ദുര്‍മന്ത്രവാദം ആരോപിച്ച് കത്തോലിക്കരുടെ വീടുകള്‍ കത്തിച്ചു

ദുര്‍മന്ത്രവാദം ആരോപിച്ച് കത്തോലിക്കരുടെ വീടുകള്‍ കത്തിച്ചു പഞ്ചഗഢ് : ബംഗ്ലാദേശില്‍ ദുര്‍മന്ത്രവാദം ചെയ്യുന്നുവെന്നാരോപിച്ച് കത്തോലിക്കരുടെ വീടുകള്‍ മുസ്ലീങ്ങള്‍ അഗ്നിക്കിരയാക്കി. നവംബര്‍ 5-ന് വടക്കന്‍ ബംഗ്ലാദേശിലെ പഞ്ചഗഢ് ജില്ലയിലെ കമര്‍പരയിലാണ് സംഭവം നടന്നത്.   ഇവിടത്തെ കത്തോലിക്കാ വിശ്വാസികളായ ചില കുടുംബങ്ങള്‍ ദുര്‍മന്ത്രവാദം നടത്തുന്നു എന്നാരോപിച്ച് സമീപ ഗ്രാമങ്ങളില്‍നിന്നും വന്ന ഒരുസഘം മുസ്ലീങ്ങള്‍ വീടുകള്‍ കത്തിക്കുകയായിരുന്നു. ആളപായങ്ങളുണ്ടായിട്ടില്ല. “ഒരു വര്‍ഷമായി മുസ്ലീങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കുന്നു. ദുര്‍മന്ത്രവാദം ചെയ്യുന്നുവെന്നാണ് ആരോപണം. വീടുകള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നു.   എന്നാല്‍ കഴിഞ്ഞ […]

Continue Reading

ഛത്തീസ്ഗഢില്‍ സഭാ ആരാധനയ്ക്കിടയില്‍ പാസ്റ്ററേയും വിശ്വാസികളേയും തല്ലിച്ചതച്ചു

ഛത്തീസ്ഗഢില്‍ സഭാ ആരാധനയ്ക്കിടയില്‍ പാസ്റ്ററേയും വിശ്വാസികളേയും തല്ലിച്ചതച്ചു കൊഹ്കമേട്ട : ഛത്തീസ്ഗഢില്‍ ഗ്രാമത്തിലെ ഒരു സ്വതന്ത്ര പെന്തക്കോസ്ത് സഭയുടെ ആരധനയ്ക്കിടയില്‍ പുറത്തുനിന്നും എത്തിയ ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണത്തില്‍ പാസ്റ്റര്‍ക്കും നിരവധി വിശ്വാസികള്‍ക്കും ഗുരുതരമായി പരിക്കേറ്റു.   ഒക്ടോബര്‍ 25ന് ഞായറാഴ്ച രാവിലെ ബസ്തര്‍ ജില്ലയിലെ കൊഹ്കമേട്ട ഗ്രാമത്തിലെ ഒരു സ്വതന്ത്ര പെന്തക്കോസ്തു സഭയുടെ ആരാധനാ സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. സഭാ ശുശ്രൂഷകന്‍ മേട്ടു കര്‍മ്മയുടെ (31) നേതൃത്വത്തില്‍ സഭായോഗം നടക്കുകയായിരുന്നു. ഈ സമയം കുട്ടികള്‍ ‍, […]

