നൈജീരിയ: ഒരു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 500 ക്രൈസ്തവര്‍

നൈജീരിയ: ഒരു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 500 ക്രൈസ്തവര്‍ ബെന്യു: ക്രൈസ്തവ വിരുദ്ധ കൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ നൈജീരിയായില്‍ ഒരു മാസത്തിനിടയില്‍ ഇസ്ലാമിക മതമൗലിക വാദികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 500 ക്രൈസ്തവര്‍ ‍.   ഫെബ്രുവരി മാസത്തില്‍ നൈജീരിയായിലെ ബെന്യു സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി കന്നുകാലികളെ മേയ്ക്കുന്ന ഗോത്രവിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളുടെ ക്രൂരമായ ആക്രമണങ്ങള്‍ക്കും, കൂട്ടക്കൊലപാതകങ്ങള്‍ക്കും തദ്ദേശവാസികളായ പാവപ്പെട്ട കര്‍ഷക വിശ്വാസികളാണ് ഇരയായിത്തീര്‍ന്നത്.   ഫെബ്രുവരി 22-ന് ആരംഭിച്ച കൂട്ടക്കൊലപാതകങ്ങളില്‍ ഒബിഗാജി, എഗ്ബ, എയ്ല, അഡഗ്ബോ, ഒകോകോലോ, അക്വു, ഉഗ്ബോജു, ഒഡുഗ്ബേഹോ, […]

Continue Reading

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ‍13 ശതമാനവും കാഴ്ച പ്രശ്നം ഉള്ളവര്‍

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ‍13 ശതമാനവും കാഴ്ച പ്രശ്നം ഉള്ളവര്‍ ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 13 ശതമാനം പേര്‍ കാഴ്ച പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്.   കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവുണ്ടായി. ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.   ഇലക്ട്രോണിക് ഉപകരണങ്ങളുടെ അതി പ്രസരണമാണ് വിദ്യാര്‍ത്ഥികളെ ഈ അവസ്ഥയിലാക്കിയതെന്ന് എയിംസിലെ രാജേന്ദ്ര പ്രസാദ് ഓഫ് ഒഫ്താല്‍മിക് സയന്‍സ് നടത്തിയ പഠനത്തില്‍ […]

Continue Reading

ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ രണ്ടു മുദ്രകള്‍ കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ രണ്ടു മുദ്രകള്‍ കണ്ടെടുത്തു യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന രണ്ടു മുദ്രകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.   2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്ത്രീയുടെയും പുരുഷന്റെയും പേരുകള്‍ എബ്രായഭാഷയില്‍ കൊത്തിവെച്ചിട്ടുള്ള രണ്ടു മുദ്രകളാണ് ഇസ്രായേല്‍ ആന്‍റിക്വിറ്റീസ് അതോറിട്ടിയുടെ ശാസ്ത്രജ്ഞര്‍ ഉല്‍ഖനനത്തിനിടയില്‍ കണ്ടെടുത്തതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യെരുശലേമിലെ പുരാതന നഗരമായ ദാവീദിന്റെ പട്ടണത്തിലെ ഗിവാറ്റി പാര്‍ക്കിലെ ഒരു പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ പരിശോധിക്കുന്നതിനിടയില്‍ ഒരു സ്ത്രീയുടെ പേര് […]

Continue Reading

ഇറാനില്‍ മുസ്ലീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്; രഹസ്യ സഭകളില്‍ ആരാധിക്കുന്നവര്‍ നാലര ലക്ഷം പേര്‍

