ഐ പി സി മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നിലമ്പൂരില്‍

ഐപിസി മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നിലമ്പൂരില്‍ നിലമ്പൂര്‍ ‍: ഐപിസി ദൈവസഭാ മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നവംബര്‍ 25-29 വരെ പാലുണ്ട ന്യൂഹോപ്പ് ബൈബിള്‍ കോളേജ് ഗ്രൌണ്ടില്‍ നടക്കും. പാസ്റ്റര്‍ എ. പ്രതാപ് സിങ്, ഡോ. വത്സന്‍ ഏബ്രഹാം, പാസ്റ്റര്‍ സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.   മേഖലാ രക്ഷാധികാരി പാസ്റ്റര്‍ വി.ജെ. ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. ജോയി ഏബ്രഹാം , ഡോ. ബേബി വര്‍ഗീസ് എന്നിവരും പ്രസംഗിക്കും. ഗാനശുശ്രൂഷ, ബൈബിള്‍ സ്റ്റഡി, […]

Continue Reading

ഐ.പി.സി. എബനേസര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍

ഐ.പി.സി. എബനേസര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍ ദുബായ്: ഐ.പി.സി. എബനേസര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നടക്കും.   പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തും എബനേസര്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ സാം വര്‍ഗ്ഗീസ്, സാമുവേല്‍ ജോണ്‍ ‍, സുവി. വി.ഡി. തങ്കച്ചന്‍ ‍, സുവി. തോമസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കും.

Continue Reading

ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍

ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍ അഗര്‍ത്തല: ഐ.പി.സി. തൃപുര സ്റ്റേറ്റ് ഒന്‍പതാമത് കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ആഗസ്റ്റ് 8,9 തീയതികളില്‍ ഗോമതി ജില്ലയിലുള്ള വിശ്രാംഗഞ്ചില്‍ നടക്കും. പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്യും. ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ മുഖ്യ പ്രസംഗകനയിരിക്കും.

Continue Reading

ഐ.പി.സി. കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ തൃശൂരില്‍

ഐ.പി.സി. കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ തൃശൂരില്‍ കുമ്പനാട് : ഐ.പി.സി നാലാമത് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസംബര്‍ 2 മുതല്‍ 6 വരെ തൃശൂരില്‍ നടക്കും. കഴിഞ്ഞ മൂന്നു കണ്‍വന്‍ഷനുകള്‍ നിലമ്പൂരിലാണ് നടന്നത്.   സ്റ്റേറ്റ് കണ്‍വന്‍ഷനുകള്‍ ജില്ലകള്‍ മാറി നടത്തണമെന്നുള്ള കൌണ്‍സില്‍ തീരുമാനപ്രകാരമാണ് തൃശൂരിലേക്കു മാറ്റിയത്. പാസ്റ്റര്‍ കെ.എം. ജോസഫ് കണ്‍വന്‍ഷന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കും.

Continue Reading

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന മല്ലപ്പള്ളി: ഭാരതത്തിന്റെ രക്ഷക്കായും ആഗോളതലത്തിലുള്ള സുവിശേഷീകരണത്തിനായും, സഭയുടെ ശുദ്ധീകരണത്തിനായും നാഷണല്‍ പ്രെയര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നടത്തുന്നു.   ഏപ്രില്‍ 13 മുതല്‍ മെയ് 5 വരെ മല്ലപ്പള്ളി കീഴ്വായ്പൂര്‍ ശാലേം ചര്‍ച്ച് ഓഫ് ഗോഡ് ഹാളിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. ഡോ. കെ.പി. പോള്‍ ‍, പാസ്റ്റര്‍ പി.ജി. മാത്യൂസ്, മേജര്‍ ലൂക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.   കൂടാതെ പാസ്റ്റര്‍മാരായ ബാബു […]

Continue Reading

എക്സാം പ്രിപ്പറേഷന്‍ സെമിനാര്‍

എക്സാം പ്രിപ്പറേഷന്‍ സെമിനാര്‍ എച്ച്.എം.ഐ. യുടെ യുവജന വിഭാഗമായ കംഫെര്‍ട്ടിംഗ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ (സി.സി.വൈ.എം.) കോട്ടയം ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ 2015 ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വെകിട്ട് 4.30 വരെ പാമ്പാടി പുതുശ്ശേരി ഓഡിറ്റോറിയത്തില്‍ വച്ച് എക്സാം പ്രിപ്പറേഷന്‍ സെമിനാര്‍ “Focus to win” നടന്നു.   എച്ച്.എം.ഐ. അസ്സൊ. ഡയറക്ടര്‍ ഇവാ. ടി.സി. മത്തായി (റിട്ട. എ.ഇ.ഒ), പാസ്റ്റര്‍ പ്രിന്‍സ് തോമസ് (കൌണ്‍സിലര്‍ ‍) എന്നിവര്‍ ക്ലാസ്സുകളെടുത്തു. ബ്രദര്‍ ദാനിയേല്‍ തോമസ്, […]

