ഐപിസി രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12 മുതല്‍

ഐപിസി രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12 മുതല്‍ രാജസ്ഥാന്‍ ‍: ഐ.പി.സി. രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12-15 വരെ ജയ്പൂരിലെ ജോട്ടുവാഡയിലെ ഇമ്മാനുവേല്‍ മിഷന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും.   പ്രസിഡന്റ് പാസ്റ്റര്‍ ജോര്‍ജ്ജ് സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ ‍, സാം ജോര്‍ജ്ജ്, മാത്യു തോമസ്, സി.ഡി. സാമുവേല്‍ ‍, ഇവാ. ബിന്ദു അലക്സ് എന്നിവര്‍ പ്രസംഗിക്കും.   പാസ്റ്റര്‍മാരായ പി.എം. തോമസ്, എം.കെ. രാജു, ജോണ്‍ ദേവസ്യ […]

Continue Reading

മദ്ധ്യപ്രദേശില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് അവശനാക്കി

മദ്ധ്യപ്രദേശില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് അവശനാക്കി ഫട്ടിഗുഡ: മദ്ധ്യപ്രദേശില്‍ ജാംബുവയിലെ ഫട്ടിഗുഡയില്‍ പാസ്റ്ററെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി.   ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 10ന് ഫട്ടിഗുഡയില്‍ ഷാലേം ചര്‍ച്ചിന്റെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വന്ന പാസ്റ്റര്‍ അജ്മര്‍ സിംങ് ദാമറിനെയാണ് ഹിന്ദുക്കളായ 20 അംഗ സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.   പാസ്റ്റര്‍ അജ്മര്‍ തന്റെ സഭയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അക്രമികളെത്തി പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും പാസ്റ്ററെ മര്‍ദ്ദിക്കുകയും ചവിട്ടുകയും […]

Continue Reading

നാഷണല്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

നാഷണല്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവല്ലാ: കഴിഞ്ഞ ഒന്നര ദശാബ്ദമായി കേരളത്തിലും, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി യുവജനങ്ങളുടെയും കൂഞ്ഞുങ്ങളുടെയും ഇടയില്‍ ദൈവരാജ്യ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് വടക്കേ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാനായി മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നതുപോലെ ഈ വര്‍ഷവും ഇംഗ്ളീഷിലും ഹിന്ദിയിലുമായി മാത്രമുള്ള നാഷണല്‍ ചില്‍ഡ്രന്‍സ് മിനിസ്ട്രി ട്രെയ്നിംഗ് നടത്തുന്നു.   നവംബര്‍ മാസം 6,7 തീയതികളില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ ക്യാമ്പ് സെന്റര്‍ കൊമ്പാടി, തിരുവല്ലായില്‍ വച്ചാണ് ട്രെയ്നിംഗ് നടക്കുന്നത്. എങ്ങനെ […]

Continue Reading

3 ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ദൃശ്യം ഐ.എസ്. പുറത്തുവിട്ടു

3 ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ദൃശ്യം ഐ.എസ്. പുറത്തുവിട്ടു ഹസ്സാക്ക: സിറിയക്കാരായ 3 ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്തുവിട്ടു.   ഓറഞ്ച് നിറത്തിലുള്ള പ്രത്യേക വസ്ത്രം ധരിപ്പിച്ച ക്രൈസ്തവരായ 3 പേരേയും ഭീകരര്‍ പിന്നില്‍നിന്നും തലയ്ക്കു വെടിവെച്ചു കൊല്ലുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. സിറിയയിലെ ഹസ്സാക്ക പ്രവിശ്യയില്‍ ഖാബൂര്‍ ദി താഴ്വരയിലെ ചില ഗ്രാമങ്ങളില്‍നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ 250 അസ്സീറിയന്‍ ക്രൈസ്തവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.   അന്നുമുതല്‍ ഭീകരരുടെ കസ്റ്റഡിയില്‍ കഴിയുന്ന ക്രൈസ്തവരെക്കുറിച്ച് യാതൊരു […]

