ചൈനയില്‍ മണ്ണിനടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിരമിഡ് കണ്ടെത്തി

ചൈനയില്‍ മണ്ണിനടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിരമിഡ് കണ്ടെത്തി ഷെങ്ഷോ: പിരമിഡുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ഈജിപ്റ്റിനെയാണ് ഏവരും ഓര്‍ക്കുക.   എന്നാല്‍ ചൈനയില്‍ ഒരു പുരാതന പിരമിഡ് കണ്ടെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഈജിപ്റ്റിലെ പിരമിഡുകളുടെ അത്രയൊന്നും വലിപ്പമില്ലാത്ത ഒരു പിരമിഡാണ് മണ്ണിനടയില്‍നിന്നും കണ്ടെത്തിയത്.   മദ്ധ്യ ചൈനയില്‍ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷോയില്‍ കെട്ടിട നിര്‍മ്മാണത്തിനായി കുഴിയെടുത്തപ്പോഴാണ് പിരമിഡ് കണ്‍മുമ്പില്‍ കണ്ടത്. കുഴി എടുക്കുന്നതിനിടയില്‍ രണ്ടു ശവകുടീരങ്ങള്‍ തെളിഞ്ഞുവന്നു. ഇഷ്ടികയില്‍ നിര്‍മ്മിച്ച കല്ലറകളില്‍ ഒന്നാണ് പിരമിഡ്.   രണ്ടാമത്തേത് പകുതി […]

Continue Reading

പാസ്റ്ററുടെ കൈകളില്‍ കുടുങ്ങിയത് 3000 കോടിയുടെ ഭാഗ്യം, കുഴിച്ചെടുത്തത് 706 കാരറ്റ് രത്നം

പാസ്റ്ററുടെ കൈകളില്‍ കുടുങ്ങിയത് 3000 കോടിയുടെ ഭാഗ്യം, കുഴിച്ചെടുത്തത് 706 കാരറ്റ് രത്നം ഫ്രീടൌണ്‍ ‍: ശുദ്ധമായ രത്നം സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്.   എന്നാല്‍ നിനച്ചിരിക്കാതെ, വിലകൊടുക്കാതെ തന്നെ കോടികള്‍ വിലമതിക്കുന്ന രത്നം മണ്ണിനടിയില്‍നിന്നും കിട്ടുക എന്നത് അപൂര്‍വ്വമായ ഭാഗ്യംതന്നെയാണ്. ഒരു പക്ഷേ ഈ ഭൂമിയില്‍വച്ച് കിട്ടാവുന്ന ഭൌതിക നന്മകളില്‍ ഏറ്റവും വിലപ്പെട്ട സൌഭാഗ്യം ലഭിച്ചത് ഒരു പാസ്റ്റര്‍ക്കുതന്നെ.   പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിലാണ് കഴിഞ്ഞയാഴ്ച ഇമ്മാനുവേല്‍ മോമോ എന്ന പാസ്റ്റര്‍ക്ക് […]

Continue Reading

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു ബീജിംഗ്: ചൈനയിലെ ബീജിംഗില്‍ നടക്കുന്ന പ്രമുഖ സാംസ്ക്കാരിക സംഘടനയുടെ കോണ്‍ഫ്രന്‍സിനുവേണ്ടി പ്രാര്‍ത്ഥിച്ച ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റു ചെയ്തു.   നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ്, ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സട്ടേറ്റീവ് കോണ്‍ഫ്രന്‍സ് സംയുക്ത കോണ്‍ഫ്രന്‍സ് ബീജിംഗിലെ ഗ്രേറ്റ് ഹാളില്‍ വച്ച് നടക്കുമ്പോള്‍ അതിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച വനിതകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.   ഷി ഷിന്‍ഹോങ്, അന്‍ഹുയി, ഷോ ജിന്‍ഷിയ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം ഇവരെ […]

Continue Reading

ഭൂമിയുടെ ഉള്ളില്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതല്‍ ഉണ്ടെന്ന് പഠനം

ഭൂമിയുടെ ഉള്ളില്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതല്‍ ഉണ്ടെന്ന് പഠനം വാഷിംഗ്ടണ്‍ ‍: ഭൂമിയുടെ ആന്തരിക ഭാഗമായ മാന്റിലിന് നേരത്തേ കരുതയിരുന്നതിനേക്കാള്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടുതലുണ്ടെന്ന് ശാസ്തരജ്ഞര്‍ ‍.   ഭൂവല്‍ക്കത്തിനും പുറങ്കാമ്പിനും ഇടയിലുള്ള പാറകള്‍ നിറഞ്ഞ പാളിയാണ് മാന്റില്‍ ‍. യു.എസിലെ വുഡ്സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.   ഭൂമിയുമായി ബന്ധപ്പെട്ട് ശാസ്ത്രലോകം കരുതിയിരുന്ന പല വസ്തുതകളെയും തിരുത്തിയെഴുതുന്നതാണ് ഈ പഠനം. ഉരുകിയ […]

