യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി.

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി. ന്യൂഡല്‍ഹി: യോഗയെ എതിര്‍ക്കുന്നവര്‍ ഇവിടെ ജീവിക്കേണ്ടവരല്ലെന്നും അവര്‍ ഇന്ത്യ വിട്ടു പോകണമെന്നും ബി.ജെ.പി. എം.പി. ആദിത്യനാഥ്.   സൂര്യ നമസ്ക്കാരം ഒഴിവാക്കാനാവില്ലെന്നും അത് യോഗയുടെ അവിഭാജ്യഘടകമാണെന്നും ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ നിന്നുള്ള എം പി യായ ആദിത്യനാഥ് പറഞ്ഞു. അതേ സമയം അന്തര്‍ദ്ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലടക്കം നടത്തുന്ന പരിപാടിയില്‍നിന്നും സൂര്യ നമസ്ക്കാരം ഒഴിവാക്കി.   സൂര്യ നമസ്ക്കാരം നടത്തുന്നതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി […]

Continue Reading

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബറില്‍

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബറില്‍ മുംബൈ: ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് രജത ജൂബിലി കണ്വന്‍ഷന്‍ നവംബര്‍ 12-15 വരെ നവി മുംബൈ മാനസരോവറില്‍ നടക്കും. കണ്വന്‍ഷനോടനുബന്ധിച്ച് സമ്മേളനങ്ങള്‍ , പി വൈ പി എ സമ്മേളനം എന്നിവ നടക്കും. കണ്വന്‍ഷന്റെ അനുഗ്രഹത്തിനായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രാര്‍ഥന ഉണ്ടായിരിക്കും.   പാസ്റ്റര്‍ കുര്യന്‍ ചെറിയാന്‍ (പബ്ലിസിറ്റി കണ്വീനര്‍ ‍), മോന്‍സി പി. ജോര്‍ജ്ജ് (സാമ്പത്തികം), എം.സി. വര്‍ഗ്ഗീസ് (പരസ്യം) എന്നിവരടങ്ങിയ കമ്മറ്റികള്‍ […]

Continue Reading

തീവ്രവാദ ഭീഷണി: കെനിയയില്‍ 2000 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു

തീവ്രവാദ ഭീഷണി: കെനിയയില്‍ 2000 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു ഗരിസ്സ: കെനിയയില്‍ തീവ്രവാദി സംഘടനയായ അല്‍ ഷബാബിന്റെ ആക്രമണ ഭീഷണിയെത്തിടര്‍ന്ന് ക്രിസ്ത്യനികളായ 2000 സ്കൂള്‍ അദ്ധ്യപകര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ചു.   ഏപ്രില്‍ 2ന് ഗരിസ്സ യൂണിവേഴ്സിറ്റി കോളേജ് കാമ്പസില്‍ 148 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്ത മാതൃകയില്‍ സ്കൂളുകളിലും ഇനി ഇതുപോലുള്ള തുടര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന തീവ്രവദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് അദ്ധ്യാപകര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ അദ്ധ്യാപന ജോലി ഉപേക്ഷിക്കേണ്ടി വന്നത്.   ഇതിനെത്തുടര്‍ന്ന് രാജ്യത്ത് 95 […]

Continue Reading

സംഘ പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്തവനകളെ തള്ളി നരേന്ദ്ര മോഡി

സംഘ പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്തവനകളെ തള്ളി നരേന്ദ്ര മോഡി ന്യൂഡല്‍ഹി : സംഘപരിവാര്‍ നേതാക്കളുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ അനാവശ്യമാണെന്നും, ഒരു സമുദായത്തോടുള്ള അക്രമമോ, വേര്‍തിരിവോ വച്ചു പൊറുപ്പിക്കില്ലെന്നും മോഡി പറഞ്ഞു.   നമ്മുടെ ഭരണഘടന എല്ലാ പൌരന്മാര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കനുള്ള സ്വതന്ത്ര്യം നല്‍കുന്നുണ്ട്. അത് വില പേശാനുള്ളതല്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അടുത്തയിടെ ചില കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി ചില പരമര്‍ശങ്ങള്‍ നടത്തിയത് വിവദമായിരുന്നു.

Continue Reading

സഹോദരിമാര്‍ കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകുക: റവ. തോമസ് ഫിലിപ്പ്

സഹോദരിമാര്‍ കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകുക: റവ. തോമസ് ഫിലിപ്പ് ചരല്‍ക്കുന്ന് : ക്രിസ്തീയ വനിതകള്‍ ദൈവം ഏല്‍പ്പിച്ചിരിക്കുന്ന താലന്തുകള്‍ ദൈവ നാമ മഹത്വത്തിനായി വിനിയോഗിച്ച് കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകണമെന്ന് രക്ഷാധികാരി റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററില്‍ മെയ് 11 മുതല്‍ 13 വരെ നടന്ന യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് 13-മത് സംസ്ഥാന വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ക്രിസ്തുവിന്റെ കാന്തയായ സഭ ഈ ലോകത്തിലെ മാലിന്യങ്ങളൊന്നും പറ്റാതെ ജീവിത വിശുദ്ധിയും ഉപദേശ വിശുദ്ധിയും […]

