ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന്

ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി ലേലത്തിന് ലണ്ടന്‍ ‍: ഇംഗ്ളീഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വ്വ പ്രതി 35,000 പൌണ്ടിന് (ഏകദേശം 34,55,000 രൂപ) ലേലത്തിന്.   1537-ല്‍ വില്യം ടിന്‍ഡല്‍ പുതിയ നിയമം അച്ചടിക്കുകയായിരുന്നു. ടിന്‍ഡലിന്റെ ബൈബിള്‍ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ അച്ചടിച്ചത് 1526-ലും. 1960-കളില്‍ കേംബ്രിജിലെ ഒരു പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നും തുച്ഛമായ തുകയ്ക്കാണ് ലേലത്തിനു വച്ചയാള്‍ ഈ അപൂര്‍വ്വ ബൈബിള്‍ വാങ്ങിയത്. ലണ്ടനില്‍ അടുത്ത ദിവസം ലേലം നടക്കും.

Continue Reading

ലോകം വീണ്ടും മഹാ മാന്ദ്യത്തിലേക്ക്: ഡോ. രഘുറാം രാജന്‍

ലോകം വീണ്ടും മഹാ മാന്ദ്യത്തിലേക്ക്: ഡോ. രഘുറാം രാജന്‍ ലണ്ടന്‍ ‍: ലോകം വീണ്ടുമൊരു മഹാ മാന്ദ്യത്തിലേക്കു പോകുകയാണെന്നു റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യാ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ ‍. കേന്ദ്ര ബാങ്കുകള്‍ വിപത്ത് ഒഴിവാക്കാന്‍ തക്ക നയങ്ങള്‍ ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.   ലണ്ടന്‍ ബിസിനസ്സ് സ്കൂളില്‍ ഒരു കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നാണയിധി (ഐ.എം.എഫ്) യില്‍ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്നു രഘുറാം രാജന്‍ ‍. 2008-ല്‍ ആരംഭിച്ച വലിയ മാന്ദ്യത്തെപ്പറ്റി 2005-ല്‍ […]

Continue Reading

ജീവനുള്ള സ്വന്തം കുഞ്ഞിന്റെ തലയിലെ മാംസം അമ്മ തിന്നു

ജീവനുള്ള സ്വന്തം കുഞ്ഞിന്റെ തലയിലെ മാംസം അമ്മ തിന്നു കൊല്‍ക്കൊത്ത: രണ്ടു വയസ്സുള്ള സ്വന്തം മകളുടെ തലയില്‍നിന്നും ഒരു ഭാഗത്തെ ഇറച്ചി വെട്ടിത്തിന്ന അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ ഗോപാല്‍പൂരില്‍ ജൂണ്‍ 25 വ്യാഴാഴ്ചയാണ് ഇന്നുവരെ നാം കേട്ടില്ലില്ലാത്ത സംഭവം നടന്നത്.   42 കാരിയായ പ്രമീള മൊണ്ടലാണ് തന്റെ കുഞ്ഞ് ഭാരതിയുടെ തലയിലെ ഇറച്ചി തിന്നത്. പ്രമീളയുടെ അളിയനായ ദബ്ലു മൊണ്ടലാണ് പ്രമീളയുടെ ഈ ക്രൂര കൃത്യം കണ്ട് ഓടിവന്ന് […]

Continue Reading

പാസ്റ്റര്‍ ജിജി പി. പോളിനെ അറസ്റ്റു ചെയ്തു

പാസ്റ്റര്‍ ജിജി പി. പോളിനെ അറസ്റ്റു ചെയ്തു ബസ്തര്‍ : ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജിജി പി. പോളിനെ ഛത്തിസ്ഗഢ് പോലീസ് ജൂണ്‍ 22-ന് അറസ്റ്റു ചെയ്തു. അറസ്റ്റ് കാരണം വ്യകതമല്ല.   പത്തനംതിട്ട ജില്ലയിലെ പുതുക്കുളം സ്വദേശിയായ ജിജി പി. പോള്‍ 1991 മുതല്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ മിഷണറി പ്രവര്‍ത്തനം നടത്തി വരികയാണ്. ഇപ്പോള്‍ ഫെയ്ത്ത് ഗോസ്പല്‍ മിഷന്‍ പ്രസിഡന്റ്, ഫെയ്ത്ത് ബൈബിള്‍ ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ‍, ഫെയ്ത്ത് ചൈല്‍ഡ് […]

