യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് പടരുന്നു

യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് പടരുന്നു

യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് പടരുന്നു ലണ്ടന്‍ ‍: യൂറോപ്പില്‍ കോവിഡ് വ്യാപനം അനിയന്ത്രിതമാകുമ്പോള്‍ത്തന്നെ ജനിതക മാറ്റം സംഭവിച്ച വൈറസിനെയും കണ്ടെത്തി. സ്പെയിനിലെ കര്‍ഷകരില്‍ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20 എഇയു 1 വൈറസ് ഇപ്പോള്‍ പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ളണ്ടില്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 80% പേരിലും ജനിതകമാറ്റം സംഭവിച്ച വൈറസാണ്. സ്പെയിനില്‍ പോയി മടങ്ങി വരുന്നവരില്‍ നിന്നാണ് വൈറസ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്നും ശാസ്ത്രജ്ഞന്മാരുടെ സംഘത്തിന്റെ ഗവേഷണത്തില്‍ […]

Continue Reading
ഈജിപ്റ്റില്‍ വീണ്ടും മമ്മികളെ കണ്ടെത്തി

ഈജിപ്റ്റില്‍ വീണ്ടും മമ്മികളെ കണ്ടെത്തി

ഈജിപ്റ്റില്‍ വീണ്ടും മമ്മികളെ കണ്ടെത്തി കെയ്റോ: ഈജിപ്റ്റില്‍ 2500 വര്‍ഷം പഴക്കമുള്ള 59 മമ്മികളെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യുനെസ്കോയുടെ പൈതൃക കേന്ദ്ര പട്ടികയിലുള്ള പുരാതന ഈജിപ്ഷ്യന്‍ തലസ്ഥാനമായ സഖറയില്‍ നിന്നാണ് ഈ ശവശരീരങ്ങള്‍ കണ്ടെത്തിയത്. മമ്മിഫൈഡ് ചെയ്ത് സൂക്ഷിച്ച ശവശരീരങ്ങള്‍ ശവപ്പെട്ടികളില്‍ തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഈ തുണികളില്‍ കടുത്ത നിറത്തില്‍ ചില ലിഖിതങ്ങള്‍ കുറിച്ചിട്ടുണ്ട്. 4700 വര്‍ഷം പഴക്കമുള്ള ജോസര്‍ പിരമിഡിന്റെ സമീപത്തുനിന്നാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞ ആഴ്ച 13 ശവപ്പെട്ടികള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ […]

Continue Reading
ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന കോട്ട കണ്ടെത്തി

ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന കോട്ട കണ്ടെത്തി

ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന കോട്ട കണ്ടെത്തി യെരുശലേം: ദാവീദ് രാജാവിന്റെ കാലത്ത് നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഗോലാന്‍ കുന്നില്‍ കണ്ടെത്തി. 3000 വര്‍ഷം മുമ്പു നിര്‍മ്മിച്ചിരുന്ന കോട്ടയാണ് കിം ഡേവിഡ് ഇടനാഴിയിലെ യഹൂദ പാര്‍പ്പിട സമുച്ചയത്തിന്റെ പരിസരത്തുനിന്നും ചരിത്രശേഷിപ്പ് ലഭിച്ചതെന്ന് യിസ്രായേലി ആന്റിക്വിറ്റീസ് അതേറിട്ടിയുടെ ഗവേഷകര്‍ അറിയിച്ചത്. ആയിരം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കൊത്തളം ഗവേഷകര്‍ മണ്ണുനീക്കി വെളിച്ചം കാണിക്കുകയായിരുന്നു. ഒരു വലിയ കല്ലില്‍ രണ്ടു കൊമ്പുള്ള രൂപം കൊത്തിയിരിക്കുന്നതും ഒരു സംഗീത ഉപകരണം […]

Continue Reading
ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ

ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ

ഒക്‌ലഹോമയിൽ ഡിസംബർ 3 പ്രാർത്ഥനാ ഉപവാസദിനം: ഗവർണർ കെവിൻ-പി പി ചെറിയാൻ ഒക്‌ലഹോമ ∙ ഒക്‌ലഹോമയിൽ വ്യാപകമായികൊണ്ടിരിക്കുന്ന കോവിഡ്19 മഹാമാരിയിൽ നിന്നും മോചനം ലഭിക്കുന്നതിനു പ്രത്യേക പ്രാർത്ഥനക്കും ഉപവാസത്തിനുമായി ഡിസംബർ 3 വേർതിരിച്ചിരിക്കുന്നതായി ഗവർണർ കെവിൻ സ്റ്റിറ്റ് അറിയിച്ചു. അനിശ്ചിതത്വവും പരിശോധനകളും ഏറിവരുമ്പോൾ ഒക്‌ലഹോമയിലെ ജനം എല്ലാ കാലത്തും പ്രാർത്ഥനയിൽ ആശ്രയിക്കുക എന്നതു സാധാരണയാണെന്നും അതിനെ അതിജീവിക്കാൻ മതവിശ്വാസങ്ങളുടെ അതിർവരമ്പുകൾക്കപ്പുറമായി വിശ്വാസത്തോടെ പ്രാർഥിക്കുകയും സൗഖ്യം പ്രാപിക്കുകയും ചെയ്ത നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഗവർണർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഒക്‌ലഹോമയിലെ […]

