നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം

നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം

നെല്ലിക്ക ഔഷധ ഗുണങ്ങളാല്‍ സമൃദ്ധം നിരവധി ഔഷധ ഗുണങ്ങളാല്‍ സമൃദ്ധമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദം. ചര്‍മ്മത്തില്‍ ചുളിവുണ്ടാകാതെ സംരക്ഷിക്കുകയും ജരാനരകള്‍ വൈകിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്സിഡന്റാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാദ്ധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായിക്കും. തലമുടി ഇടതൂര്‍ന്നു വളരുകയും മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂട്ടുകയും ചെയ്യുന്നു. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍ ‍, വിറ്റാമിന്‍ ബി […]

Continue Reading
കോവലിനും ഇലയ്ക്കും ഔഷധ ഗുണമുണ്ട്

കോവലിനും ഇലയ്ക്കും ഔഷധ ഗുണമുണ്ട്

കോവലിനും ഇലയ്ക്കും ഔഷധ ഗുണമുണ്ട് പ്രമേഹ രോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഔഷധമാണ് കോവയ്ക്ക. കോവലിന്റെ ഇലയും നിരവധി ഔഷധങ്ങളാല്‍ സമൃദ്ധമാണ്. കോവല്‍ ഇല അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന ചിലതരം അലര്‍ജി, ചൊറിച്ചില്‍ എന്നിവയ്ക്ക് കോവല്‍ ഇല അരച്ച് പുരട്ടാവുന്നതാണ്. മുലയൂട്ടുന്ന അമ്മമാര്‍ കോവല്‍ ഇല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. കോവലിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹം കുറയ്ക്കാന്‍ സാധിക്കും. കോവല്‍ ഇലയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ […]

Continue Reading
ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല...?

ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല

ചക്കിലാട്ടിയതെല്ലാം വെളിച്ചെണ്ണയല്ല…? ഇപ്പോള്‍ നമ്മുടെ നാട്ടില്‍ എവിടെയും ട്രെന്‍ഡായ ഒരു ബോര്‍ഡാണ് ‘നാടന്‍ ചക്കില്‍ ആട്ടിയ വെളിച്ചെണ്ണ’ എന്നത്. സാധാരണ ലൂസ് വെളിച്ചെണ്ണയ്ക്ക് 160 രൂപയും നാടനെണ്ണ എന്ന ലേബലില്‍ ചക്കിലാട്ടിയെന്നു പറഞ്ഞിറക്കുന്ന 900 ഗ്രാമിന് (ഒരു ലിറ്റര്‍ ‍) 240 രൂപയുമാണിപ്പോള്‍ വില. ഒരു കിലോ തേങ്ങയ്ക്ക് 35,36 രൂപ മാത്രമേ ഉള്ളു. അതുകൊണ്ടുതന്നെ മനസ്സിലാക്കാം ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ ഗുണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ചക്കിലാട്ടിയ നാടന്‍ വെളിച്ചെണ്ണ എന്ന ലേബലില്‍ ഇറങ്ങിയ […]

Continue Reading
ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത്

ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത്

ചൂടുള്ള ഭക്ഷണം കഴിച്ചുകഴിഞ്ഞാലുടന്‍ തണുത്ത വെള്ളത്തില്‍ വായ കഴുകരുത് പല്ല് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന്റെ പ്രധാന ശക്തികളിലൊന്നാണ്. പല്ല് നശിച്ചാല്‍ ആത്മവീര്യം പോലും ചോര്‍ന്നു പോകുമെന്നാണ് വിശ്വാസം. അതിനാല്‍ അതീവ ശ്രദ്ധയോടെതന്നെ സംരക്ഷിക്കപ്പെടേണ്ട ഒരു അവയവമാണ് നമ്മുടെ പല്ല്. മൃദുവായ നാരുകളുടെ ബ്രഷ് മാത്രം ഉപയോഗിക്കുക. അമര്‍ത്തി തേയ്ക്കരുത്. ലംബമായി (വെര്‍ട്ടിക്കല്‍ ‍) തേയ്ക്കുന്നത് തേയ്മാനം തടയും. രണ്ട് മാസത്തിലൊരിക്കലെങ്കിലും ബ്രഷ് മാറ്റുന്നത് ഉചിതമായിരിക്കും. അതുപോലെ പല്ലു തേയ്ക്കുന്ന ബ്രഷ് ടോയ്ലറ്റില്‍ വയ്ക്കുന്നത് ഒഴിവാക്കണം. രോഗാണുക്കള്‍ പറ്റിപ്പിടിക്കാന്‍ […]

Continue Reading
കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍

കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍

കോവിഡ്: രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെടുന്നതായി കണ്ടെത്തല്‍ ലണ്ടന്‍ ‍: കോവിഡ് ബാധിതര്‍ക്ക് ഭേദമായതിനു ശേഷവും നിരവധി പേര്‍ക്ക് രുചിയും മണവും ദീര്‍ഘകാലം നഷ്ടപ്പെട്ടതായി കണ്ടെത്തല്‍ ‍. ലോകത്ത് കോവിഡ് ഭേദമായ 27 ദശലക്ഷം (അഞ്ച് ശതമാനം) പേരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയതായി മെഡിക്കല്‍ ജേണലായ ദ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെയും ലണ്ടന്‍ കിംഗ്സ് കോളേജിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ലോകത്ത് ഇതുവരെ 550 ദശലക്ഷം […]