Continue Reading

ഭൂഗര്‍ഭ ജലം അപ്രത്യക്ഷമാകുന്നു, നാസയുടെ മുന്നറിയിപ്പ്

ഭൂഗര്‍ഭ ജലം അപ്രത്യക്ഷമാകുന്നു, നാസയുടെ മുന്നറിയിപ്പ് വാഷിംഗ്ടണ്‍ : ഭൂമിയില്‍നിന്ന് ഭൂഗര്‍ഭ ജലം അതിവേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് നാസയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ സ്ഥിതിയും അതീവ ഗുരുതരമാണ്.   ഉപഗ്രഹ വിവരങ്ങളെ ആസ്പദമാക്കിയുള്ള പഠനം വെളിപ്പെടുത്തുന്നതാണ് ഇത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന ഭൂഗര്‍ഭ സ്രോതസ്സുകളില്‍ ഒന്ന് സിന്ധു നദീ തടമാണ്. പാക്കിസ്ഥാനിലും, ഇന്ത്യയിലുമുള്‍പ്പെടെ ലക്ഷക്കണക്കിന് മനുഷ്യരാണ് ഇതിനെ അതിജീവനത്തിനായി ആശ്രയിക്കുന്നത്.   ലോകത്തിലെ മൂന്നിലൊന്നു ഭൂഗര്‍ഭ ജല സ്രോതസ്സുകളും മനുഷ്യ ഉപയോഗത്താല്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. വളരെ സൂഷ്മതയോടെ ഉപയോഗിച്ചില്ലെങ്കില്‍ […]

Continue Reading

കേന്ദ്ര സ്കൂളുകളില്‍ യോഗ നിര്‍ബന്ധിത പാഠ്യ വിഷയമാക്കുമെന്ന് കേന്ദ്ര മന്ത്രി

കേന്ദ്ര സ്കൂളുകളില്‍ യോഗ നിര്‍ബന്ധിത പാഠ്യ വിഷയമാക്കുമെന്ന് കേന്ദ്ര മന്ത്രി ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്കൂളുകളിലും അദ്ധ്യാപക പരിശീലന കോഴ്സുകളിലും യോഗ നിര്‍ബന്ധിത പാഠ്യ വിഷയമായി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി.   ആറുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായിരിക്കും യോഗ ഉള്‍പ്പെടുത്തുക. നാഷണല്‍ യോഗ ടീച്ചേഴ്സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം. അതേസമയം യോഗ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. പക്ഷേ കേന്ദ്രീയ വിദ്യാലയങ്ങള്‍ ‍, ജവഹര്‍ […]

Continue Reading

മാഗി ഉപയോഗിച്ചവരുടെ രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതലെന്ന് പഠനം

മാഗി ഉപയോഗിച്ചവരുടെ രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതലെന്ന് പഠനം ന്യൂഡല്‍ഹി: മാഗിക്കു പുറമേ സമാന സ്വഭാവമുള്ള മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ലെഡിന്റെ (ഈയത്തിന്റെ) അളവ് കൂടുതലായിരിക്കാമെന്ന് പഠന റിപ്പോര്‍ട്ട്.   പൂനെ കേന്ദ്രീകരിച്ച് നടന്ന രക്ത പരിശോധനയിലാണ് ഇത്തരമൊരു സൂചനയുള്ളത്. വിവിധ സമയങ്ങളിലായി 309 പേരുടെ രക്തം പരിശോധിച്ചതില്‍ 43 ശതമാനം പേരിലും ഈയത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് പരിശോധനാ ഫലം വെളിപ്പെടുത്തുന്നു. ഗോള്‍വില്‍ക്കര്‍ മെട്രി പോളിസ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് പഠനം നടത്തിയത്. 2014 ജൂണ്‍ […]

