കണ്ണടയ്ക്കു പകരം തുള്ളി മരുന്ന്; ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി
ന്യൂഡെല്‍ഹി: കണ്ണിന്റെ പ്രശ്നത്തിനു ആശ്വസ പരിഹാരമായി പുതിയ മരുന്ന്. കാഴ്ച മങ്ങുകയും വായന ദുഷ്ക്കരമാക്കുകയും ചെയ്യുന്ന പ്രസ്മയോപിയ എന്ന അവസ്ഥയ്ക്ക് താല്‍ക്കാലിക പരിഹാരമായി പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്ന തുള്ളി മരുന്നിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.
40-60 വയസിനിടയിലുള്ളവര്‍ക്കാണ് പ്രസ്മയോപിയ ഉണ്ടാവുന്നത്. ഇത് ബാധിക്കുന്നവര്‍ക്ക് അടുത്തുള്ള വസ്തുക്കള്‍ മങ്ങിയാണ് കാണപ്പെടുന്നത്.
കണ്ണിന്റെ ലെന്‍സിനും സിലിയറി പേശികള്‍ക്കും ക്രമേണ വഴക്കം നഷ്ടപ്പെടുന്നതാണ് കാരണം. ഇതോടെ വായനയില്‍ കാഴ്ച കേന്ദ്രീകരിക്കാനാവാതെ വരുകയും വേദനയടക്കമുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
ഇതിനു ഇതുവരെയായി കണ്ണട ഉപയോഗിച്ചായിരുന്നു ഈ അവസ്ഥ പരിഹരിച്ചിരുന്നത്. എന്നാല്‍ തുള്ളി മരുന്ന് കണ്ണിലൊഴിച്ച് 15 മിനിറ്റുകള്‍ക്കു ശേഷം മണിക്കൂറുകളോളം കാഴ്ച സാധാരണ നിലയിലാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിസിഎസ് സിഒ) വിദഗ്ദ്ധ സമിതി ശുപാര്‍ശയനുസരിച്ചാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ തുള്ളി മരുന്നിന് അന്തിമ അനുമതി നല്‍കിയിത്.
മുംബൈ ആസ്ഥാനമായുള്ള എന്റോസ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് പ്രസ്വ്യൂ എന്ന പേരില്‍ മരുന്ന് പുറത്തിറക്കുന്നത്. ഒക്ടോബര്‍ മുതല്‍ വിപണികളില്‍ ലഭ്യമാകും. 350 രൂപയാണ് മരുന്നിന്റെ വില.