ചൈനയില്‍ മണ്ണിനടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിരമിഡ് കണ്ടെത്തി

Breaking News Global

ചൈനയില്‍ മണ്ണിനടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പിരമിഡ് കണ്ടെത്തി
ഷെങ്ഷോ: പിരമിഡുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ഈജിപ്റ്റിനെയാണ് ഏവരും ഓര്‍ക്കുക.

 

എന്നാല്‍ ചൈനയില്‍ ഒരു പുരാതന പിരമിഡ് കണ്ടെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഈജിപ്റ്റിലെ പിരമിഡുകളുടെ അത്രയൊന്നും വലിപ്പമില്ലാത്ത ഒരു പിരമിഡാണ് മണ്ണിനടയില്‍നിന്നും കണ്ടെത്തിയത്.

 

മദ്ധ്യ ചൈനയില്‍ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷോയില്‍ കെട്ടിട നിര്‍മ്മാണത്തിനായി കുഴിയെടുത്തപ്പോഴാണ് പിരമിഡ് കണ്‍മുമ്പില്‍ കണ്ടത്. കുഴി എടുക്കുന്നതിനിടയില്‍ രണ്ടു ശവകുടീരങ്ങള്‍ തെളിഞ്ഞുവന്നു. ഇഷ്ടികയില്‍ നിര്‍മ്മിച്ച കല്ലറകളില്‍ ഒന്നാണ് പിരമിഡ്.

 

രണ്ടാമത്തേത് പകുതി സിലിണ്ടറിന്റെ രൂപമുള്ളത്. 98 അടി നീളവും 26 അടി വീതിയുമാണ് ശവകുടീരങ്ങള്‍ അടങ്ങിയ ഭാഗത്തിനുള്ളത്. ശവകുടീരത്തിന്റെ ഭാഗം കിഴക്കോട്ടാണ്.

 

പിരമിഡ് ആരു നിര്‍മ്മിച്ചുവെന്നോ എന്നു നിര്‍മ്മിച്ചുവെന്നോ ഉള്ള കാര്യങ്ങള്‍ വ്യക്തമല്ല. ബിസി 206-എഡി 220 കാലത്ത് ഹാന്‍ രാജവംശങ്ങള്‍ക്ക് ഇത്തരം ശവകുടീരങ്ങള്‍ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published.