ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പാസ്റ്ററെ ജയിലിലടച്ചു

Breaking News India Top News

ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പാസ്റ്ററെ ജയിലിലടച്ചു
ഭുവനേശ്വര്‍ : ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പെന്തക്കോസ്തു പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു ജയിലില്‍ടച്ചു. മനോഹര്‍ ഗ്രാമത്തില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വന്നിരുന്ന പസ്റ്റര്‍ തിമോത്തി ചൈതന്യ മുന്‍ഷുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

 

പസ്റ്ററിന്റെ പ്രവര്‍ത്തനത്താല്‍ പ്രദേശത്തു നിന്നും ആദിവാസികളായ 16 പേര്‍ വിശ്വാസത്തിലേക്കു വന്നിരുന്നു. ഇവരെ സ്നാനപ്പെടുത്തിയ മെയ് 20-ന് ബുധനാഴ്ച പോലീസ് എത്തി പാസ്റ്ററെ അറസ്റ്റു ചെയ്യുകയയിരുന്നു. ‘പണം നല്‍കി നിര്‍ബന്ധിത മ്ത പരിവര്‍ത്തനം നടത്തി’ എന്ന വ്യാജേ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

 

4 ദിവസം പിന്നിട്ടിട്ടും പാസ്റ്റര്‍ക്ക് ജാമ്യം ലഭിച്ചില്ല. പാസ്റ്റര മുന്‍ഷു 2014-ലും ബാഞ്ചജോഡി ഗ്രാമത്തില്‍ 16-ഓളം ആദിവാസി കുടുംബങ്ങളില്‍ നിന്നും വിശ്വാസത്തിലേക്കു വന്നവരെ സ്നാനപ്പെടുത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.