Continue Reading

യേശുവിന്റെ കാലത്തെ പുരാതന റോഡ് കണ്ടെത്തി

യേശുവിന്റെ കാലത്തെ പുരാതന റോഡ് കണ്ടെത്തി യെരുശലേം: യേശുവിന്റെ ഭൌമ ജീവിത കാലത്തുണ്ടായിരുന്ന റോഡ് യിസ്രായേലില്‍ ഗവേഷകര്‍ കണ്ടെത്തി.   പടിഞ്ഞാറന്‍ യെരുശലേമില്‍ ബേത്ത് ശെമേശിനു സമീപം ഹൈവേ 375-നടുത്തായി ജലവിതരണത്തിനുവേണ്ടിയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരിയില്‍ കുഴി എടുത്തപ്പോഴാണ് കല്ലുകള്‍ പാകിയ പുരാതന റോഡ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.   പിന്നീട് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ പുരാവസ്തു ഗവേഷകര്‍ വിശദമായി നടത്തിയ ഉല്‍ഖനനത്തിലാണ് 6 മീറ്റര്‍ വീതിയും, 1.5 കിലോമീറ്റര്‍ ദൂരവുമുള്ള റോഡിനെക്കുറിച്ചുള്ള കൂടുതല്‍ […]

Continue Reading

ചൂഷകരായ വിശ്വാസികളേക്കാള്‍ നല്ലവര്‍ അവിശ്വാസികള്‍ ‍: ഫ്രാന്‍സിസ് മാര്‍പാപ്പ

ചൂഷകരായ വിശ്വാസികളേക്കാള്‍ നല്ലവര്‍ അവിശ്വാസികള്‍ ‍: ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍സിറ്റി: മനുഷ്യനെ ചൂഷണം ചെയ്തും മോശമായ ബിസിനസ്സ് ചെയ്തും ജീവിക്കുന്ന വിശ്വാസികളേക്കാള്‍ നല്ലവര്‍ അവിശ്വാസികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.   കാസസിന്റ മാര്‍ടയില്‍ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പല ക്രിസ്ത്യാനികളും ഇങ്ങനെയാണ്. അവര്‍ മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറഞ്ഞും, ചൂഷണം ചെയ്തും ജീവിക്കുന്നവരാണ്. ഇവരെ വിശ്വാസികളായി കണക്കാക്കാന്‍ സാധിക്കില്ല.   ധനികനായ ഒരു ക്രിസ്ത്യാനി സ്വര്‍ഗ്ഗ കവാടത്തില്‍ എത്തി കര്‍ത്താവിനോടു പറയുന്നു “കര്‍ത്താവേ ഞാന്‍ വന്നിരിക്കുന്നു, ഞാന്‍ മുടങ്ങാതെ പള്ളിയില്‍ […]

Continue Reading

ഹോംവര്‍ക്ക് ചെയ്തില്ല, 10 വയസുകാരനെ പിതാവ് കുരിശിലേറ്റി ശിക്ഷിച്ചു

ഹോംവര്‍ക്ക് ചെയ്തില്ല, 10 വയസുകാരനെ പിതാവ് കുരിശിലേറ്റി ശിക്ഷിച്ചു യോങ്ചുവാന്‍ ‍: ചൈനയില്‍ ഹോംവര്‍ക്ക് ചെയ്യാന്‍ മടി കാണിച്ചതിന് 10 വയസുകാരനായ സ്വന്തം മകനോടു പിതാവു കാണിച്ച ക്രൂരത ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.   ചൈനയിലെ യോങ്ചുവാന്‍ ജില്ലയിലെ ചോങ്ക്വിങ് മുന്‍സിപ്പാലിറ്റിയിലാണ് സംഭവം. പഴക്കച്ചവടക്കാരനായ പിതാവ് തന്റെ കടയ്ക്കു മുന്നില്‍ സ്ഥാപിച്ച കുരിശിലാണ് മൂന്നു നാലു മണിക്കൂറോളം കൈയ്യും കാലും വിരിച്ച് കുട്ടിയെ കെട്ടിയിട്ടത്.   അസ്വസ്ഥത കാണിച്ച കുട്ടി കിടന്നു കരയാന്‍ തുടങ്ങിയതോടെ അയല്‍ക്കാര്‍ പോലീസില്‍ […]