Continue Reading

ഇന്റര്‍നെറ്റ് ഇനി നേരെ തലച്ചോറിലേക്ക്

ഇന്റര്‍നെറ്റ് ഇനി നേരെ തലച്ചോറിലേക്ക് വാഷിംങ്ടണ്‍ ‍: കമ്പ്യൂട്ടര്‍ ‍, ടാബ്ലെറ്റ്, മൊബൈല്‍ ഫോണ്‍ ‍, അതിനുശേഷം ഇനി തലച്ചോറിലേക്കും ഇന്റര്‍നെറ്റ് എത്തും.   ഗൂഗിള്‍ മെഷീന്‍ ലേണിങ് പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുന്ന റേ കര്‍സ്വെയ്ലിന്റെ കണക്കു പ്രകാരം 2030-ല്‍ ഇന്റര്‍നെറ്റ് തലച്ചോറുമായി ബന്ധം സ്ഥാപിക്കും. നാനോ ബോട്സിന്റെ സഹായത്തോടെയാകും തലച്ചോറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുക.   തലച്ചോറിലെ നിയോ കോര്‍ടെക്സിന്റെ സഹായത്തോടെയാകും ആശയവിനിമയം യാഥാര്‍ത്ഥ്യമാക്കുക. തലച്ചോറുകള്‍ തമ്മില്‍ ഇ-മെയിലുകളും, ഫോട്ടോകളും കൈമാറാനും സാധിക്കും.   ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ […]

Continue Reading

എല്ലാ ക്രൈസ്തവ മിഷണറിമാരും നേപ്പാള്‍ വിടണമെന്ന് ഹിന്ദു തീവ്രവാദികള്‍

എല്ലാ ക്രൈസ്തവ മിഷണറിമാരും നേപ്പാള്‍ വിടണമെന്ന് ഹിന്ദു തീവ്രവാദികള്‍ കാഠ്മാണ്ഡു: നേപ്പാളില്‍ പ്രവര്‍ത്തിച്ചു വരുന്ന എല്ലാ ക്രൈസ്തവ മിഷണറിമാരും ഉടന്‍ രാജ്യം വിട്ടു പോകണമെന്ന് ഹിന്ദു തീവ്രവാദികളുടെ മുന്നറിയിപ്പ്.   ലോകത്ത് ഹിന്ദുമത ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായ നേപ്പാള്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ മാസം രാജ്യം ഒരു മതേതര രാഷ്ട്രമാണെന്ന് നിയമം പാസ്സാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൈന്ദവ മതമൌലിക സംഘടനകളും, തിവ്രവാദ സ്വഭാവമുള്ള സംഘടനകളും വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.   ഇതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ ആരാധനാലയങ്ങളില്‍ ആക്രമണങ്ങളും നടത്തി. പ്രമുഖ […]

Continue Reading

ബംഗ്ളാദേശില്‍ പാസ്റ്ററെ കഴുത്തറത്തു കൊല്ലാന്‍ തീവ്രവാദി ശ്രമം

ബംഗ്ളാദേശില്‍ പാസ്റ്ററെ കഴുത്തറത്തു കൊല്ലാന്‍ തീവ്രവാദി ശ്രമം ധാക്ക: ബംഗ്ളാദേശില്‍ പാസ്റ്ററെ കഴുത്തറത്തു കൊലപ്പെടുത്താനുള്ള ഇസ്ളാമിക തീവ്രവാദികളുടെ ശ്രമം ദൈവത്തിന്റെ കൃപയാല്‍ പരാജയപ്പെട്ടു.   ഒക്ടോബര്‍ 5-ന് പാബ്നയിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയില്‍ ഫെയ്ത്ത് ബൈബിള്‍ ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ലൂക്ക് സര്‍ക്കാരിനെയാണ് 3 അംഗ തീവ്രവാദി സംഘം വീടിനകത്ത് കയറി കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്.   ബൈക്കിലെത്തിയ യുവാക്കള്‍ പാസ്റ്റര്‍ ലൂക്കിനോട് തങ്ങള്‍ക്ക് ക്രിസ്ത്യാനിത്വത്തേക്കുറിച്ച് അറിയണമെന്നും, ബൈബിള്‍ പഠിക്കണമെന്നും ആവശ്യപ്പെട്ടാണ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. പൊടുന്നനവെ […]