Continue Reading
ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങള്‍

ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങള്‍

ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങള്‍ ഗ്രീന്‍ ടീ ഇഷ്ടപ്പെടുന്നവര്‍ അനേകരാണ്. ഗ്രീന്‍ ടീയില്‍ കഫിനും കാറ്റെച്ചിന്‍ എന്ന ഫ്ളവനോയിഡും ധാരാളം അടങ്ങിയിരിക്കുന്നു. ഈ രണ്ട് സംയുക്തങ്ങളും ശരീരത്തിലെ അധിക കൊഴുപ്പ് വിഘടിപ്പിക്കാന്‍ സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ പ്രയോജനപ്പെടും. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫ്ളവനോയിഡുകളും പോളിഫെനോളും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ കഫീന്‍ കുറവായതിനാല്‍ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല. ചില ആളുകള്‍ക്ക് ഗ്രീന്‍ ടീ നന്നായി ഉറങ്ങാന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ […]

Continue Reading
മൂക്കിലൂടെയുള്ള മരുന്ന് കോവിഡ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍

മൂക്കിലൂടെയുള്ള മരുന്ന് കോവിഡ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍

മൂക്കിലൂടെയുള്ള മരുന്ന് കോവിഡ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍ നേസല്‍ സ്പ്രേ കോവിഡ് അണുബാധയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍ ‍. ഉയര്‍ന്ന അപകട സാധ്യതയുള്ള മുതിര്‍ന്ന കോവിഡ് രോഗികള്‍ക്ക് മൂക്കിലൂടെയുള്ള മരുന്ന് നല്‍കിയപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് അണുബാധ 94 ശതമാനവും 48 മണിക്കൂറിനുള്ളില്‍ 99 ശതമാനവും കുറയുന്നതായി മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനുശേഷം ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൌത്ത് ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ളെന്‍മാര്‍ക്കിലെ […]

Continue Reading
മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍

മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍

മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ മുന്തിരി ഇഷ്ടപ്പെടാത്തവരാരുമില്ല. അത്രയ്ക്ക് പ്രിയപ്പെട്ട ഒരു പഴവര്‍ഗ്ഗമാണത്. മുന്തിരിയില്‍ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. കുഞ്ഞുങ്ങളിലെ മലബന്ധം ഒഴിവാക്കാന്‍ ദിവസവും ഒരു ടീസ്പൂണ്‍ മുന്തിരി നീര് കൊടുത്താല്‍ മതി. രക്തക്കുറവുകൊണ്ടുള്ള വിളര്‍ച്ച മാറ്റാനും മുന്തിരിക്ക് കഴിവുണ്ട്. തലവേദന, ചെന്നിക്കുത്ത് എന്നിവയ്ക്ക് ഇവ കഴിച്ചാല്‍ ആശ്വാസം ലഭിക്കും. മൂത്രച്ചുടിച്ചില്‍ മാറാനും മുന്തിരി കഴിക്കുന്നത് സഹായിക്കും. പതിവായി മുന്തിരി കഴിച്ചാല്‍ ആഹാരത്തോടുള്ള വിരക്തി മാറി വിശപ്പുണ്ടാകും. ശരീരപുഷ്ടിക്കും ഉന്മേഷത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്നു. […]

Continue Reading
കൊതുകിനെ തുരത്താന്‍ പരിസ്ഥിതി സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍

കൊതുകിനെ തുരത്താന്‍ പരിസ്ഥിതി സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍

കൊതുകിനെ തുരത്താന്‍ പരിസ്ഥിതി സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍ ന്യൂഡെല്‍ഹി: നാടിനു ശാപമായിക്കൊണ്ടിരിക്കുന്ന കൊതുകിനെ കൊല്ലാന്‍ പരിസ്ഥിതി സൌഹാര്‍ദ്ദ സാങ്കേതിക വിദ്യയുമായി ഐസിഎംആര്‍ ഗവേഷണ കേന്ദ്രം. പ്രത്യേക തരം ബാക്ടീരിയ ഉപയോഗിച്ച് കൊതുകുകളെ നശിപ്പിക്കുന്നതാണ് പുതുച്ചേരിയിലെ ഐസിഎംആര്‍ ഗവേഷണ കേന്ദ്രത്തില്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ബിടിഐ വിസിആര്‍സി ബി-17 എന്ന ബാക്ടീരിയ വകഭേദമാണ് ഐസിഎംആര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മറ്റ് ജീവജാലങ്ങള്‍ക്ക് ദോഷം വരുത്താതെ ഇത് കൊതുകുകളെ നശിപ്പിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കൊതുകുകളെ മാത്രമേ ബാക്ടീരിയ നശിപ്പിക്കുകയുള്ളു എന്നതാണ് പുതയി സാങ്കേതിക […]

Continue Reading
സൂക്ഷിക്കണം പേന്‍ ശല്യം

സൂക്ഷിക്കണം പേന്‍ ശല്യം

സൂക്ഷിക്കണം പേന്‍ ശല്യം പേന്‍ ശല്യം അനുഭവിക്കാത്തവരാരുമില്ല. ഏതു പ്രായക്കാരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പേന്‍ ശല്യം. സാധാരണ 5 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളിലാണ് പേന്‍ ശല്യം കൂടുതലായി കണ്ടുവരുന്നത്. നീണ്ട ഇടതൂര്‍ന്ന മുടിയിഴകളുള്ളവരില്‍ ഇവ കൂടുതലായി കാണുന്നു. ചൂടുകൂടിയ തലയിലും ചുരുണ്ട അല്ലെങ്കില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന മുടിയിലും പേന്‍ വളരാന്‍ കൂടുതല്‍ സൌകര്യമാണ്. ഇഴയടുപ്പമുള്ള ചീപ്പ്കൊണ്ട് ചീകി നോക്കിയാല്‍ പേന്‍ കാണാന്‍ കഴിയും. മുടിയിഴകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈരു കാണാം. ചൊറിച്ചിലും ചുവന്ന […]

Continue Reading