Continue Reading

മദ്ധ്യപ്രദേശിലെ ഗ്രാമത്തില്‍ 40 വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ കല്യാണം

മദ്ധ്യപ്രദേശിലെ ഗ്രാമത്തില്‍ 40 വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ കല്യാണം ഭിന്ത്: മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ ഗ്രാമവാസികളെല്ലാം ആഘോഷത്തിന്റെ നിറവിലാണ്. കാരണം 40 വര്‍ഷത്തിനുശേഷം ഒരു പെണ്‍കുട്ടിയുടെ കല്യാണം നടക്കുകയാണിവിടെ.   എല്ലാവരും സന്തോഷത്തിലും ആഘോഷത്തിലുമാണ്. ഭിന്ത് ജില്ലയിലെ ഗുമാര ഗ്രാമത്തിലാണ് ഈ അപൂര്‍വ്വ വാര്‍ത്തയുണ്ടായിരിക്കുന്നത്. ഗ്രാമത്തിലെ അന്ധവിശ്വാസങ്ങള്‍ മൂലം ഒരു പെണ്‍കുഞ്ഞാണ് മാതാവിന് ജനിക്കുന്നതെന്നറിഞ്ഞാല്‍ ജനിക്കുന്നതിനു മുമ്പ് ഭ്രൂണഹത്യ നടത്തിയോ, ജനിച്ചു കഴിഞ്ഞാല്‍ കൊല്ലുകയോ ആയിരുന്നു പതിവ്.   2003-ലായിരുന്നു ഈ നരഹത്യയ്ക്ക് മാറ്റം വന്നു തുടങ്ങിയത്. 1994-ല്‍ […]

Continue Reading

യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഗവേഷകര്‍ പഠനം നടത്തുന്നു

യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഗവേഷകര്‍ പഠനം നടത്തുന്നു യെരുശലേം: പഴയ നിയമ കാലത്ത് യിസ്രായേലില്‍ യഹോവയുടെ നിയമ പെട്ടകം സൂക്ഷിച്ചിരുന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകര്‍ കൂടുതല്‍ പഠനം നടത്തുന്നു.   ബൈബിളില്‍ 1 ശമുവേല്‍ 6,7 അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്ന യഹോവയുടെ നിയമ പെട്ടകം ഫെലിസ്ത്യര്‍ മടക്കി അയയ്ക്കുന്നു. അവരുടെ ഇടയില്‍ ബാധകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് യിസ്രായേലിലേക്കു കൊണ്ടുപോകാന്‍ ഫെലിസ്ത്യര്‍ ആവശ്യപ്പെട്ടതിനാല്‍ “കിര്യത്ത് യെയാരീം നിവാസികള്‍ വന്ന് യഹോവയുടെ പെട്ടകം എടുത്തു കന്നിന്മേല്‍ അബിനാദാബിന്റെ വീട്ടില്‍ കൊണ്ടുപോയി. […]

Continue Reading

സുവിശേഷം പങ്കുവെച്ചതിനു ബന്ധുക്കള്‍ ടെറസില്‍നിന്നു തള്ളി താഴെയിട്ടു, പിന്നീട് എല്ലാവരും ക്രിസ്തുവിങ്കലേക്ക്

സുവിശേഷം പങ്കുവെച്ചതിനു ബന്ധുക്കള്‍ ടെറസില്‍നിന്നു തള്ളി താഴെയിട്ടു, പിന്നീട് എല്ലാവരും ക്രിസ്തുവിങ്കലേക്ക് ഇസ്ളാമബാദ്: സുവിശേഷം പങ്കുവെച്ചതിനു സ്വന്തം വീട്ടുകാര്‍ വീടിന്റെ ടെറസ്സില്‍നിന്നും തള്ളി താഴെയിട്ട വിശ്വാസി അത്ഭുതകരമായി രക്ഷപെട്ടു.   ഒരു വര്‍ഷത്തിനുശേഷം വീട്ടുകാര്‍ മുഴുവനും കര്‍ത്താവിങ്കലേക്കു വരികയും ചെയ്തു. അമേരിക്കയിലെ ന്യൂ ടൌണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷണറി സംഘടനയായ ഫൊര്‍ഗോട്ടന്‍ മിഷണറീസ് ഇന്റര്‍നാഷണലിന്റെ അദ്ധ്യക്ഷനായ പാസ്റ്റര്‍ ബ്രൂസ് അലന്‍ ആണ് കര്‍ത്താവ് തന്റെ ദാസന്മാരില്‍ക്കൂടി ചെയ്യുന്ന അത്ഭുതങ്ങള്‍ സാക്ഷീകരിക്കുന്നത്.   നിരവധി […]

Continue Reading