Continue Reading

മിഷനറീസ് ഓഫ് ചരിറ്റിയുടെ ലൈസന്‍സ് കേന്ദ്ര ഗവണ്മെന്റ് റദ്ദാക്കി

മിഷനറീസ് ഓഫ് ചരിറ്റിയുടെ ലൈസന്‍സ് കേന്ദ്ര ഗവണ്മെന്റ് റദ്ദാക്കി മദര്‍ തെരേസ തുടങ്ങി വെച്ച Missionaries of Charity(മിഷനറീസ്‌ ഓഫ് ചാരിറ്റി) എന്ന പാവപ്പെട്ടവര്‍ക്കും ആരുമില്ലത്തവര്‍ക്കും മാറാ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ അനാഥാലയങ്ങളുടെ 16ല്‍ 13 എണ്ണത്തിന്റെയും ലൈസന്‍സ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ റദ്ദാക്കി.   കഴിഞ്ഞ ദിവസം ആരും ശ്രദ്ധിക്കാതിരിക്കാന്‍ ഭരണാധികാരികളുടെ സഹായത്തോടെ മാധ്യമങ്ങള്‍ ചെറിയ കോളത്തില്‍ ഒതുക്കികളഞ്ഞ ഈ വാര്‍ത്ത, നിങ്ങളില്‍ ആരൊക്കെ വായിച്ചു കാണും എന്ന് അറിയില്ല.   കേന്ദ്ര ഗവണ്‍മെന്റ്‌ കഴിഞ്ഞ […]

Continue Reading

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു ഖുന്തി: ഝാര്‍ഖണ്ഡില്‍ സ്വതന്ത്ര പെന്തക്കോസ്തു ചര്‍ച്ച് പാസ്റ്റര്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു.   ഖുന്തി ജില്ലയിലെ സന്ധിഹ് ഗ്രാമത്തില്‍ സഭാ പ്രവര്‍ത്തനം നടത്തി വന്നിരുന്ന പാസ്റ്റര്‍ ചാമു ഹസ്ദ പുര്‍ത്തി (54) ആണ് വെടിയേറ്റു മരിച്ചത്. ഒക്ടോബര്‍ 12-ന് രാത്രിയില്‍ ഒരു പ്രാര്‍ത്ഥനാ ഭവനത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു സംഘം ആളുകളെത്തി വെടിവച്ചു കൊലപ്പെടുത്തിയത്.   പാസ്റ്റര്‍ ചാമു ഈ പ്രദേശത്തെ ഊര്‍ജ്ജസ്വലനായ സുവിശേഷ പ്രവര്‍ത്തകനാണ്. നാട്ടുകാരുടെ ഇടയില്‍ പ്രിയങ്കരനുമായിരുന്നു ഇദ്ദേഹം. എന്നാല്‍ […]

Continue Reading

മദ്ധ്യപ്രദേശില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് അവശനാക്കി

മദ്ധ്യപ്രദേശില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് അവശനാക്കി ഫട്ടിഗുഡ: മദ്ധ്യപ്രദേശില്‍ ജാംബുവയിലെ ഫട്ടിഗുഡയില്‍ പാസ്റ്ററെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി.   ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 10ന് ഫട്ടിഗുഡയില്‍ ഷാലേം ചര്‍ച്ചിന്റെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വന്ന പാസ്റ്റര്‍ അജ്മര്‍ സിംങ് ദാമറിനെയാണ് ഹിന്ദുക്കളായ 20 അംഗ സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.   പാസ്റ്റര്‍ അജ്മര്‍ തന്റെ സഭയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അക്രമികളെത്തി പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും പാസ്റ്ററെ മര്‍ദ്ദിക്കുകയും ചവിട്ടുകയും […]

Continue Reading

മദ്ധ്യപ്രദേശില്‍ 3 മിഷണറി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

മദ്ധ്യപ്രദേശില്‍ 3 മിഷണറി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു സത്ന: മദ്ധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്തു വന്ന 3 പെന്തക്കോസ്തു വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു.   സത്ന ജില്ലയില്‍ മജ്ഗവാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്കൂള്‍ കേന്ദ്രീകരിച്ച് സുവിശേഷ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ചെന്നൈ സ്വദേശി സ്റ്റീഫന്‍ രാജ്കുമാര്‍ (40), മദ്ധ്യപ്രദേശിലെ രേവ സ്വദേശി ഹരിലാല്‍ (20) യു.പി. സ്വദേശി അനില്‍ കുമാര്‍ എന്നിവരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ഒക്ടോബര്‍ 3ന് ശനിയാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റു […]