ഇറാനില്‍ മുസ്ലീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്; രഹസ്യ സഭകളില്‍ ആരാധിക്കുന്നവര്‍ നാലര ലക്ഷം പേര്‍ ടെഹ്റാന്‍ ‍: പഴയ പേര്‍ഷ്യന്‍ രാജ്യമായ ഇറാനില്‍ പരിശുദ്ധാത്മാവിന്റെ പലിയ പകര്‍ച്ച വ്യാപരിക്കുന്നത് ആത്മാക്കള്‍ കൂട്ടമായി യേശുക്രിസ്തുവിങ്കലേക്ക് കടന്നുവരുന്നതിനിടയാക്കുന്നു.   കടുത്ത ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന ഇറാനില്‍ അന്യ മതങ്ങള്‍ക്ക് നിയന്ത്രണങ്ങളും, മത പരിവര്‍ത്തനത്തിന് വിലക്കും നിലനില്‍ക്കെ ആയിരക്കണക്കിനു മുസ്ലീങ്ങളാണ് രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിക്കുന്നത്. ചിലയിടങ്ങളില്‍ കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതൊഴിച്ചാല്‍ ക്രിസ്തുവിങ്കലേക്ക് പുതുതായി […]

Continue Reading

കോള കുടിച്ചതിനുശേഷം ശരീരത്തിനെന്തു സംഭവിക്കുന്നു; റിപ്പോര്‍ട്ട് ശ്രദ്ധിക്കുക.

കോള കുടിച്ചതിനുശേഷം ശരീരത്തിനെന്തു സംഭവിക്കുന്നു; റിപ്പോര്‍ട്ട് ശ്രദ്ധിക്കുക. ഈ അടുത്തയിടെ ഒരു യുവ സിനിമാ സംവിധായകന്‍ കരള്‍ വീക്കം എന്ന രോഗം പിടിപെട്ട് മരണത്തിനു കീഴടങ്ങിയതായി വാര്‍ത്ത വന്നിരുന്നു.   മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യാത്ത ഇദ്ദേഹത്തിന് കരള്‍ വീക്കം ഉണ്ടാകാന്‍ കാരണം തന്റെ അമിത കോള ഉപയോഗമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയത്. യുവ സംവിധായകന്‍ മരിക്കുന്നതിനു മുമ്പ് ഇത് സമ്മതിച്ചിരുന്നതായും അദ്ദേഹത്തിന്റെ സുഹൃത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് വലിയ വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.   മലയാളികളില്‍ ഇന്ന് […]

Continue Reading

സിറിയയില്‍ ക്രൈസ്തവ താമസ കേന്ദ്രത്തില്‍ റോക്കറ്റാക്രമണം; 7 മരണം

സിറിയയില്‍ ക്രൈസ്തവ താമസ കേന്ദ്രത്തില്‍ റോക്കറ്റാക്രമണം; 7 മരണം അലപ്പോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ ക്രൈസ്തവരുടെ താമസ സ്ഥലത്ത് റോക്കറ്റ് പതിച്ചു 7 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.   ഫെബ്രുവരി 13, 14 തീയതികളിലായി സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോയിലെ ക്രൈസ്തവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലാണ് റോക്കറ്റ് പതിച്ചത്. സിറിയന്‍ സൈന്യവും, വിമത സൈന്യവും കൂടാതെ ഐ.എസും ഒക്കെ പരസ്പരം ആക്രമണം നടത്തിവരുന്ന സിറിയയില്‍ റോക്കറ്റാക്രമണം നിത്യ സംഭവമാണ്.   കൊല്ലപ്പെട്ട […]

Continue Reading

പാസ്റ്റര്‍ സയിദ് അബദിനി ജയില്‍വാസത്തിനിടയില്‍ നേടിയത് 10 ആത്മാക്കളെ

പാസ്റ്റര്‍ സയിദ് അബദിനി ജയില്‍വാസത്തിനിടയില്‍ നേടിയത് 10 ആത്മാക്കളെ ഇഡാഹോ: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും അനാഥശാലയും നടത്തിയെന്നാരോപിച്ച് 3 വര്‍ഷക്കാലം ഇറാനിലെ തടവുശിക്ഷ അനുഭവിച്ച പാസ്റ്റര്‍ സയിദ് അബദിനി തന്റെ ജയില്‍വാസക്കാലത്ത് മുസ്ലീങ്ങളായ പത്തോളം തടവുകാരെ സുവിശേഷം പറഞ്ഞ് ക്രിസ്തുവിങ്കലേക്കു നേടി.   2012-ലാണ് പാസ്റ്റര്‍ അബദിനി 8 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട് ടെഹ്റാനിലെ കുപ്രസിദ്ധ ജയിലില്‍ കഴിഞ്ഞത്. ഇവിടെ അധികാരികളുടെ ക്രൂരമായ പീഢനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും അബദിനി പലപ്പോഴും വിധേയനായിട്ടുണ്ട്. ഈ സമയങ്ങളില്‍പ്പോലും വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തന്റെകൂടെ […]