Continue Reading

നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം എവറസ്റ്റിനു മൂന്നു സെന്റീമീറ്റര്‍ സ്ഥാനചലനം

നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം എവറസ്റ്റിനു മൂന്നു സെന്റീമീറ്റര്‍ സ്ഥാനചലനം ബീജിംങ് : നേപ്പാളിനെ പിടിച്ചു കുലുക്കിയ വന്‍ ഭൂകമ്പത്തിന്റെ അനന്തരഫലമായി ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനു സ്ഥാന ചലനം.   തെക്കു പടിഞ്ഞാറന്‍ ദിശയിലായി മൂന്നു സെന്റീമീറ്ററാണു സ്ഥാനചലനമെന്നു ചൈനീസ് പത്രമായ ചൈന ഡെയ്ലി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതിവര്‍ഷം നാലു സെന്റീമീറ്ററെന്ന തോതില്‍ എവറസ്റ്റ് വടക്കു കിഴക്കോട്ടു നീങ്ങുന്നുവെന്നാണ് കണക്ക്. ഈ കാലയളവില്‍ എവറസ്റ്റിനു മൂന്നു സെന്റീമീറ്ററോളം ഉയരം കൂടുകയും ചെയ്തു. […]

Continue Reading

വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു

വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു രോഗങ്ങളൊന്നുമില്ലെങ്കിലും വിറ്റാമിന്‍ ഗുളികകള്‍ കഴിച്ചാല്‍ ആരോഗ്യവും വണ്ണവും വര്‍ദ്ധിക്കുമെന്നുള്ള ചിന്താഗതിയില്‍ സ്വന്തമായി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വിറ്റാമിന്‍ ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ കൂടി വരികയാണ്.   ഇത്തരക്കാര്‍ ഇനി സൂക്ഷിക്കണം. അമിതമായ അളവില്‍ വിറ്റാമിന്‍ ഗിളികകള്‍ സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെന്വറിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ബീറ്റാ കരോട്ടിന്‍ ‍, ഫോളിക് ആസിഡ് എന്നീ ഗുളികകള്‍ മൃഗങ്ങളില്‍ ഉപയോഗിച്ചായിരുന്നു […]

Continue Reading

ബീഹാര്‍ മിഷന്‍ , പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നു

ബീഹാര്‍ മിഷന്‍ , പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നു ദൈവിക ദര്‍ശന പ്രകാരം ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി, ഭാരത പെന്തക്കോസ്തു പ്രസ്ഥാനങ്ങളിലെ പ്രഥമ സംരംഭമായ പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ബീഹാര്‍ മിഷന്റെ നേതൃത്വത്തില്‍ മുണ്ടിയപ്പള്ളിയില്‍ (തിരുവല്ല) ആരംഭിക്കുന്നു.   ഒരു പുരുഷായുസ്സ് മുഴുവനും കര്‍ത്തൃവേലയില്‍ ആയിരിക്കുകയും, സ്വന്തമായി സ്ഥലമോ, ഭവനമോ ഇല്ലത്തതും, മക്കളുടെയോ, ബന്ധുക്കളുടെയോ, സഭയുടെയോ, സംഘടനകളുടെയോ സഹായമോ ലഭിക്കത്തതുമായ നിര്‍ദ്ധനരായ ദൈവദാസന്മാര്‍ക്ക് സൌജന്യമായി കെയര്‍ സെന്ററില്‍ പ്രവേശനം നല്‍കുന്നു.   ആദ്യമായി കേരളത്തിലെ ഓരോ ജില്ലയില്‍നിന്നും […]

Continue Reading