Continue Reading
എത്യോപ്യയില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ കൂട്ടക്കൊല, 54 മരണം

എത്യോപ്യയില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ കൂട്ടക്കൊല, 54 മരണം

എത്യോപ്യയില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ കൂട്ടക്കൊല, 54 മരണം അഡിസ് അബാബ: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ സായുധരായ തീവ്രവാദികള്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ 54 പേര്‍ മരിച്ചു. 1-ന് പടിഞ്ഞാറന്‍ ഒറോമിയ പ്രവിശ്യയിലെ ഗുലിസോ ജില്ലയില്‍ ഗാവ ക്വാന്‍ക ഗ്രാമത്തില്‍ വൈകിട്ട് 5 മണിയോടെ 60-ഓളം വരുന്ന തോക്കുധാരികള്‍ ഗ്രാമത്തിലെ അംഹാര വിഭാഗത്തില്‍പ്പെട്ട ആളുകളെ തോക്കു ചൂണ്ടി വലിച്ചിഴച്ചു സമീപത്തെ സ്കൂള്‍ വളപ്പിനുള്ളില്‍ കൊണ്ടുവന്ന് കൂട്ടത്തോടെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നു രക്ഷപെട്ടവര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടയില്‍പ്പെട്ടവരോട് പറഞ്ഞു. […]

Continue Reading
നെല്ലിക്ക: പ്രതിരോധശേഷി കൂട്ടുന്നു, വിളര്‍ച്ച തടയുന്നു

നെല്ലിക്ക: പ്രതിരോധശേഷി കൂട്ടുന്നു, വിളര്‍ച്ച തടയുന്നു

നെല്ലിക്ക: പ്രതിരോധശേഷി കൂട്ടുന്നു, വിളര്‍ച്ച തടയുന്നു വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക കഴിച്ചാല്‍ ശരീരത്തിനു പ്രതിരോധശേഷി വര്‍ദ്ധിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി ഗുണപ്രദമാണ്. ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകള്‍ വൈകിപ്പിക്കുന്നു. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും തിമിര സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു. അതുപോലെ മുടി ഇടതൂര്‍ന്നു വളരുവാനും മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂട്ടാനും ഇത് സഹായിക്കുന്നു. നെല്ലിക്കയില്‍ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍ ‍, വിറ്റാമിന്‍ ബി കോപ്ളക്സ് തുടങ്ങിയ പോഷകങ്ങളും ഉണ്ട്. […]

Continue Reading
പാക്കിസ്ഥാനില്‍ 13 കാരിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ചു വിവാഹം കഴിച്ചു മതം മാറ്റിയെന്നു പരാതി

പാക്കിസ്ഥാനില്‍ 13 കാരിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ചു വിവാഹം കഴിച്ചു മതം മാറ്റിയെന്നു പരാതി

പാക്കിസ്ഥാനില്‍ 13 കാരിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ചു വിവാഹം കഴിച്ചു മതം മാറ്റിയെന്നു പരാതി ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ 13 കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ 45 കാരനായ മുസ്ളീം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു മതം മാറ്റിയതായി പിതാവിന്റെ പരാതി. പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഒക്ടോബര്‍ 13-ന് രാജു ലാല്‍ എന്ന ക്രൈസ്തവന്റെ മകളായ അര്‍സു രാജയെ അയല്‍വാസികൂടിയായ അലി അസറാണ് തട്ടിക്കൊണ്ടു പോയത്. അന്നുതന്നെ പിതാവ് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയില്ല. 15-ന് പെണ്‍കുട്ടിക്ക് 18 […]

Continue Reading
ശത്രു നിങ്ങളുടെ പുറകിലിരുന്ന് കഴുത്തിൽ കടിച്ചേക്കാം സമയം പാഴാക്കുന്നത് നിർത്തുക

