ദുര്‍മന്ത്രവാദം ആരോപിച്ച് കത്തോലിക്കരുടെ വീടുകള്‍ കത്തിച്ചു

Breaking News Global India

ദുര്‍മന്ത്രവാദം ആരോപിച്ച് കത്തോലിക്കരുടെ വീടുകള്‍ കത്തിച്ചു
പഞ്ചഗഢ് : ബംഗ്ലാദേശില്‍ ദുര്‍മന്ത്രവാദം ചെയ്യുന്നുവെന്നാരോപിച്ച് കത്തോലിക്കരുടെ വീടുകള്‍ മുസ്ലീങ്ങള്‍ അഗ്നിക്കിരയാക്കി. നവംബര്‍ 5-ന് വടക്കന്‍ ബംഗ്ലാദേശിലെ പഞ്ചഗഢ് ജില്ലയിലെ കമര്‍പരയിലാണ് സംഭവം നടന്നത്.

 

ഇവിടത്തെ കത്തോലിക്കാ വിശ്വാസികളായ ചില കുടുംബങ്ങള്‍ ദുര്‍മന്ത്രവാദം നടത്തുന്നു എന്നാരോപിച്ച് സമീപ ഗ്രാമങ്ങളില്‍നിന്നും വന്ന ഒരുസഘം മുസ്ലീങ്ങള്‍ വീടുകള്‍ കത്തിക്കുകയായിരുന്നു. ആളപായങ്ങളുണ്ടായിട്ടില്ല. “ഒരു വര്‍ഷമായി മുസ്ലീങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കുന്നു. ദുര്‍മന്ത്രവാദം ചെയ്യുന്നുവെന്നാണ് ആരോപണം. വീടുകള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നു.

 

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകളെത്തി പരസ്യമായി ഞങ്ങളുടെ വീടുകള്‍ക്കുനേരെ കല്ലെറിഞ്ഞു. തുടര്‍ന്നു ഞങ്ങളെ വീടുകള്‍ക്കുള്ളിലാക്കി ജീവനോടെ ചുട്ടെരിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. രണ്ടു വീടുകള്‍ പൂര്‍ണ്ണമായി അഗ്നിക്കിരയായി. എല്ലാം നഷ്ടപ്പെട്ടു”.

 

അഗ്നിക്കിരയായ വീടുകളിലൊന്നിലെ താമസക്കാരി റാംനിദാസ് (57) പറഞ്ഞു. ആക്രമണത്തിനിരയായവര്‍ പോലീസില്‍ പരാതി നല്‍കി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നും നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പോലീസ് ഓഫീസര്‍ ദീനബന്ധുനാഥ് പറഞ്ഞു.എന്തായാലും മുസ്ലീങ്ങള്‍ ആരോപിക്കുന്നതുപോലെ കത്തോലിക്കര്‍ ദുര്‍മന്ത്രവാദം ചെയ്യുന്നവരാണെങ്കില്‍ അത് അവര്‍ ദൈവത്തോട് ചെയ്യുന്ന മഹാ പാപമാണ്.

 

കത്തോലിക്കരെ ദൈവം ശിക്ഷിക്കാതിരിക്കില്ല. അവര്‍ക്ക് മനസാന്തരത്തിന് മാര്‍ഗ്ഗമുണ്ട്. എന്നാല്‍ മുസ്ലീങ്ങള്‍ നിയമം കൈയ്യിലെടുത്തു മറ്റുള്ളവരെ ആക്രമിച്ചു ശിക്ഷിക്കുന്നതു അംഗീകരിച്ചുകൂടാ. കഴിഞ്ഞ ആഗസ്റ്റ് മാസം 26-ന് ബംഗ്ലാദേശിലെതന്നെ രാജ്ഷാഹി ജില്ലയില്‍ നിന്നും ക്രൈസ്തവര്‍ക്കുതന്നെ പേരുദോഷം ഉണ്ടാക്കുന്ന ഒരു വാര്‍ത്ത വന്നിരുന്നു. 25-ന് രാത്രിയില്‍ മുണ്ടുമലയിലെ സെന്റ് ജോണ്‍ മേരി വിയാന്നി കത്തോലിക്കാ പള്ളിക്കകത്തു രാത്രിയില്‍ ഒരു വൃദ്ധമാതാവിനെ ഒരു സംഘം കത്തോലിക്കാ വിശ്വാസികള്‍ കൊണ്ടുവന്നു ‘ഭൂതബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷ‘ നടത്തി.

 

ഫുല്‍മോനി മര്‍ദ്ദി (60) എന്ന സ്ത്രീക്ക് ഭൂതബാധ ഉണ്ടെന്നും ഇത് ഒഴിപ്പിക്കാനായി ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും പിറ്റെദിവസം ഈ സ്ത്രീ മരിക്കുകയും ചെയ്തു. ഈ കേസില്‍ 6 ആദിവാസി സാന്താള്‍വര്‍ഗ്ഗത്തില്‍പ്പെട്ട കത്തോലിക്കരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.