Continue Reading

ഫിലിപ്പീന്‍സില്‍ ഇറ്റാലിയന്‍ മിഷണറിയെ തട്ടിക്കൊണ്ടുപോയി

ഫിലിപ്പീന്‍സില്‍ ഇറ്റാലിയന്‍ മിഷണറിയെ തട്ടിക്കൊണ്ടുപോയി ഡിപലോഗ്: ഫിലിപ്പീന്‍സില്‍ മിഷണറി പ്രവര്‍ത്തനം നടത്തിവന്ന ഇറ്റലി സ്വദേശിയായ മിഷണറിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.   കഴിഞ്ഞ ദിവസം തെക്കന്‍ ഫിലിപ്പൈന്‍ നഗരമായ ഡിപലോഗില്‍ സിബുകോ ടൌണ്‍ കേന്ദ്രീകരിച്ചു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന റോളണ്ടോ ഡെല്‍ ടോര്‍ക്കിയോ (53)യാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്.   സംഭവത്തിനു പിന്നില്‍ ഇസ്ളാമിക തീവ്രവാദികളെന്നു സംശയിക്കുന്നതായി പോലീസ് മേധാവികള്‍ പറഞ്ഞു. ആയുധ ധാരികളായ 4 പേര്‍ റോളണ്ടോയെ മോട്ടോര്‍ ബോട്ടില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.   മോചനദ്രവ്യത്തിനുവേണ്ടിയായിരിക്കാം തട്ടിക്കൊണ്ടുപോയതെന്നു കരുതുന്നു. […]

Continue Reading

10-ാമത് ബ്ളസ്സിങ് ഗാസിയാബാദ്

10-ാമത് ബ്ളസ്സിങ് ഗാസിയാബാദ് ഗാസിയാബാദ്: ഐ.പി.സി. ഗാസിയാബാദ് കര്‍മ്മേല്‍ സഭയുടെ ചുമതലയില്‍ സമീപ സഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 10-ാമത് ബ്ളസ്സിങ് ഗാസിയാബാദ് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ സഞ്ചയ് നഗര്‍ സെക്ടര്‍ ‍-23, രാംലീല മൈതാനത്ത് നടക്കും. പാസ്റ്റര്‍ കെ. ജോയി ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍ അഗസ്റ്റിന്‍ ജപകുമാര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണും സംഘവും ഗാനങ്ങള്‍ ആലപിക്കും. ഞായറാഴ്ച പകല്‍ സംയുക്ത സഭായോഗവും, തിങ്കളാഴ്ച പകല്‍ ശുശ്രൂഷക നേതൃത്വ സെമിനാറും മീററ്റ് […]

Continue Reading

മദ്ധ്യപ്രദേശില്‍ 3 മിഷണറി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

മദ്ധ്യപ്രദേശില്‍ 3 മിഷണറി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു സത്ന: മദ്ധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്തു വന്ന 3 പെന്തക്കോസ്തു വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു.   സത്ന ജില്ലയില്‍ മജ്ഗവാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്കൂള്‍ കേന്ദ്രീകരിച്ച് സുവിശേഷ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ചെന്നൈ സ്വദേശി സ്റ്റീഫന്‍ രാജ്കുമാര്‍ (40), മദ്ധ്യപ്രദേശിലെ രേവ സ്വദേശി ഹരിലാല്‍ (20) യു.പി. സ്വദേശി അനില്‍ കുമാര്‍ എന്നിവരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ഒക്ടോബര്‍ 3ന് ശനിയാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റു […]

Continue Reading