Continue Reading

സുവിശേഷ മഹായോഗവും സംഗീതവിരുന്നും

സുവിശേഷ മഹായോഗവും സംഗീതവിരുന്നും കരുവേലിപ്പടി: എബനേസര്‍ ഗോസ്പല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ കരിവേലിപ്പടി പുതിയോട്ട് പടവില്‍ മേരി മാത്യുവിന്റെ ഭവനാങ്കണത്തില്‍ ഏപ്രില്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന സുവിശേഷ മഹായോഗം പാസ്റ്റര്‍ നൈനാന്‍ കോശി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജെയ്സ് പാണ്ടനാട്, മാത്യു ലാസര്‍ ചെങ്ങന്നൂര്‍ ‍, വി.എം. ജേക്കബ് മുണ്ടക്കയം എന്നിവര്‍ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6 മുതലാണ് യോഗങ്ങള്‍ ‍. എബനേസര്‍ വോയ്സ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.

Continue Reading

അടൂര്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

അടൂര്‍ കണ്‍വന്‍ഷന്‍ സമാപിച്ചു അടൂര്‍ ‍: ഐ.പി.സി. അടൂര്‍ വെസ്റ്റ് സെന്റര്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ സമാപിച്ചു. ശൂരനാട് ശാലേം ഗ്രൌണ്ടില്‍ പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസ് ഉത്ഘാടനം ചെയ്ത യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ജോയി പാറയ്ക്കല്‍ ‍, ഫിലിപ്പ് പി. തോമസ്, ഡോ. ജോയി ജോസഫ്, റ്റി. ഡി. ബാബു, എന്നിവര്‍ പ്രസംഗിച്ചു. സമാപനദിനത്തില്‍ സംയുക്ത ആരാധനയില്‍ നടന്ന കര്‍തൃമേശ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ ബെഞ്ചമിന്‍ വര്‍ഗീസ് നേതൃത്വം നല്‍കി. ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് സമാപനസന്ദേശം നല്‍കി. […]

Continue Reading

ക്രിസ്തുവിന്റെ ഉപദേശത്തിലേക്ക് സഭ മടങ്ങി വരുക: റവ. തോമസ് ഫിലിപ്പ്

ക്രിസ്തുവിന്റെ ഉപദേശത്തിലേക്ക് സഭ മടങ്ങി വരുക: റവ. തോമസ് ഫിലിപ്പ് പായിപ്പാട്: ആത്മീയഗോളം ദുരുപദേശത്താല്‍ നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവ സഭകള്‍ ക്രിസ്തുവിന്റെ ഉപദേശത്തിലേക്ക് മടങ്ങിവരണമെന്നും അവര്‍ കര്‍ത്താവിനുവേണ്ടി ഉറച്ചുനില്‍ക്കണമെന്നും സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. 2015 ഫെബ്രുവരി 12-ന് പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ബോയ്സ് ഹോസ്റ്റല്‍ ഗ്രൌണ്ടില്‍ ആരംഭിച്ച ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ലോകം മുഴുവന്‍ പ്രതിസന്ധികളും പ്രശ്നങ്ങളും കൊണ്ട് നിറഞ്ഞിരിക്കയാല്‍ […]

Continue Reading

ആലത്തൂര്‍ സെന്റര്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍

ആലത്തൂര്‍ സെന്റര്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ഐ.പി.സി. ആലത്തൂര്‍ സെന്റര്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ഫെബ്രുവരി 19-22 വരെ വാല്‍ക്കുളമ്പ് എം.എം. യു.പി. സ്കൂളില്‍ നടക്കും. പാസ്റ്റര്‍ സാം ദാനിയേല്‍ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ ‍, റെജി ശാസ്താംകോട്ട, ജസ്റ്റിന്‍ മോസസ് എന്നിവര്‍ പ്രസംഗിക്കും.

Continue Reading