Continue Reading

ആന്ധ്രയില്‍ മനുഷ്യ ബലി: അഞ്ചു വയസുകാരന്റെ ജഡം കണ്ടെത്തി

ആന്ധ്രയില്‍ മനുഷ്യ ബലി: അഞ്ചു വയസുകാരന്റെ ജഡം കണ്ടെത്തി ഓഗോള്‍ : ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ അഞ്ച് വയസുള്ള ആണ്‍കുട്ടിയെ ബലി നല്‍കി. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് സൂചന.   പ്രകാശം ജില്ലയിലെ പൊകുരു ഗ്രാമത്തിലാണ് സംഭവം നടന്നത്. അംഗന്‍വാടിയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ കുട്ടിയെ കഴുത്തറത്തു കൊല്ലുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു തിരുമല റാവു എന്ന ദുര്‍മന്ത്രവാദിയുടെ വീട്ടില്‍ കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷിച്ചു ചെന്നു.   പൂട്ടിക്കിടന്ന വീട്ടില്‍ കുട്ടിയുടെ ജഡം കാണപ്പെടുകയായിരുന്നു. രോക്ഷാകുലരായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചവശാനാക്കിയശേഷം […]

Continue Reading

മതപരിവര്‍ത്തനം തടയാന്‍ രണ്ടു എം.പി.മാര്‍ സ്വകാര്യ ബില്‍ കൊണ്ടുവരുന്നു

മതപരിവര്‍ത്തനം തടയാന്‍ രണ്ടു എം.പി.മാര്‍ സ്വകാര്യ ബില്‍ കൊണ്ടുവരുന്നു ലക്നൌ: ഇന്ത്യയില്‍ മതപരിവര്‍ത്തനം തടയാന്‍ രണ്ടു ബി.ജെ.പി. എം.പിമാര്‍ സ്വകാര്യ ബില്‍ കൊണ്ടുവരും.   എം.പി.മാരായ യോഗി ആദിത്യനാഥ്, തരുണ്‍ വിജയ് എന്നിവരാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. യോഗി ആദിത്യനാഥ് ലോക് സഭയിലും, തരുണ്‍ വിജയ് രാജ്യ സഭയിലും ബില്‍ അവതരിപ്പിക്കും.   പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഗോരഖ്പൂരില്‍ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് എം.പി.മാര്‍ ഇക്കാര്യം അറിയിച്ചത്.   ഹിന്ദുക്കളെ […]

Continue Reading

ഇന്ത്യയില്‍ മൂന്നിലൊന്നുപേരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍

ഇന്ത്യയില്‍ മൂന്നിലൊന്നുപേരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പിടിയില്‍ ‍.   ഇതില്‍ 60 ശതമാനം പേരും തങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളതിനെക്കുറിച്ച് ബോധവാന്മാരല്ല. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ.) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.   കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലാണ് ഇന്ത്യാക്കാരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കൂടുതലായി കണ്ടുവരുന്നതെന്നു സി.എസ്.ഐ. പ്രസിഡന്റ് എച്ച്.കെ. ചോപ്ര പറഞ്ഞു. ജനസംഖ്യയില്‍ 42% പേരാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പിടിയിലുള്ളത്.   രാജ്യത്തെ […]

Continue Reading

എ.ടി.എമ്മുകളില്‍ 50 രൂപാ നോട്ട് ലഭ്യമാക്കാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം

എ.ടി.എമ്മുകളില്‍ 50 രൂപാ നോട്ട് ലഭ്യമാക്കാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ 50 രൂപയുടെ നോട്ട് ലഭ്യമാക്കണമെന്ന് എല്ലാ ബാങ്കുകള്‍ക്കും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.   നിലവില്‍ 100, 500, 1000 രൂപാ നോട്ടുകളാണ് എ.ടി.എമ്മുകളില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് ബാങ്കിന്റെ അപൂര്‍വ്വം ചില എ.ടി.എമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ 50 രൂപാ നോട്ട് ലഭിക്കുന്നത്. ആര്‍ ‍.ബിയുടെ പുതിയ നിര്‍ദ്ദേശം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും.

Continue Reading