മൂക്കിലൂടെയുള്ള മരുന്ന് കോവിഡ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍

മൂക്കിലൂടെയുള്ള മരുന്ന് കോവിഡ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍

Breaking News Health

മൂക്കിലൂടെയുള്ള മരുന്ന് കോവിഡ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍

നേസല്‍ സ്പ്രേ കോവിഡ് അണുബാധയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് ഗവേഷകര്‍ ‍.

ഉയര്‍ന്ന അപകട സാധ്യതയുള്ള മുതിര്‍ന്ന കോവിഡ് രോഗികള്‍ക്ക് മൂക്കിലൂടെയുള്ള മരുന്ന് നല്‍കിയപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് അണുബാധ 94 ശതമാനവും 48 മണിക്കൂറിനുള്ളില്‍ 99 ശതമാനവും കുറയുന്നതായി മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനുശേഷം ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൌത്ത് ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ളെന്‍മാര്‍ക്കിലെ ഗവേഷകരാണ് നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ എന്ന മരുന്നിന്റെ പരീക്ഷണം നടത്തിയത്.

ഇന്ത്യയിലെ 20 കേന്ദ്രങ്ങളിലായി വാക്സിന്‍ എടുത്തവരും അല്ലാത്തവരുമായ ചെറിയ കോവിഡ് ലക്ഷണമുള്ള 306 പേരിലാണ് പരീക്ഷണം നടത്തിയത്. ഏഴു ദിവസം ആറു തവണ വീതമാണ് മരുന്ന് നല്‍കിയത്. വാക്സിന്‍ എടുത്തവരിലും അല്ലാത്തവരിലും കോവിഡ് രോഗലക്ഷണങ്ങള്‍ കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി.

എന്‍ഒഎന്‍എസ് കോവിഡിനെതിരെ മികച്ച ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതായി ഗ്ളെന്‍മാര്‍ക്കിന്റെ ക്ളിനിക്കല്‍ വിഭാഗം മേധാവി മോണിക ടന്‍ടണ്‍ പറഞ്ഞു.

മരുന്നിനുള്ളില്‍ അടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും വൈറസുകളെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഇതിലൂടെ വൈറസിന്റെ വ്യാപനം ഇല്ലാതാകുകയും രോഗബാധ സങ്കീര്‍ണ്ണമാകുന്നതില്‍നിന്നും തടയുകയും ചെയ്യുമെന്ന് മോണിക ടന്‍ടണ്‍ വ്യക്തമാക്കി. ഫാബിനെപ്രയെന്ന പേരില്‍ ഫെബ്രുവിരിയിലാണ് എന്‍ഒഎന്‍എസ് ഇന്ത്യയിലെത്തിയത്.