ശത്രു നിങ്ങളുടെ പുറകിലിരുന്ന് കഴുത്തിൽ കടിച്ചേക്കാം സമയം പാഴാക്കുന്നത് നിർത്തുക

യെശയ്യാവു 40:31 എന്നാൽ യഹോവയെ കാത്തിരിക്കുന്നവർ തങ്ങളുടെ ശക്തി പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകുകളാൽ കയറും; അവർ ഓടിപ്പോകും; അവർ ക്ഷീണിതരാകാതെ നടക്കും. കഴുകനെ ചൂഷണം ചെയ്യാൻ ധൈര്യപ്പെടുന്ന ഒരേയൊരു പക്ഷി കാക്കയാണ്. അത് കഴുകന്റെ പുറകിലിരുന്ന് കഴുത്തിൽ കടിക്കുന്നു. എന്നിരുന്നാലും, കഴുകൻ കാക്കയോട് പ്രതികരിക്കുകയോ യുദ്ധം ചെയ്യുകയോ ചെയ്യുന്നില്ല. ഇത് കാക്കയോടൊപ്പം സമയമോ ചെലവഴിക്കുന്നില്ല. അത് ചിറകുകൾ തുറന്ന് ആകാശത്ത് ഉയരത്തിൽ പറക്കാൻ തുടങ്ങുന്നു. ഉയർന്ന ഫ്ലൈറ്റ്, കാക്കയ്ക്ക് ശ്വസിക്കാൻ പ്രയാസമാണ്, ഓക്സിജന്റെ അഭാവം മൂലം […]

Continue Reading
മതനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ട അദ്ധ്യാപകനു രാജ്യം വിടചൊല്ലി

മതനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ട അദ്ധ്യാപകനു രാജ്യം വിടചൊല്ലി

മതനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ട അദ്ധ്യാപകനു രാജ്യം വിടചൊല്ലി പാരിസ്: ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ചു ഇസ്ളാമക തീവ്രവാദി കഴുത്തു മുറിച്ചുകൊന്ന അദ്ധ്യാപകന്‍ സാമുവേല്‍ പാറ്റിക്കിന് രാജ്യം അന്ത്യേപചാരമര്‍പ്പിച്ചു. പാരീസില്‍ ഡോര്‍ബോണ്‍ സര്‍വ്വകലാശാലയ്ക്കു മുമ്പിലുള്ള വിശാലമായ ചത്വരത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രേണ്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്തു. തീവ്രവാദിത്തിനെതിരെയുള്ള സമരം ഫ്രഞ്ച് ജനത മുന്നോട്ടു കൊണ്ടുപോകുമെന്നു മക്രോണ്‍ തന്റെ പ്രസംഗത്തില്‍ പ്രതിജ്ഞ ചെയ്തു. “സാമുവേല്‍ പാറ്റി മൂഢത്വത്തിന്റെയും നുണയുടെയും വെറുപ്പിന്റെയും ഫലമായി ഉണ്ടായ ഗൂഢാലോചനയുടെ ഇരയായിരുന്നു. നാം […]

Continue Reading
നിര്‍ബന്ധിത മതപരിവര്‍ത്തനം: പാക്കിസ്ഥാന്‍ പാര്‍ലമെന്ററി കമ്മറ്റി ന്യൂനപക്ഷങ്ങളുമായി ചര്‍ച്ചയ്ക്ക്

നിര്‍ബന്ധിത മതപരിവര്‍ത്തനം: പാക്കിസ്ഥാന്‍ പാര്‍ലമെന്ററി കമ്മറ്റി ന്യൂനപക്ഷങ്ങളുമായി ചര്‍ച്ചയ്ക്ക്

നിര്‍ബന്ധിത മതപരിവര്‍ത്തനം: പാക്കിസ്ഥാന്‍ പാര്‍ലമെന്ററി കമ്മറ്റി ന്യൂനപക്ഷങ്ങളുമായി ചര്‍ച്ചയ്ക്ക് ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കുന്ന പ്രവണതയ്ക്കെതിരെ പാര്‍ലമെന്ററി കമ്മറ്റിയുടെ ഇടപെടല്‍ ‍. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി അവരുമായി ചര്‍ച്ച നടത്തുവാനാണ് പാര്‍ലമെന്ററി കമ്മറ്റിയുടെ തീരുമാനം. 8-ന് ഇതു സംബന്ധിച്ചു നടത്തിയ ഒരു യോഗത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാന്‍ ബാദ്ധ്യസ്ഥരാണെന്ന് അറിയിക്കുകയുണ്ടായി. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ ‍, ഹിന്ദുക്കള്‍ ‍, അഹമ്മദീയര്‍ മുതലായ ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകളെ നിര്‍ബന്ധിച്ചു ഇസ്ളാം മതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യിക്കുന്ന സംഭവങ്ങള്‍ […]

Continue Reading