Continue Reading

നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കും; യാത്രപോകുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി

നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കും; യാത്രപോകുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ന്യൂഡല്‍ഹി: ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന പദവിക്ക് മോഡി അര്‍ഹനാകും.   ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വിദേശ കാര്യ മന്ത്രി സുഷുമാ സ്വരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. എന്നല്‍ താന്‍ ഈ വര്‍ഷം തന്നെ ഇസ്രയേലും, പലസ്തീനും, യോര്‍ദ്ദാനും സന്ദര്‍ശിക്കുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഇസ്രായേല്‍ ഇന്ത്യയുടെ സൌഹൃദ […]

Continue Reading

ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പാസ്റ്ററെ ജയിലിലടച്ചു

ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പാസ്റ്ററെ ജയിലിലടച്ചു ഭുവനേശ്വര്‍ : ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പെന്തക്കോസ്തു പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു ജയിലില്‍ടച്ചു. മനോഹര്‍ ഗ്രാമത്തില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വന്നിരുന്ന പസ്റ്റര്‍ തിമോത്തി ചൈതന്യ മുന്‍ഷുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.   പസ്റ്ററിന്റെ പ്രവര്‍ത്തനത്താല്‍ പ്രദേശത്തു നിന്നും ആദിവാസികളായ 16 പേര്‍ വിശ്വാസത്തിലേക്കു വന്നിരുന്നു. ഇവരെ സ്നാനപ്പെടുത്തിയ മെയ് 20-ന് ബുധനാഴ്ച പോലീസ് എത്തി പാസ്റ്ററെ അറസ്റ്റു ചെയ്യുകയയിരുന്നു. ‘പണം നല്‍കി നിര്‍ബന്ധിത മ്ത […]

Continue Reading

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ‍: നരേന്ദ്രമോഡി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ ‍-അമേരിക്കന്‍ ക്രൈസ്തവര്‍

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ‍: നരേന്ദ്രമോഡി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ ‍-അമേരിക്കന്‍ ക്രൈസ്തവര്‍ വാഷിംഗ്ടണ്‍ ‍: ഇന്‍ഡ്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന സംഘടിത അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ അമേരിക്കന്‍ ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടു.   ഇന്‍ഡ്യയില്‍ ക്രൈസ്തവ വിശ്വാസികളും അവരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയുണ്ട്. അക്രമികള്‍ക്കെതിരെ പ്രധാനമന്ത്രി ശക്തമായി നടപടികള്‍ കൈക്കൊള്ളണമെന്ന് ദി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ‍-അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (എഫ്.ഐ.എ.സി.ഒ.എന്‍ ‍.എ.) ആവശ്യപ്പെട്ടു.   […]

Continue Reading

പെന്തകോസ്ത് വിശ്വാസികളുടെ പ്രാര്‍ഥനയ്ക്കിടെ ആര്‍എസ്എസ് ആക്രമണം

പെന്തകോസ്ത് വിശ്വാസികളുടെ പ്രാര്‍ഥനയ്ക്കിടെ ആര്‍എസ്എസ് ആക്രമണം ആറ്റിങ്ങല്‍ പെന്തകോസ്ത് സഭാ വിശ്വാസികളുടെ പ്രാര്‍ഥനയ്ക്കിടെ ആര്‍എസ്എസ് ആക്രമണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇരുപത്തഞ്ചോളം വരുന്ന ആര്‍എസ്എസ് സംഘം കമ്പുകളും കുറുവടിയുമായെത്തിയാണ് ആക്രമണംനടത്തിയത്.   പ്രാര്‍ഥന നടന്നിരുന്ന ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളിലെ കസേരകളും ഫാനും മറ്റ് ഉപകരണങ്ങളും ക്രമികള്‍ അടിച്ചു തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് കനത്ത സുരക്ഷ ഒരിക്കിയിട്ടുണ്ട്. ബി സത്യന്‍ എംഎല്‍എയും പ്രദേശത്തെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമെത്തിയാണ് ആക്രമണത്തിനിരയായവരെ രക്ഷിച്ചത്. എല്ലാ ഞായറാഴ്ചകളിലും ഇവിടെ […]

Continue Reading

മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ തുല്യാവകാശം

മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ തുല്യാവകാശം ന്യൂഡല്‍ഹി: രക്ഷാകര്‍ത്തൃ നിയമങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കി.   രക്ഷിതാക്കള്‍ വിവാഹമോചനം നേടുന്നതോടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കുവാനും അവരുടെ ക്ഷേമം ഉറപ്പു വരുത്തുവാനും ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രക്ഷിതാവ് എന്ന നിലയില്‍ പിതാവിനൊപ്പം മാതാവിനും തുല്യ പങ്കാളിത്തം നല്‍കണം. വിവാഹമോചന കേസുകളില്‍ കുട്ടികളെ മാതാപിതാക്കളില്‍ ഒരാളുടെ സംരക്ഷണയില്‍ വിടുന്ന നിലവിലെ രീതിക്കു പകരം രണ്ടുപേര്‍ക്കും ഉത്തരവാദിത്വം നല്‍കാനും റിപ്പോര്‍ട്ട് […]

Continue Reading