Continue Reading

ബാരി ദ്വീപിലെ 40 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടു

ബാരി ദ്വീപിലെ 40 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടു സൗത്ത് വെയ്ല്‍സ്: ഇറാന്‍ ‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി ബാരി ദ്വീപിലെത്തിയ മുസ്ലീങ്ങള്‍ കൂട്ടത്തോടെ രക്ഷിക്കപ്പെട്ട് സ്നാനമേറ്റു. കഴിഞ്ഞ ദിവസം കാര്‍ഡിഫ് സിറ്റിയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ സ്നാന ശുശ്രൂഷയില്‍ യുവാക്കളും, യുവതികളുമായ 40 പേരാണ് കടലില്‍ സ്നാനമേറ്റത്.   അഫ്ഗാനിസ്ഥാന്‍ ‍, ഇറാന്‍ എന്നീ രാജ്യങ്ങലില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിമിത്തം സകലവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി വന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ട്രെഡി ഗാര്‍വില്ല […]

Continue Reading

ദാവീദ് രാജാവിന്റെ കാലത്തെ പഴയ വസ്ത്ര സാമഗ്രികള്‍ കണ്ടെടുത്തു

ദാവീദ് രാജാവിന്റെ കാലത്തെ പഴയ വസ്ത്ര സാമഗ്രികള്‍ കണ്ടെടുത്തു ടെല്‍ അവീവ്: ദാവീദ് രാജാവിന്റെയും ശോലോമോന്റെയും ഭരണകാലത്തേതെന്നു കരുതപ്പെടുന്ന അപൂര്‍വ്വ വസ്ത്രങ്ങളുടെ ഭാഗങ്ങള്‍ പുരോവസ്തു ഗവേഷകര്‍ കണ്ടെടുത്തു. യിസ്രായേലിലെ ചാവുകടലിനും, എലിയാറ്റിനും ഇടയില്‍ തിമ്മയിലെ ചെമ്പു ഖനിയുടെ സമീപത്തുനിന്നുമാണ് ഗവേഷകര്‍ വസ്ത്രങ്ങളുടെ ഭാഗങ്ങള്‍ കുഴിച്ചെടുത്തത്.   ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരും ഇസ്രായേല്‍ ആന്‍റിക്വിറ്റീസ് അതോറിറ്റിയുടെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉല്‍ഖനനം നടത്തിയപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫെബ്രുവരി 24-നു നടത്തിയ പത്ര സമ്മേളനത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. […]

Continue Reading

ചര്‍ച്ച് നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പിന് തീവെച്ചു, 5 പേര്‍ക്ക് പൊള്ളലേറ്റു

ചര്‍ച്ച് നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പിന് തീവെച്ചു, 5 പേര്‍ക്ക് പൊള്ളലേറ്റു മിണ്ടാനാവോ: ഫിലിപ്പൈന്‍സില്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്ന ടെന്‍റിനു തീവെച്ചു. കുട്ടികളടക്കം അഞ്ചു പേര്‍ക്കു തീപൊള്ളലേറ്റു.   തെക്കന്‍ ഫിലിപ്പൈന്‍സില്‍ ചര്‍ച്ച് ഓഫ് ദാവോയിലെ ഹാരാന്‍ മിഷന്‍ യുണൈറ്റഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭാ കോമ്പൗണ്ടില്‍ നടത്തി വന്നിരുന്ന അഭയാര്‍ത്ഥി ക്യാമ്പിനു നേരെയാണ് ഫെബ്രുവരി 24-നു പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്.   700 പേരോളം താമസിച്ചിരുന്ന ടെന്‍റില്‍ അക്രമികള്‍ ഗ്യാസ് ഓയില്‍ […]

Continue Reading