രമണത്തില്‍ 8 വിശ്വാസികള്‍ക്ക് പരിക്കേറ്റു.
നവംബര്‍ 23ന് ഗംഗമ്മപ്പാളയത്തിലെ കാല്‍വറി അപ്പോസ്തോലിക് ചര്‍ച്ചിലെ സഭാ ആരാധന തുടങ്ങിയപ്പോള്‍ , രാവിലെ 10.30ന് രാജേന്ദ്ര എന്ന ആളുടെ നേതൃത്വത്തില്‍ എത്തിയ ഒരു സംഘം ആളുകള്‍ ആരാധനയ്ക്കെത്തിയവരെ ക്രൂരമായി തല്ലിച്ചതച്ചു.
8 വിശ്വാസികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ കൃപാകുമാര്‍ , വില്‍സണ്‍ എന്നിവരുടെ നില ഗുരുതരമാണ്. ഇരുവരേയും ജാലപ്പ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ ഡിസ്സൂസ്സയെ ബംഗാരപ്പേട്ട് പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്യുകയുണ്ടായി.
ചെറിയ കൂടിവരവായ ഈ സഭയുടെ ആരാധനാഹാളിന്റെ പണി പൂര്‍ത്തിയായി വരുന്നതില്‍ രോഷം കൊണ്ടായിരുന്നു ആക്രമണം. അക്രമികള്‍ പ്രാര്‍ത്ഥനാ ഹാളിലെ ഫര്‍ണ്ണീച്ചറുകളും അടിച്ചു തകര്‍ത്തു.

