ഐ പി സി മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നിലമ്പൂരില്‍

Breaking News Convention

ഐപിസി മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നിലമ്പൂരില്‍
നിലമ്പൂര്‍ ‍: ഐപിസി ദൈവസഭാ മലബാര്‍ മേഖല പ്രഥമ കണ്‍വന്‍ഷന്‍ നവംബര്‍ 25-29 വരെ പാലുണ്ട ന്യൂഹോപ്പ് ബൈബിള്‍ കോളേജ് ഗ്രൌണ്ടില്‍ നടക്കും. പാസ്റ്റര്‍ എ. പ്രതാപ് സിങ്, ഡോ. വത്സന്‍ ഏബ്രഹാം, പാസ്റ്റര്‍ സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.

 

മേഖലാ രക്ഷാധികാരി പാസ്റ്റര്‍ വി.ജെ. ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഡോ. ജോയി ഏബ്രഹാം , ഡോ. ബേബി വര്‍ഗീസ് എന്നിവരും പ്രസംഗിക്കും. ഗാനശുശ്രൂഷ, ബൈബിള്‍ സ്റ്റഡി, ശുശ്രൂഷക സമ്മേളനം, കൌണ്‍സിലിംഗ്, മലബാറിലെ എഴുത്തുകാരുടെ സംഗമം, യുവജന സമ്മേളനം, സണ്ടേസ്കൂള്‍ ‍- സോദരി സമാജം വാര്‍ഷികം, പൊതുയോഗങ്ങള്‍ ‍, സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും.

 
പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് റവന്യു ജില്ലകളിലെ ഐ.പി.സി. സഭകളുടെ നേതൃത്വത്തില്‍ നടക്കുന്ന മലബാര്‍ മേഖലാ കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ ജോര്‍ജ്ജും മേഖലാ സെക്രട്ടറി പാസ്റ്റര്‍ സാം ദാനിയേലും അറിയിച്ചു.

Leave a Reply

Your email address will not be published.